വീണ്ടും സിനിമാ ലോകത്തെ താരങ്ങൾ മാറ്റുരയ്ക്കുന്ന സിസിഎൽ (സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ്) സീസൺ തുടരുന്നതിനിടെ വി വാ ദങ്ങളും പിന്തുടരുകയാണ്. കേരള സ്‌ട്രൈക്കേഴ്‌സ് ടീമിൽ നിന്നും അമ്മ താര സംഘടനയും മോഹൻലാലും പിൻവാങ്ങുകയാണെന്ന് അറിയിച്ചിരുന്നു.
എങ്കിലും ടീം സിസിഎല്ലിൽ മത്സരിക്കുന്നത് തുടരുകയാണ്. ടീമിന് നൽകിയ പിന്തുണ ‘അമ്മ’യും മോഹൻലാലും പിൻവലിച്ചെന്ന് നടൻ ഇടവേള ബാബുവാണ് അറിയിച്ചത്. നോൺ പ്ലേയിങ് ക്യാപ്റ്റൻ സ്ഥാനം അലങ്കരിച്ചിരുന്നു മോഹൻലാൽ പിന്മാറിയതിന് പിന്നാലെ തന്റെ ചിത്രങ്ങൾ സിസിഎല്ലിന് ഉപയോഗിക്കരുതെന്ന് നിർദേശിക്കുകയും ചെയ്തിരുന്നു.
കൂടാതെ, സിസിഎൽ 3യുടെ ആദ്യ ഘട്ടത്തിൽ ഉപയോഗിച്ച ചിത്രങ്ങൾ ടീം നീക്കം ചെയ്യുകയും ചെയ്തു. അതേസമയം, ഈ വിഷയത്തിൽ വ്യത്യസ്തമായി പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് കേരള സ്‌ട്രൈക്കേഴ്‌സിന്റെ ഉടമകളിൽ ഒരാളായ നടനും വ്യവസായിയുമായ രാജ്കുമാർ. മോഹൻലാൽ ഇപ്പോഴും കേരള സ്‌ട്രൈക്കേഴ്‌സിന്റെ ഉടമയാണ് എന്ന് രാജ്കുമാർ പറയുന്നു.
ALSO READ- ബ്ലാക്ക് ആന്റ് വൈറ്റിൽ ഗ്ലാമറസായി പ്രിയ വാര്യർ; മിന്നിച്ചെന്ന് ആരാധകർ!
കേരള സ്‌ട്രൈക്കേഴ്‌സിന്റെ ഉടമയാണ് ഇപ്പോഴും മോഹൻലാൽ. ലിസി, ഷാജി, മോഹൻലാൽ, എന്നിവരാണ് ടീം ആരംഭിച്ചത്. ഞാൻ ലിസിയുടെ ഓഹരിയാണ് വാങ്ങിയത്. മോഹൻലാൽ ഇപ്പോഴും 20 ശതമാനം ഓഹരിയുടെ ഉടമയാണെന്നും രാജ് കുമാർ അറിയിച്ചു. കൂടാതെ, മറ്റെയാൾക്കും 20 ശതമാനം ഓഹരിയുണ്ട്.
ഉടമയല്ലെന്ന് ലാലേട്ടൻ ഇല്ലെന്ന് പറഞ്ഞാൽ അത് തെറ്റാണ്. ഇപ്പോഴും അദ്ദേഹവുമായി ബന്ധമുണ്ടെന്നും ദുബായ്‌യിൽ വെച്ച് കണ്ടപ്പോൾ മത്സരം കാണാൻ വരാൻ ക്ഷണിച്ചെന്നുമാണ് രാജ് കുമാർ പറയുന്നത്. പക്ഷേ അദ്ദേഹത്തിന് വരാൻ കഴിഞ്ഞില്ല. ജയ്പൂരിലെത്തിയാൽ വരാം എന്ന് പറഞ്ഞു. മത്സരത്തിന് മുന്നേ അദ്ദേഹം വിളിച്ചു, രാജ്കുമാർ എനിക്ക് വരാൻ പറ്റില്ല, പക്ഷേ ഞാൻ അവിടെ ഉള്ളതുപോലെയാണെന്ന് പറയുകയും ചെയ്‌തെന്നാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.
മോഹൻലാൽ തന്നെയാണ് നമ്മുടെ ടീമിന്റെ ഐക്കൺ. ഇപ്പോഴും പിന്തുണയുണ്ട്. അദ്ദേഹം ഇല്ലെങ്കിൽ കേരള സ്‌ട്രേക്കേഴ്‌സില്ല. ഞങ്ങൾ ഒരുമിച്ച് സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെന്നും രാജ് കുമാർ വ്യക്തമാക്കി,
‘അമ്മ’ സംഘടനയുമായുള്ള കരാർ അവസാനിച്ചപ്പോൾ താൻ കൊച്ചിയിൽ പോയി ഇടവേള ബാബുവിനെ കണ്ടു. അദ്ദേഹം എന്തോ ആശങ്കയിലാണ്. മത്സരത്തിൽ പങ്കെടുക്കാനാകില്ലെന്ന് ലാലേട്ടൻ പറഞ്ഞിരുന്നു. അതിനാലാണ് ഞാൻ സി3 ക്ലബിനെ കണ്ടതും ചർച്ച നടത്തിയതുമെന്ന് രാജ് കുമാർ വ്യക്തമാക്കി.
ഇത്തരത്തിലാണ് കുഞ്ചാക്കോ ബോബനെ കാണുന്നതും അദ്ദേഹം വരാമെന്ന് സമ്മതിക്കുന്നതും. പക്ഷേ രാജ്കുമാർ ടീം താരങ്ങളുടെ കാര്യത്തിൽ ഇടപെടരുത് എന്ന് പറഞ്ഞിട്ടുണ്ടായിരുന്നു. കുഞ്ചാക്കോ ബോബൻ ക്രിക്കറ്റിൽ ആവേശമുള്ള താരമാണെന്നും രാജ്കുമാർ ഏഷ്യാനെറ്റിനോട് വെളിപ്പെടുത്തി.