സംസ്ഥാന അവാര്‍ഡ്: മികച്ച നടന്‍ മോഹന്‍ലാലും നടി മഞ്ജു വാര്യരും ആയേക്കും

32

കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ആദ്യഘട്ട സ്‌ക്രീനിംഗ് അവസാനിച്ചു. സിനിമാസ്വാദകര്‍ ഏറെ ആകാംക്ഷയില്‍ കാത്തിരിക്കുകയാണ്. മികച്ച നടനും, നടിയും ആരാകുമെന്ന് കടുത്ത മത്സരത്തിലാണ്. മികച്ച നടിയാകാനുള്ള മത്സരത്തിലും സീനിയര്‍, ജൂനിയര്‍ യുദ്ധമാണ്.

Advertisements

മഞ്ജു വാര്യര്‍(ആമി, ഒടിയന്‍) ആണ് ഇപ്പോള്‍ നടിക്കുള്ള മല്‍സരത്തില്‍ മുന്നില്‍. തൊട്ടു പിന്നാലെ ഉര്‍വശി(അരവിന്ദന്റെ അതിഥികള്‍, എന്റെ ഉമ്മാന്റെ പേര്) അനു സിത്താര(ക്യാപ്റ്റന്‍)സംയുക്ത മേനോന്‍ (തീവണ്ടി)ഐശ്വര്യ ലക്ഷ്മി(വരത്തന്‍) എസ്‌തേര്‍(ഓള്) എന്നിവരാണ് മുഖ്യമായും മത്സര രംഗത്തുള്ളത്.

ഇവര്‍ക്കു പുറമേ സമീപകാലത്തു ചലച്ചിത്ര രംഗത്തെത്തിയ ചില നടികളും പരിഗണനയിലുണ്ട്. ആരാണു മികച്ച നടനാവുകയെന്നാണ് എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്നത്. മോഹന്‍ലാലിന് ആണ് സാധ്യത എന്നാണ് അറിയുന്നത്.

മോഹന്‍ലാല്‍ (ഒടിയന്‍, കായംകുളം കൊച്ചുണ്ണി) ഫഹദ് ഫാസില്‍ (ഞാന്‍പ്രകാശന്‍, വരത്തന്‍, കാര്‍ബണ്‍) ജയസൂര്യ (ക്യാപ്റ്റന്‍,ഞാന്‍ മേരിക്കുട്ടി), ജോജുജോര്‍ജ്(ജോസഫ്), ദിലീപ്(കമ്മാരസംഭവം),സുരാജ് വെഞ്ഞാറമ്മൂട്(കുട്ടന്‍പിള്ളയുടെ ശിവരാത്രി) നിവിന്‍ പോളി(കായംകുളം കൊച്ചുണ്ണി), ടൊവിനോ തോമസ്(ഒരു കുപ്രസിദ്ധ പയ്യന്‍, തീവണ്ടി, മറഡോണ, എന്റെ ഉമ്മാന്റെ പേര്) എന്നിവരാണു മികച്ച നടനുള്ള മത്സര രംഗത്തുള്ളത്.

ഈ മാസം 28നോ മാര്‍ച്ച് ഒന്നിനോ അവാര്‍ഡ് പ്രഖ്യാപനം ഉണ്ടാകും. പ്രശസ്ത സംവിധായകന്‍ കുമാര്‍ സാഹ്നിയാണു ജൂറി അധ്യക്ഷന്‍. ഡോ.പി.കെ.പോക്കറാണു രചനാ വിഭാഗം ജൂറി അധ്യക്ഷന്‍. സംവിധായകരായ ഷെറി ഗോവിന്ദന്‍, ജോര്‍ജ് കിത്തു, ക്യാമറാമാന്‍ കെജി ജയന്‍, സൗണ്ട് എന്‍ജിനിയര്‍ മോഹന്‍ദാസ്, നിരൂപകനും സംവിധായകനുമായ വിജയകൃഷ്ണന്‍, എഡിറ്റര്‍ ബിജു സുകുമാരന്‍, സംഗീത സംവിധായകന്‍ പി.ജെ.ഇഗ്‌നേഷ്യസ് (ബേണി ഇഗ്‌നേഷ്യസ്) നടി നവ്യാ നായര്‍ എന്നിവരാണു സിനിമാ വിഭാഗം ജൂറി അംഗങ്ങള്‍. ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു മെംബര്‍ സെക്രട്ടറി.

Advertisement