മെഗാ മാർഗ്ഗം കളിയുമായി ഇട്ടിമാണി, സലിം കുമാറും ജോണി അന്റണിയും അരിസ്റ്റോ സുരേഷും മോഹൻലാലിനൊപ്പം വേദിയിൽ; വീഡിയോ

27

മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ നായകനായെത്തുന്ന ഇട്ടിമാണി മെയ്ഡ് ഇൻ ചൈനയുടെ ഫസ്റ്റ് ലുക്ക് ഇന്നലെയാണ് പുറത്തിറങ്ങിയത്.

മാർഗംകളി വേഷത്തിൽ മോഹൻലാൽ നിൽക്കുന്ന പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

Advertisements

ഇപ്പോഴിതാ സിനിമയുടെ ലൊക്കേഷൻ ചിത്രങ്ങൾ പുറത്തുവന്നിരിക്കുകയാണ്. മാർഗംകളി വേഷത്തിൽ മോഹൻലാലും സലിംകുമാറും അരിസ്റ്റോ സുരേഷും ജോണി അന്റണിയും നിൽക്കുന്ന ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ഭവന നിർമ്മാണ സഹായനിധിയിലേക്കുള്ള മെഗാ മാർഗംകളിയാണ് രംഗം. നവാഗതരായ ജിബി ജോജു ടീം രചിച്ചു സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇട്ടിമാണി മെയ്ഡ് ഇൻ ചൈന.

ചാർളി, വെള്ളിമൂങ്ങ എന്നീ ചിത്രങ്ങളിൽ മാർട്ടിൻ പ്രക്കാട്ട്, ജിബു ജേക്കബ് എന്നിവരുടെ സഹായികളായി പ്രവർത്തിച്ചവരാണ് ജിബി ജോജു ടീം.

കോമഡി എന്റർടൈൻമെന്റായാണ് ഇട്ടിമാണി മെയ്ഡ് ഇൻ ചൈന ഒരുങ്ങുന്നത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്.

ഹണി റോസാണ് ചിത്രത്തിലെ നായിക. വിനു മോഹൻ, ധർമജൻ, ഹരിഷ് കണാരൻ, രാധിക ശരത് കുമാർ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ഓണം റിലീസായി ചിത്രം തിയേറ്ററുകളിലെത്തും.

വീഡിയോ

Advertisement