മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലെ വില്ലനായി എത്തി പിന്നീട് മലയാള സിനിമയുടെ താരരാജാവും ലോക സിനിമയില നടന വിസ്മയവും ആയി മാറിയ താരമാണ് കംപ്ലീറ്റ് ആക്ടർ മോഹൻലാൽ. ഏതാണ്ട് 40ൽ അധികം വർഷങ്ങളായി സിനിമയിൽ നിറഞ്ഞു നിൽക്കുന്ന മലയാളികളുടെ ലാലേട്ടൻ ചെയ്തിട്ടില്ലാത്തി വേഷങ്ങൾ ഇല്ലെന്ന് തന്നെ പറയാം.
തമാശ കലർന്ന കുടുംബ ചിത്രങ്ങളിലും ക്ലാസിക് പ്രണയ ചിത്രങ്ങളിലും മാസ്സ് മസാല സിനിമകളിലും എല്ലാം ഒരേ സമയം നിറഞ്ഞാടാൻ ഒരു പ്രത്യേക കഴിവു തന്നെയാണ് മോഹൻലാലിന് ഉള്ളത്.
ഒരു അഭിനേതാവ് എന്നതിന് പുറമേ ചലച്ചിത്ര നിർമ്മാതാവും, പിന്നണിഗായകനും, സംവിധായകനും വിതരണക്കാരനും ഒക്കെയായി സിനിമയുടെ വിവിധ മേഘകളിൽ ആണ് മോഹൻലാൽ പ്രവർത്തിക്കുന്നത്. നിരവധി സംസ്ഥാന ദേശിയ അവാർഡുകളും പത്മശ്രീ, പത്മഭൂഷൺ, ലഫ്റ്റനന്റ് കേണൽ തുടങ്ങിയ പദവികളും അദ്ദേഹത്തന് ലഭിച്ചിട്ടുണ്ട്.
താരത്തിന്റെ ആദ്യചിത്രം തിരനോട്ടം ആയിരുന്നെങ്കിലും തീയേറ്ററിലെത്തിയ ആദ്യ ചിത്രം ഫാസിൽ സംവിധാനം ചെയ്ത മഞ്ഞിൽ വിരിഞ്ഞ പൂക്കൾ ആണ്. ഈ ചിത്രത്തിൽ ശങ്കർ, പൂർണിമ എന്നിവരായിരുന്നു മുഖ്യകഥാപാത്രങ്ങൾ. നവോദയ സ്റ്റുഡിയോസിന്റെ ബാനറിൽ ഒരുങ്ങിയ ചിത്രത്തിലൂടെ വില്ലനായിട്ടാണ് മോഹൻലാൽ സിനിമാ ലോകത്തേക്ക് എത്തുന്നത്.
ഇപ്പോഴിതാ അന്ന് ആ സിനിമയിൽ സംഭവിച്ചകാലത്തെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് ചിത്രത്തിൽ അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ച സംവിധായകൻ സ്റ്റാൻലി ജോസ്. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് സ്റ്റാൻലി ജോസ് പഴയ അനുഭവങ്ങൾ പങ്കുവെയ്ക്കുന്നത്.
ശങ്കർ അക്കാലത്ത് തമിഴ്നാട്ടിൽ വരെ പ്രശസ്തനായിരുന്നു. ശങ്കറിനെ കാണുമ്പോൾ ആളുകൾ ഓടിക്കൂടുന്നത് മോഹൻലാൽ നോക്കി നിൽക്കുമായിരുന്നു എന്ന് സ്റ്റാൻലി പറയുന്നു. അന്ന് തനിക്കൊരു സിനിമ സംവിധാനം ചെയ്യാൻ തരുമെന്ന് നവോദയ പറഞ്ഞിരുന്നു. എന്നാൽ താൻ അറിയാതെ അവർ ഫാസിലിനെ സംവിധായകനാക്കി സിനിമ പ്ലാൻ ചെയ്യുകയായിരുന്നു എന്നും അദ്ദേഹം വെളിപ്പെടുത്തുന്നുണ്ട്.
തനിക്ക് ആ സിനിമയിൽ ജോയിൻ ചെയ്യാൻ എനിക്ക് മൂന്നാല് പ്രാവിശ്യം ടെലഗ്രാം വന്നു. അസോസിയേറ്റായി വർക്ക് ചെയ്യാനാണ് എന്നെ വിളിക്കുന്നത്. എന്നെക്കാൾ ജൂനിയറായ ഒരാളുടെ പടത്തിലേക്ക് വിളിക്കുന്നത് ശരിയല്ലല്ലോ എന്ന് പറഞ്ഞ് താനും തിരിച്ച് കത്തയച്ചെന്നും സ്റ്റാൻലി പറയുന്നു. എന്നാൽ ആ കത്തിന് മറുപടി ഒന്നും വന്നില്ല.
കുറച്ച് ദിവസം കഴിഞ്ഞപ്പോൾ നവോദയയിൽ നിന്നും തിരക്കി വണ്ടി വന്നു. താൻ വരുന്നില്ലെന്ന് പറഞ്ഞു. എന്നാൽ പോയതിന് ശേഷം അവർ പിന്നേയും വന്നു. സാറിനേയും കൊണ്ടേ ചെല്ലാവുള്ളൂ എന്നാണ് പറഞ്ഞതെന്ന് ഡ്രൈവർ പറഞ്ഞു. അങ്ങനെ താൻ കൊടൈകനാലിൽ ചെന്നു. അന്നുച്ചയ്ക്കാണ് മോഹൻലാൽ വന്നത്.
ആദ്യമായി താനങ്ങനെയാണ് മോഹൻലാലിനെ കണ്ടതെന്ന് സ്റ്റാൻലി പറയുന്നു. അന്ന് ലാൽ ഒരു കീർത്തനമൊക്കെ പാടി. അന്ന് നമുക്ക് ഇഷ്ടപ്പെടുന്ന ഒരു മുഖമൊന്നുമല്ല. പക്ഷെ, ആളൊരു തമാശക്കാരനാണ്. പിന്നീട് ഏറെ കഴിഞ്ഞാണ് ശങ്കർ വരുന്നത്.
ഈ സിനിമയിൽ ശങ്കർ ജീപ്പ് ഓടിക്കാൻ അറിയുന്നയാളാണ്. പക്ഷെ ശങ്കറിന് യഥാർഥത്തിൽ ഡ്രൈവിംഗ് അറിയില്ല. ഇതോടെ സിനിമയ്ക്ക് വേണ്ടി ഒരാഴ്ച കൊണ്ടാണ് ശങ്കർ ജീപ്പോടിക്കാൻ പഠിച്ചത്. ശങ്കർ അന്ന് ‘ഒരു തലൈ രാഗം’- സിനിമ കഴിഞ്ഞ് തമിഴ്നാട്ടിലും പ്രശസ്തനായിരിക്കുന്ന സമയമാണ്.
അന്ന് അവിടെ വന്ന ടൂറിസ്റ്റുകളെല്ലാം ശങ്കറിന്റെ ചുറ്റും ഓട്ടോഗ്രാഫിനായി ഓടിക്കൂടി. മോഹൻലാൽ അത് കണ്ടുകൊണ്ട് നിൽക്കുവാണ്. അന്ന് ഇതിനെക്കാൾ വലിയൊരാളുകുമെന്ന് അറിയില്ലല്ലോ എന്നും സ്റ്റാൻലി വെളിപ്പെടുത്തുന്നു.