തമിഴ് സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായ ഗജിനിയിലെയും കാക്കാകാക്കയിലെയും അഭിനയത്തിന് പ്രചോദനമായത് മോഹന്‍ലാല്‍ ആണെന്ന് നടന്‍ സൂര്യ.
മോഹന്‍ലാലുമൊത്ത് ഫേസ്‌ബുക്ക് സംഘടിപ്പിച്ച ലൈവില്‍ സംസാരിക്കുയായിരുന്നു ഇരുവരും. സ്‌ഫടികം, കിരീടം തുടങ്ങിയ സിനിമകളിലെ മോഹന്‍ലാലിന്റെ അഭിനയം ഗജിനിയിലടക്കം അഭിനയത്തെ സ്വാധീനിച്ചിട്ടുണ്ട്.
പുതിയ ചിത്രമായ ‘കാപ്പാന്‍’ അദ്ദേഹത്തിന്റെ കൂടെ അഭിനയിച്ച് കൂടുതല്‍ പഠിക്കാനുള്ള അവസരമായിരുന്നു. ആ പ്രായം എത്തുമ്ബോഴേക്കും അദ്ദേഹത്തിന്റെ പോലെ ആകാനാണ് ആഗ്രഹമെന്നും സൂര്യ പറഞ്ഞു.
കെ വി ആനന്ദ് സംവിധാനം ചെയ്യുന്ന ‘കാപ്പാനില്‍’ മോഹന്‍ലാലും സൂര്യയമാണ് പ്രധാന വേഷത്തിലെത്തുന്നത്. സമുദ്രക്കനി, ആര്യ, അയേഷ, ബോമാന്‍ ഇറാനി, ശങ്കര്‍ കൃഷ്ണമൂര്‍ത്തി, പ്രേം തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഇന്ത്യന്‍ പ്രധാനമന്ത്രിയായ ചന്ദ്രകാന്ത് വര്‍മ്മ എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തുന്നത്. എന്‍എസ്‌ജി കമാന്‍ഡോ ആയ മേജര്‍ സുഭാഷ് ചന്ദ്ര ബോസ്, പ്രാദേശിക ഗ്യാങ്സ്റ്ററായ ധര്‍മ്മ എന്നീ രണ്ട് വേഷങ്ങളും സൂര്യയാണ് കൈകാര്യം ചെയ്യുന്നത്.