ആളിക്കത്തുന്ന തീയുടെ നടുവില്‍ ശരീരത്തിലെ രോമം ഉള്‍പ്പടെ കരിഞ്ഞിട്ടും ആ രംഗം സൂപ്പറാക്കി വിസ്മയ പ്രകടനം നടത്തി ലാലേട്ടന്‍: കുറ്റബോധം തോന്നിയെന്ന് സംവിധായകന്‍

84

താരരാജാവ് മോഹന്‍ലാലിനെ മലയാളത്തിന്റെ സ്വകാര്യ അഹങ്കാരം എന്ന് വിളിക്കുന്നതിനു പിന്നില്‍ അദ്ദേഹത്തിന്റെ സിനിമയോടുള്ള ആത്മസമര്‍പ്പണമാണ്.

Advertisements

മോഹന്‍ലാലിന്റെ വിസ്മയ പ്രകടനങ്ങള്‍ നമ്മുടെ കണ്‍മുന്നില്‍ തെളിഞ്ഞിട്ടുള്ള നിരവധി ചിത്രങ്ങള്‍ മലയാളത്തിലുണ്ട്, അവയിലൊന്നാണ് സിബി മലയില്‍ ലോഹിതദാസ് ടീമിന്റെ ‘ഭരതം’.

ഭരതത്തിലെ ‘രാമകഥാ ഗാനലയം’ എന്ന ഗാനം ചിത്രീകരിച്ചു കഴിഞ്ഞപ്പോള്‍ തനിക്ക് മോഹന്‍ലാല്‍ എന്ന നടനോട് വല്ലാത്ത കുറ്റബോധം തോന്നിയതായി വെളിപ്പെടുത്തുകയാണ് ചിത്രത്തിന്റെ സംവിധായകന്‍ സിബി മലയില്‍.

”അഗ്‌നിക്ക് ചുറ്റും ചൂടേറ്റു സാഹസികമായി തന്നെയാണ് മോഹന്‍ലാല്‍ രാമകഥ എന്ന ഗാനത്തില്‍ അഭിനയിച്ചത്. ശരിക്കും ഗാനം ചിത്രീകരിച്ചു കഴിഞ്ഞപ്പോള്‍ എനിക്ക് കുറ്റബോധം തോന്നിയിരുന്നു. മോഹന്‍ലാലിന്റെ ശരീരത്തിലെ രോമം ഉള്‍പ്പടെ കരിഞ്ഞിരുന്നു.

അത്രയ്ക്ക് ബുദ്ധിമുട്ടേറിയ സാഹചര്യത്തിലിരുന്നായിരുന്നു മോഹന്‍ലാലിന്റെ ഗംഭീര പ്രകടനം”. ഒരു ടിവി ചാനലിനു നല്‍കിയ അഭിമുഖത്തില്‍ സിബി മലയില്‍ വ്യക്തമാക്കി.

1991-ല്‍ പുറത്തിറങ്ങിയ ‘ഭരതം’ മോഹന്‍ലാലിന്റെ കരിയറിലെ ഏറെ നിര്‍ണായകമായ സിനിമയാണ്. മോഹന്‍ലാലിന് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ലഭിച്ച ചിത്രം മറ്റു നിരവധി പുരസ്‌കാരങ്ങളും സ്വന്തമാക്കിയിരുന്നു.

Advertisement