ഗായകനായി മമ്മൂട്ടി; പാട്ടുകേൾക്കാൻ മോഹൻലാൽ ജിം ഡ്രസ്സിൽ എത്തി; അമ്പരന്ന് അണിയറ പ്രവർത്തകർ: വീഡിയോ

28

പഞ്ചവർണ്ണ തത്ത’യ്ക്ക് ശേഷം രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന ‘ഗാനഗന്ധർവ്വന്’ തുടക്കമായി. രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ഗാനഗന്ധർവൻ.

ചിത്രത്തിൽ മമ്മൂട്ടിയാണ് നായകൻ. ഗാനമേള ഗായകനായാണ് ചിത്രത്തിൽ മമ്മൂട്ടി എത്തുന്നത്. ഗാനഗന്ധർവന്റെ ഷൂട്ടിങ് ആരംഭിച്ചു.

Advertisements

ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസമാണ് നടന്നത്. ചടങ്ങിൽ മമ്മൂട്ടിയും പിഷാരടിയും ഉൾപ്പെടെ അണിയറപ്രവർത്തകരെല്ലാം എത്തിയിരുന്നു.

എന്നാൽ എല്ലാവരെയും അമ്പരപ്പിച്ച് മോഹൻലാലും ചടങ്ങിനെത്തി. പിഷാരടിക്ക് ആശംസകൾ നേർന്നാണ് മോഹൻലാൽ മടങ്ങിയത്.

ഗായകൻ കലാസദൻ ഉല്ലാസ് എന്നാണ് മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. സലിം കുമാർ, ഹരീഷ് കണാരൻ, സുരേഷ് കൃഷ്ണ, മണിയൻ പിള്ള എന്നിവരും ചിത്രത്തിൽ പ്രധാനവേഷങ്ങളിലെത്തുന്നു. വന്ദിതയാണ് നായിക.

ജിമ്മിലേക്ക് പോയ നടൻ ജിം ഡ്രസ്സിൽ പൂജയ്ക്കെത്തുകയും രമേഷ് പിഷാരടിയ കണ്ട് കൈ കൊടുത്ത ശേഷം തിരിച്ച് പോവുകയുമായിരുന്നു. മമ്മൂട്ടി, മുകേഷ്, നിർമ്മാതാവ് ആന്റോ ജോസഫ്, സംവിധായകൻ രമേശ് പിഷാരടി, സംഗീത സംവിധായകൻ ദീപക് ദേവ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ഗാനമേളകളിൽ പാടുന്ന കലാസദൻ ഉല്ലാസ് എന്ന വേഷമാകും മമ്മുട്ടി ചിത്രത്തിൽ അവതരിപ്പിക്കുക. ഹാസ്യത്തിന് ഏറെ പ്രധാന്യം നൽകിയൊരുക്കുന്ന ചിത്രത്തിൽ പുതുമുഖം വന്ദിതയാണ് നായിക. രമേശ് പിഷാരടിയും ഹരി പി നായരും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.

അനുരാഗ കരിക്കിൻവെള്ളത്തിന് ശേഷം ഖാലിദ് റഹമാൻ സംവിധാനം ചെയ്യുന്ന ഉണ്ടയാണ് റിലീസിനെത്തുന്ന ഏറ്റവും പുതിയ മമ്മൂട്ടി ചിത്രം. പതിനെട്ടാംപടി, മാമാങ്കം തുടങ്ങിയവയാണ് അണിയറയിലൊരുങ്ങുന്ന മറ്റ് മമ്മൂട്ടി ചിത്രങ്ങൾ.

Advertisement