തന്റെ ആരാധകന്റെ പനിയുടെ ക്ഷേമം അന്വേഷിച്ച് മലാളത്തിന്റെ താര ചക്രവർത്തി മോഹൻലാൽ. ആരാധകനെ നേരിട്ട് ഫോൺ വിളിച്ചു കൊണ്ടായിരുന്നു മോഹൻലാൽ സുഖവിവരം അന്വേഷിച്ചത്.
തന്റെ ആരാധകരോട് എന്നും മമത പുലർത്തുന്ന മോഹൻലാൽ സിനിമയുടെ ചിത്രീകരണത്തിന്റെ ഇടവേളകളിൽ നിരവധി ആരാധകരുമായി ചേർന്ന് നിന്ന് മണിക്കൂറുകളോളം ഫോട്ടോയ്ക്ക് പോസ് ചെയ്യാറുണ്ട്.
മോഹൻലാൽ ഫാൻസ് കൾച്ചറൽ വെൽഫെയർ അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് രാജൻ വെള്ളിമുക്കിനെയാണ് മോഹൻലാൽ ഫോണിൽ വിളിച്ച് പനിയുടെ ക്ഷേമ വിവരം അന്വേഷിച്ചത്. മോഹൻലാൽ വിളിക്കുന്ന ഓഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.
മോഹൻലാലിൻ സിനിമയുടെ റെ ചിത്രീകരണ സ്ഥലത്തേക്ക് ഫാൻസ് സംഘടിപ്പിക്കുന്ന പരിപാടിയുടെ ഭാഗമായി താൻ വരുമെന്ന് പറയുന്ന ആരാധകനെ മോഹൻലാൽ സ്നേഹപൂർവ്വം വിലക്കുന്നുണ്ട്. പനി മാറിയിട്ട് വന്നാൽ മതി എന്നായിരുന്നു മോഹൻലാലിന്റെ പ്രതികരണം.
തന്റെ ആരാധകരുമായുള്ള മോഹൻലാലിൻറെ ഇടപെടൽ എന്നും സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുണ്ട്.
തലക്കനമില്ലാതെ ആരാധകരോട് മൃദുവായ സമീപനം പുലർത്തുന്ന മോഹൻലാൽ തന്റെ എല്ലാ സിനിമയുടെ ലൊക്കേഷനിലേക്കും ഫാൻസുകാരെ ക്ഷണിക്കുകയും ഒപ്പം നിന്ന് ഫോട്ടോ എടുക്കുകയും ചെയ്യാറുണ്ട്.