അയോധ്യയിലെ രാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠ; ക്ഷണം ലഭിച്ചിരിക്കുന്നത് മലയാളത്തിൽ നിന്ന് മോഹൻലാലിന് മാത്രം!

389

മലയാളത്തിലെ എക്കാലത്തെയും മികച്ച നടന്മാരുടെ ലിസ്റ്റ് എടുത്താൽ അതിൽ ഇപ്പോഴത്തെ തലമുറക്ക് ചേർത്ത് നിർത്താനുള്ള പേരായിരിക്കും സാക്ഷാൽ മോഹൻലാൽ. പക്ഷേ മോഹൻലാലിനേക്കാളും മുന്നേ ജീവിച്ചിരുന്ന മഹാ പ്രതിഭകളുണ്ടായിരുന്നു. അവരൊടൊപ്പം അഭിനയിക്കാൻ സാധിച്ചത് തന്നെ ഭാഗ്യമാണെന്ന് ഒരിക്കൽ ലാൽ വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

സഹതാരങ്ങൾക്ക് മാത്രമല്ല, അണിയറ പ്രവർത്തകരും മോഹൻലാലിന്റെ അഭിനയം കണ്ട് അത്ഭുതപ്പെടാറുണ്ട്. പല സംവിധായകരും മോഹൻലാലിന്റെ അഭിനയം കണ്ട് കട്ട് പറയാൻ പോലും മറന്നുപോയെന്ന് വെളിപ്പെടുത്തിയിരുന്നു. താരത്തിന്റെ അത്ഭുത പ്രകടനങ്ങൾക്ക് ലഭിച്ച പുരസ്‌കാരങ്ങളും നിരവധിയാണ്. ആത്മീയകാര്യങ്ങളിലും മുൻപന്തിയിലാണ് മോഹൻലാൽ. കേരളത്തിലേയും പുറത്തേയും ആത്മീയ നേതാക്കളുമായി വളരെ അടുപ്പം സൂക്ഷിക്കുന്ന, കടുത്ത ദൈവ വിശ്വാസി കൂടിയാണ് മോഹൻലാൽ.

Advertisements

ഇപ്പോഴിതാ മോഹൻലാലിന്റെ പേര് അയോധ്യയിലെ നിർമ്മാണം പൂർത്തിയായ രാമക്ഷേത്രവുമായി ബന്ധപ്പെട്ടാണ് ഉയർന്നു കേൾക്കുന്നത്. ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിനായി കാത്തിരിക്കുന്ന ക്ഷേത്രത്തിൽ വലിയ രീതിയിലുള്ള ഒരുക്കങ്ങൾ തുടരുകയാണ്.

അയോദ്ധ്യ ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങ് ജനുവരി 22-ന് ഉച്ചയ്ക്ക് 12:45നാണ് നടക്കുന്നത്. പ്രാണപ്രതിഷ്ഠയോടനുബന്ധിച്ചുള്ള ചടങ്ങുകൾ ജനുവരി 16 ന് ആരംഭിക്കുകയാണ്. ഉദ്ഘാടനത്തോടനുബന്ധിച്ച് നടക്കുന്ന ചടങ്ങുകൾ 13 ദിവസം നീണ്ടു നിൽക്കുമെന്നാണ് വിവരം.

ALSO READ- കോടികളുടെ സമ്പാദ്യമുണ്ടെങ്കിലും ജീവിതത്തിൽ തനിച്ച്;വിവാഹമോചനത്തിന് ശേഷവും മറ്റൊരു ബന്ധത്തിലേക്ക് പോകാത്ത റിമി ടോമി; കാരണം ഇതാണ്

ചടങ്ങിലെ മുഖ്യാതിഥി പ്രധാന മന്ത്രി നരേന്ദ്ര മോഡിയായിരിക്കും. ഒപ്പം വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ സഹിതം 7000-ത്തിലധികം വിശിഷ്ട വ്യക്തികളാണ് ചടങ്ങിൽ പങ്കെടുക്കുക. ഈ ചടങ്ങിലേക്ക് സിനിമ ലോകത്തുനിന്നും ചില പ്രമുഖകർക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്.

ഈ കൂട്ടത്തിലാണ് മലയാള സിനിമാലോകത്തു നിന്നും മോഹൻലാലിന് ക്ഷണം ലഭിച്ചിരിക്കുന്നെന്ന റിപ്പോർട്ട് പുറത്തെത്തിയിരിക്കുന്നത്. മലയാള സിനിമ ലോകത്തുനിന്നും മോഹൻലാലിന് മാത്രമാണ് ക്ഷണം ലഭിച്ചിരിക്കുന്നതെന്നും റിപ്പോർ്ട്ടിലുണ്ട്.

നടൻ മോഹൻലാലിന് പുറമെ കന്നഡ സിനിമാ ലോകത്തെ നടനും സംവിധായകനുമായ ഋഷഭ് ഷെട്ടിക്കും പ്രാണപ്രതിഷ്ഠാ ചടങ്ങിലേയ്ക്ക് ക്ഷണം ലഭിച്ചിരിക്കുകയാണ്. കന്നട സിനിമ രംഗത്തുനിന്ന് ഋഷഭ് ഷെട്ടിയ്ക്ക് മാത്രമാണ് ക്ഷണം ലഭിച്ചിരിക്കുന്നത്.

തെന്നിന്ത്യൻ സിനിമാ രംഗത്ത് നിന്ന് രജനികാന്ത്, ചിരഞ്ജീവി, ധനുഷ് എന്നിവർക്കും ബോളിവുഡിൽ നിന്നും അമിതാഭ് ബച്ചൻ, മാധുരി ദീക്ഷിത്, അക്ഷയ് കുമാർ, അനുപം ഖേർ തുടങ്ങിയവർക്കും ക്ഷണം ലഭിച്ചിട്ടുണ്ട്.

ALSO READ- ‘വാ വിട്ട് കരയുന്ന സൗഭാഗ്യ വെങ്കിടേഷും, മർദ്ദനമേറ്റ് തളർന്നു കിടക്കുന്ന നടൻ അർജുൻ സോമശേഖരനും’; പ്രചരിക്കുന്ന വ്യാജവാർത്തയോട് സൗഭാഗ്യ

കൊത്തുപണികൾ കൊണ്ട് മികച്ച കാഴ്ച വിരുന്ന് ഒരുക്കിയാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. ക്ഷേത്ര ചുവരുകളിലെ കൊത്തുപണികൾ അത്ഭുതപ്പെടുത്തും എന്നും അവകാശ പെടുകയാണ് ചിലർ.

ക്ഷേത്രശ്രീകോവിലിന്റെ വാതിൽ സ്വർണം കൊണ്ട് അലങ്കരിക്കും. ക്ഷേത്രത്തിൽ അഞ്ചു മണ്ഡപങ്ങൾ ആണ് ഉള്ളത്. ഗുധ മണ്ഡപം, രംഗ മണ്ഡപം, നൃത്യ മണ്ഡപം, പ്രാർത്ഥനാ മണ്ഡപം, കീർത്തന മണ്ഡപം എന്നിവയാണ് ഉള്ളത്. അഞ്ച് മണ്ഡപങ്ങളുടെയും കുംഭ ഗോപുരങ്ങൾക്ക് 34 അടി വീതിയും 32 അടി നീളവുമുണ്ട്. 69 അടി മുതൽ 111 അടി വരെ ഉയരവും ഉണ്ടാകും.

അയോധ്യ ക്ഷേത്രത്തിന്റെ നീളം 380 അടിയും വീതി 250 അടിയും ഉയരം 161 അടിയുമാണ്. തേക്കുതടി കൊണ്ടുണ്ടാക്കിയ 46 വാതിലുകളും ക്ഷേത്രത്തിൽ ഉണ്ടാകും. മക്രാന മാർബിൾ ഉപയോഗിച്ചാണ് തൂണുകൾ, ബീമുകൾ, സീലിംഗ്, മതിൽ എന്നിവ നിർമിക്കുന്നത്.

392 തൂണുകളും രൂപകല്പന ചെയ്തിട്ടുണ്ട്. ഏകദേശം 17,000 കല്ലുകൾ തൂണിന്റെ നിർമാണത്തിനായി ഉപയോഗിച്ചിട്ടുണ്ട്. ഓരോ കല്ലിനും മൂന്നു ടൺ വീതം ഭാരമുണ്ട്. 8.64 ഏക്കറിലാണ് മുഖ്യക്ഷേത്രം സ്ഥിതിചെയ്യുന്നത്.

Advertisement