മനസിലുണ്ടായിരുന്നത് ജയറാം; മോഹന്‍ലാല്‍ ചെയ്താല് നന്നാകുമെന്ന് ഭാര്യ പറഞ്ഞു; മോഹന്‍ലാല്‍ ആ കഥാപാത്രം ചെയ്തത് നിമിത്തമായി: തുളസിദാസ്

2300

മലയാളികളുടെ സൂപ്പര്‍താരവും സ്വകാര്യ അഹങ്കാരവുമാണ് നടന്‍ മോഹന്‍ലാല്‍. താരത്തിന് ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കിടയില്‍ തന്നെ നിരവധി ആരാധകരാണുള്ളത്. ഇപ്പോഴിതാ തന്റെ സിനിമയില്‍ മോഹന്‍ലാല്‍ എത്തിയതിനെ കുറിച്ച് പറയുകയാണ് തുളസിദാസ്.

2003ല്‍ പുറത്തിറങ്ങിയ മിസ്റ്റര്‍ ബ്രഹ്‌മചാരി സിനിമയിലേക്ക് മോഹന്‍ലാല്‍ എത്തിയതിനെ കുറിച്ചാണ് തുളസിദാസ് പറയുന്നത്. മോഹന്‍ലാലിന്റെ കഥാപാത്രത്തിനായി ആദ്യം വിചാരിച്ചത് ജയറാമിനെയായിരുന്നു എന്ന് സംവിധായകന്‍ തുളസി ദാസ് പറയുന്നു.

Advertisements

ആ കഥാപാത്രം മോഹന്‍ലാല്‍ ചെയ്താലാണ് നന്നാവുകയെന്ന് തന്നോട് ഭാര്യ പറയുകയായിരുന്നു എന്നും തുടര്‍ന്നാണ് ജയറാമിന് പകരം മോഹന്‍ലാലിനെ സമീപിച്ചതെന്നും തുളസിദാസ് പറയുന്നു.

സംവിധായകന്‍ മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മിസ്റ്റര്‍ ബ്രഹ്‌മചാരിയുടെ കഥ മനസില്‍ ഉണ്ടായപ്പോള്‍ അത് ആര് ചെയ്യണമെന്ന് വിചാരിച്ചിട്ടില്ലായിരുന്നു.

ALSO READ- ആ ജീവിതം പാഠപുസ്തകമാണ്; അമ്മ അടങ്ങിയിരിക്കുന്നില്ല; ഞങ്ങളേക്കാള്‍ തിരക്കിലാണ്:മല്ലിക സുകുമാരനെ കുറിച്ച് മനസ് തുറന്ന് സുപ്രിയ

പിന്നീട് മനസിലേക്ക് എത്തിയത് ജയറാമിന്റെ മുഖമായിരുന്നു. കാരണം ആ സമയത്ത് അദ്ദേഹവുമൊത്ത് ഒരുപാട് സിനിമകള്‍ ചെയ്യുന്നുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹത്തിനോട് സിനിമയുടെ കഥ പറയുന്നതിന് മുമ്പ് തന്നെ എന്റെ ഭാര്യ പറഞ്ഞു ഇത് മോഹന്‍ലാല്‍ ചെയ്താല്‍ നന്നായിരിക്കുമെന്ന്.

ഇതോടെ മാറി ചിന്തിച്ചു. എന്നാല്‍, ആ സമയത്ത് മോഹന്‍ലാല്‍ ചെയ്യുന്ന കഥാപാത്രങ്ങള്‍ നമുക്ക് കയ്യെത്താന്‍ പോലും പറ്റാത്തതാണ്. എനിക്ക് ചിന്തിക്കാന്‍ പോലും പറ്റാത്ത വലിയ വലിയ കഥകളും കഥാപാത്രങ്ങളുമാണ് അദ്ദേഹം അന്ന് ചെയ്തുകൊണ്ടിരുന്നത്.

ALSO READ- പിന്തുണച്ച് കൂടെ നിന്ന എല്ലാവര്‍ക്കും നന്ദി; പുതിയ വിശേഷവുമായി സിദ്ധുവും അപര്‍ണയും; ആശംസയുമായി ആരാധകര്‍

അങ്ങനെ ഉള്ളപ്പോള്‍ അദ്ദേഹത്തിന്റെ അടുത്ത് ലളിതമായൊരു കഥ എങ്ങനെ എത്തിക്കുമെന്നതില്‍ എനിക്ക് സംശയമുണ്ടായിരുന്നു. ഭാര്യ അത് പറഞ്ഞപ്പോള്‍ കുറേ ഞാന്‍ ചിന്തിച്ചെന്ന് തുളസിദാസ് പറയുന്നു. ഇത് മോഹന്‍ലാല്‍ ചെയ്താല്‍ നന്നായിരിക്കുമെന്ന് എനിക്കും തോന്നി. അങ്ങനെ ഞാന്‍ ലാലേട്ടനെ ഫോണില്‍ വിളിക്കുകയായിരുന്നു. വിളിച്ച സമയത്ത് അദ്ദേഹം തിരുവനന്തപുരത്ത് ഉണ്ടായിരുന്നു. അതൊരു നിമിത്തമായിട്ടാണ് ഞാന്‍ കരുതുന്നതെന്നും തുളസിദാസ് പ്രതികരിച്ചു.

അദ്ദേഹം എപ്പോഴും തിരുവന്തപുരത്ത് ഉണ്ടാവാറില്ല. അങ്ങനെ സെറ്റില്‍ ചെന്ന് ഞാന്‍ കഥ പറയുകയായിരുന്നുവെന്നും തുളസിദാസ് വെളിപ്പെടുത്തി. ചിത്രത്തില്‍ അനന്തന്‍ തമ്പി എന്ന കഥാപാത്രത്തെയായിരുന്നു മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിച്ചത്.

മീന, നെടുമുടി വേണു, ജഗതി ശ്രീകുമാര്‍, കവിയൂര്‍ പൊന്നമ്മ, ജഗതി ശ്രീകുമാര്‍, ജഗദീഷ് തുടങ്ങിയവരായിരുന്നു മറ്റ് അഭിനേതാക്കള്‍

Advertisement