ഞാനൊരു മോഹന്‍ലാല്‍ ഫാന്‍ ആയിരുന്നു, ഇന്ന് അയ്യോ, സഹിക്കാന്‍ പറ്റില്ല, പെരുച്ചാഴി, ഊച്ചാളി എന്നൊക്കെ കൂതറ സിനിമകളാണ് ഇറങ്ങുന്നത്: ശാന്തിവിള ദിനേശ്

806

നടനും സംവിധായകനും നിര്‍മ്മാതാവുമായ ലാല്‍ നായകനായ ബംഗ്ലാവില്‍ ഔതാ എന്ന ചിത്രം സംവിധാനം ചെയ്തിട്ടുള്ള ശാന്തിവിള ദിനേശ് തൊണ്ണൂറുകള്‍ മുതല്‍ ഒട്ടേറെ ചിത്രങ്ങള്‍ സഹസംവിധായകനായും ജോലി ചെയ്തിട്ടുണ്ട് യൂട്യൂബില്‍ തന്റെ സിനിമ കഥകള്‍ പറയുന്ന ഒരു ചാനലും അദ്ദേഹം നടത്തുന്നുണ്ട്.

ഇപ്പോഴിതാ മോഹന്‍ലാലിനെ സംബന്ധിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് സംവിധായകന്‍ ശാന്തിവിള ദിനേശ്. പലപ്പോഴും വിവാദ പ്രസ്താവനകള്‍ നടത്തുന്ന അദ്ദേഹം മോഹന്‍ലാലിനെ കുറിച്ചാണ് ഇത്തവണ പ്രതികരിച്ചിരിക്കുന്നത്.

Advertisements

മാസ്റ്റര്‍ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ശാന്തിവിള ദിനേശ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പണ്ട് താനൊരു മോഹന്‍ലാല്‍ ഫാന്‍ ആയിരുന്നെന്നും അദ്ദേഹത്തിന്റെ എല്ലാം സിനിമകളും കണ്ടിരുന്നെന്നും ശാന്തിവിള ദിനേശ് പറയുന്നു.

അദ്ദേഹത്തിന്റെ കാര്യത്തില്‍ ഇപ്പോഴത്തെ അവസ്ഥ അതല്ല, അദ്ദേഹത്തിന്റെ 25 സിനിമകളോളം കണ്ടിട്ടില്ല. അയ്യോ, സഹിക്കാന്‍ പറ്റില്ല, അതുപോലെ അദ്ദേഹത്തിന്റെ പെരുച്ചാഴി, ഊച്ചാളി എന്നൊക്കെ പറഞ്ഞ് കുറേ കൂതറ സിനിമകളാണ് ഇറങ്ങുന്നതെന്ന് ശാന്തിവിള ദിനേശ് പറയുന്നു.

ALSO READ- മനീഷയ്ക്ക് മിന്നുചാര്‍ത്തി ഇഷാന്‍ തോമസ്; വിവാഹം ആഘോഷമാക്കി സഹോദരി നീത പിള്ള; വൈറല്‍

ഇപ്പോള്‍ മോഹന്‍ലാലിനെയും മമ്മൂട്ടിയെയും ഊറ്റി എടുക്കുകയാണ് ചെയ്യുന്നത്. അവരുടെ ഒരു കാലഘട്ടം ഒക്കെ കഴിഞ്ഞില്ലേ എന്നാണ് അദ്ദേഹം പറയുന്നത്. പത്ത് നാല്‍പത് വര്‍ഷം ആയില്ലേ. അത് കൊണ്ട് മോഹന്‍ലാലിന്റേയും മമ്മൂട്ടിയുടേയും സിനിമ കാണില്ലെന്ന് തീരുമാനിച്ചാല്‍ പ്രശ്‌നം തീര്‍ന്നില്ലേ. ഒടിടിയില്‍ പോലും കാണില്ല. എല്ലാ കൂതറയും കാണുകയും വേണം അയാളെ തെറി വിളിക്കുകയും വേണമെന്നാണ് ചിലരുടെ നിലപാടെന്നും ശാന്തിവിള ദിനേശ് പറയുന്നു.

അതുതന്നെയല്ല, അവര്‍ക്ക് നായക വേഷം തന്നെ ചെയ്യണം എങ്കില്‍ ചെയ്യട്ടെ, പക്ഷെ എന്നുകരുതി പതിനെട്ട് വയസ്സുള്ള കല്യാണം കഴിക്കാത്ത കഥാപാത്രമെ ചെയ്യൂ എന്ന വാശി പിടിക്കേണ്ട കാര്യമുണ്ടോ. എത്ര വില കൂടിയ വിഗ് വെച്ചാലും മോഹന്‍ലാല്‍ വിഗ് വെച്ചിരിക്കുകയാണെന്ന് എല്ലാവര്‍ക്കും അറിയാം. അതുപോലെ മമ്മൂട്ടി തലയില്‍ പാച്ച് വെച്ചിരിക്കുകയാണെന്നും, കണ്ണില്‍ ലെന്‍സ് വെച്ചിരിക്കുകയാണെന്നും ആളുകള്‍ക്ക് എല്ലാം അറിയാമെന്നും ശാന്തിവിള ദിനേശ് പറയുന്നു.

ALSO READ- നാടന്‍ ലുക്കിലെ സുമിത്രയല്ല; ന്യൂ ബോള്‍ഡ് ലുക്കില്‍ മീരാ വാസുദേവ്, വൈറലായി ചിത്രങ്ങള്‍; കൂള്‍ ആയെന്ന് ആരാധകര്‍

കൂടാതെ, മമ്മൂക്കയുടെ കഴുത്തിലെ ചുളുക്ക് മാറ്റാന്‍ ആറ് ലക്ഷം രൂപയോളം വിലവരുന്ന ഗ്രാഫിക്‌സ് ഉപയോഗിക്കുന്നുണ്ടെന്നും സിനിമാക്കാര്‍ക്കെങ്കിലും അറിയാം. 73 വയസ്സായ മമ്മൂട്ടി എങ്ങനെയാണെന്ന് ആര്‍ക്കാണ് അറിയാത്തത്. ഇവര്‍ക്ക് രണ്ട് പേര്‍ക്കുമാണ് ഇതൊന്നും അറിയാത്തതെന്നും അദ്ദേഹം വിമര്‍ശിക്കുന്നു.

രജിനികാന്ത് നടക്കുന്നത് പോലെ നടക്കാന്‍ ഇവര്‍ക്കൊന്നും ഈ ജന്‍മം കഴിയില്ല. ആ ചങ്കൂറ്റം ഇവര്‍ക്ക് ഇല്ലാത്തിടത്തോളം കാലം ഇവരിങ്ങനെ ക്രോണിക് ബാച്ചിലറായ വേഷങ്ങള്‍ ചെയ്ത് നടക്കുമെന്നും അദ്ദേഹം വിമര്‍ശിച്ചു.

ഇപ്പോള്‍ ഫിലിം ഫെസ്റ്റിവലില്‍ ജനക്കൂട്ടം വന്നത് ലിജോ പല്ലിശേരിയുടെ പടം കാണാനാണ്, ലിജോയുടെ പടം കാണാനാണ് തള്ളല്‍ അല്ലാതെ മമ്മൂട്ടിയുടെ പടം കാണാനാല്ല. എങ്കിലും അയാള്‍ അങ്ങനത്തെ പരീക്ഷണങ്ങള്‍ ചെയ്യുന്നു. പുഴു, ഉണ്ട പോലുള്ള സിനിമകള്‍. അത്രയും പരീക്ഷണങ്ങള്‍ പോലും മോഹന്‍ലാല്‍ ചെയ്യുന്നില്ലെന്നും ശാന്തിവിള ദിനേശ് പ്രതികരിച്ചു.

Advertisement