നമ്മുക്കൊരു ഫുൾ ജാർ സോഡാ കാച്ചിയാല്ലോ; വടക്കുന്നാഥന്റെ മണ്ണിൽ അവർ വീണ്ടും കണ്ടുമുട്ടുന്നു, തൂവാനത്തുമ്പികൾക്കു ശേഷം, ഇത്തവണ ഇട്ടിമാണിക്ക് വേണ്ടി

13

200 കോടിയും കടന്ന് മുന്നേറുന്ന ലൂസിഫറിന് ശേഷം ആശീർവാദ് ഒരുക്കുന്ന ഇട്ടിമാണി മെയ്ഡ് ഇൻ ചൈന എന്ന ചിത്രത്തിൽ വീണ്ടും അശോകനും മോഹൻലാലും ഒന്നിക്കുന്നു.

ഇരുവരുടെയും ചിത്രങ്ങൾ പങ്ക് വെച്ച് നമുക്കൊരു ഫുൾ ജാർ സോഡ കാച്ചിയാലോ എന്ന അടിക്കുറിപ്പോടെ അജു വർഗീസാണ് ചിത്രം ഷെയർ ചെയ്തിരിക്കുന്നത്.

Advertisements

മോഹൻലാലിന്റേയും അശോകന്റേയും സിനിമാ ജീവിതത്തിലെ ഏറ്റവും നിർണായകമായ ചിത്രമാണ് പത്മരാജന്റെ തൂവാനത്തുമ്പികൾ.

നമുക്കോരോ നാരങ്ങാവെള്ളം കാച്ചിയാലോ എന്ന് തൂവാനത്തുമ്പികളിലെ ജയകൃഷ്ണൻ സുഹൃത്തായ ഋഷിയോട് പറയുന്ന ഡയലോഗ് വളരെ ഹിറ്റാണ്.

ഇപ്പോഴിതാ സോഡാ സർബത്തിന്റെ കാലമൊക്കെ കഴിഞ്ഞു . ഇത് ഫുൾ ജാർ സോഡയുടെ കാലമാണ്. വീണ്ടും ജയകൃഷ്ണനും ഋഷിയും ഒന്നിക്കുകയാണ്.

‘വടക്കുന്നാഥന്റെ മണ്ണിൽ അവർ വീണ്ടും കണ്ടുമുട്ടുന്നു, തൂവാനത്തുമ്പികൾക്കു ശേഷം. ഇത്തവണ ഇട്ടിമാണി മേയ്ഡ് ഇൻ ചൈനക്ക് വേണ്ടി !

നമ്മുക്കൊരു ഫുൾ ജാർ സോഡാ കാച്ചിയല്ലോ’ എന്ന കുറിപ്പോടുകൂടിയാണ് അജു വർഗീസ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഇട്ടിമാണിയുടെ ലൊക്കേഷൻ ചിത്രങ്ങളും ഫസ്റ്റ് ലുക്കും ഇതിനോടകം വൈറലായിരുന്നു. മാർഗം കളി വേഷത്തിലുള്ള മോഹൻലാലിന്റെ പോസ്റ്ററുകൾ ആരാധകരിൽ കൌതുകം ഉണർത്തി.

ലൂസിഫറിന്റെ വൻ വിജയത്തിന് ശേഷം തീയേറ്ററുകളിലെത്തുന്ന മോഹൻലാൽ ചിത്രത്തിന്റെ തിരക്കഥയും സംവിധായകരുടേത് തന്നെയാണ്.

തൃശൂരാണ് കഥ നടക്കുന്ന പശ്ചാത്തലം. 32 വർഷത്തെ ഇടവേളയ്ക്ക് ശേഷം മോഹൻലാൽ തൃശൂർ ഭാഷ സംസാരിക്കുന്ന സിനിമയുമാണ് ‘ഇട്ടിമാണി’.

പത്മരാജന്റെ തൂവാനത്തുമ്പികളിലാണ് ഒരു മോഹൻലാൽ കഥാപാത്രം ഇതിനുമുൻപ് തൃശൂർ ഭാഷ സംസാരിച്ചത്.

ഇട്ടിമാണിയിൽ മോഹൻലാലിനൊപ്പം ഹണി റോസ്, സിദ്ദിഖ്, സലിംകുമാർ, വിനുമോഹൻ, രാധിക, അരിസ്റ്റോ സുരേഷ്, വിവിയ, കോമൾ ശർമ്മ എന്നിവർ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഷാജിയാണ് ഛായാഗ്രഹണം.

Advertisement