മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലിന്റെ സിനിമകള്‍ ഇനി സംപ്രേക്ഷണം ചെയ്യാനുള്ള അവകാശം അമൃത ചാനലിന് മാത്രമേ നല്‍കുകയുള്ളു എന്ന് റിപ്പോര്‍ട്ടുകള്‍. അമ്യതാനന്ദമയിയുടെ ഇടപെടലിനെ തുടര്‍ന്നാണ് മോഹന്‍ലാലിന്റെ സിനിമകള്‍ ഇനി അമ്യത ചാനലിന് മാത്രം നല്‍കിയാമതിയെന്ന തിരുമാനം എന്നാണ് അറിയുന്നത്.
പ്രേക്ഷകര്‍ ഏറെ കുറെ കൈയ്യൊഴിഞ്ഞ അമ്യതാചനലിനെ രക്ഷാപ്പെടുത്താനുള്ള പരിശ്രമത്തിനായി അമ്യതാനന്ദമയി തന്നെ നേരിട്ട് രംഗത്തിറങ്ങിയതിനെ തുടര്‍ന്നാണ് മോഹന്‍ലാലിന്റെ തീരുമാനം. ചാനലിന്റെ നിലവിലെ പോക്കില്‍ അമ്യതാനന്ദമയി ഏറെനാളായി അസംത്യപ്തയായിരുന്നതായാണ് റിപ്പോട്ട്. ഇതിനെ തുടര്‍ന്ന് മലയാള സിനിമയിലെ സൂപ്പര്‍താരം മോഹന്‍ലാലിന്റെ സഹായം അമ്യതാനന്ദമയി തേടിയത്.
ഇതോടെ മോഹന്‍ലാല്‍ ആദ്യമായി മിനിസ്‌ക്രീനില്‍ അവതാരകനായി എത്തിയ പരിപാടി അമൃത ചാനലില്‍ സംപ്രേക്ഷണംആരംഭിച്ചു. ‘ലാല്‍ സലാം ‘എന്ന ഈ പരിപാടി. ടാം റേറ്റിംഗിലടക്കം അമ്യതാ ചാനല്‍ ഏറ്റവും പിന്നിലേക്ക് പിന്തള്ളപ്പെടുന്ന കാഴ്ച്ചയും ചാനലധിക്യതരെ ആശങ്കയിലാക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് ലാലിന്റെ സഹായം വീണ്ടും അമ്യതാനന്ദമയി തേടിയത്.
ഇതിന്റെ ഭാഗമായി മോഹന്‍ലാല്‍ സിനിമകളുടെ സാറ്റലൈറ്റ് അവകാശം അമൃത ടിവിക്ക് നല്‍കാനാണ് പുതിയ തീരുമാനം. ആശീര്‍വാദ് സിനിമാസിന്റെ ചിത്രങ്ങള്‍ ഉള്‍പ്പെടെ ആറോളം ലാല്‍ സിനിമകളാണ് അമൃത ടിവി ക്ക്‌ലഭിച്ചിരിക്കുന്നത്. ചാനലിന്റെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്താന്‍ ലാലിന്റെ ഇടപെടുണ്ടാകണമെന്നാവിശ്യവും ഉയര്‍ന്നിട്ടുണ്ട്.
ചാനലിന്റെ ചെയര്‍മാന്‍ സ്ഥാനം ലാല്‍ ഏറ്റെടുക്കണമെന്നാവിശ്യവും ചില കേന്ദ്രങ്ങള്‍ ഉയര്‍ത്തിയതായും വാര്‍ത്തയുണ്ട്.