ഇത്തവണത്തെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കാന്‍ ഒരു മണിക്കൂര്‍ ബാക്കി നില്‍ക്കെയാണ് മോഹന്‍ലാലും മഞ്ജു വാര്യരും മത്സരത്തിനില്ലെന്നറിയിച്ചത് എന്ന് സൂചനകള്‍.
മികച്ച നടനും നടിക്കുമുള്ള സാധ്യതാ പട്ടികയില്‍ മുന്നിലായിരുന്നു ഇവര്‍ ഇടം പിടിച്ചിരുന്നത്. വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ഒടിയനിലെയും റോഷന്‍ ആന്‍ഡ്രൂസ് ചിത്രം കായംകുളം കൊച്ചുണ്ണിയിലെയും അഭിനയത്തിനാണ് മോഹന്‍ലാല്‍ അവാര്‍ഡിനായി പരിഗണിക്കപ്പെട്ടത്.
ഒടിയനിലെ മികച്ച പ്രകടനത്തിനും ‘ആമി’യിലെ അഭിനയത്തിനുമാണ് മഞ്ജു വാര്യര്‍ അവാര്‍ഡിനായി പരിഗണിക്കപ്പെട്ടത്. മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്ത ചിത്രമാണ് ആമി.
കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും താന്‍ മത്സരത്തിനില്ലെന്ന് മോഹന്‍ലാല്‍ അറിയിച്ചിരുന്നു. പതിവു പോലെ ഇക്കുറിയും അദ്ദേഹം വിവരമറിയിക്കുകയായിരുന്നു എന്നാണ് ജൂറി അംഗങ്ങളുടെ റിപ്പോര്‍ട്ടുകള്‍.
പുതുമുഖങ്ങളേയും യുവതാരങ്ങളേയും പ്രോല്‍സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് മോഹന്‍ലാല്‍ അവസാന നിമിഷം അവാര്‍ഡ് വേണ്ടെന്ന് വെച്ചതെന്നു റിപ്പോര്‍ട്ടുണ്ട്.