ഞങ്ങള്‍ നിരാശ കാമുകന്‍മാരാണ് അതുകൊണ്ടാണ് താടിവെച്ചത്; മമ്മൂട്ടി വെളിപ്പെടുത്തി

421

ഇന്നും ചര്‍ച്ച ആവാറുള്ള ഒരു ചിത്രമാണ് ഹരികൃഷ്ണന്‍സ്. മോഹന്‍ലാലും മമ്മൂട്ടിയും ആയിരുന്നു സിനിമയിലെ പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ ഹരിയും കൃഷ്ണനുമായി എത്തിയിരിക്കുകയാണ് താരങ്ങള്‍. ചിത്രത്തിലെ ഇരട്ട ക്ലൈമാക്‌സിനെ കുറിച്ച് പറഞ്ഞ മമ്മൂട്ടി ‘കൃഷ്ണന്‍” ഒരു ബ്രില്യന്റ് സിനിമയായിരുന്നു എന്ന് അഭിപ്രായപ്പെട്ടതാണ് ആരാധകര്‍ ഇപ്പോള്‍ ചര്‍ച്ച ആക്കുന്നത്. സ്വകാര്യ ചാനല്‍ സംഘടിപ്പിച്ച അവാര്‍ഡ് ഷോയില്‍ ആയിരുന്നു മമ്മൂട്ടിയുടെ പ്രതികരണം.

Advertisements

Also readഅവരുടെ ആള്‍ക്കാര്‍ കാണുന്നുണ്ടെങ്കില്‍ ചേച്ചിയുടെ ഫോട്ടോ അതില്‍ നിന്ന് മാറ്റുക; വ്യാജ വാര്‍ത്തക്കെതിരെ അഭിരാമി

ചിത്രത്തിലെ മീര എന്ന കഥാപാത്രത്തെ രണ്ടുപേര്‍ക്കും ഇഷ്ടമായിരുന്നു. എന്നാല്‍ രണ്ടുപേര്‍ക്കും മീരയെ കിട്ടി എന്നാല്‍ കിട്ടിയതുമില്ല എന്ന തരത്തിലായിരുന്നു സിനിമ അവതരിപ്പിച്ചത്. അതുകൊണ്ട് മീരയെ തേടി നിരാശ കാമുകന്മാരായി തങ്ങള്‍ താടി വെച്ച് നടക്കുകയാണെന്ന് മമ്മൂട്ടി തമാശയോടെ പറഞ്ഞു. ഇതേ വേദിയില്‍ ഫാസിലും മോഹന്‍ലാലും ഉണ്ടായിരുന്നു.

ഫാസിലിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍, മമ്മൂട്ടി, ജൂഹി ചാവ്ല, കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ പ്രധാനവേഷങ്ങളില്‍ അഭിനയിച്ച് 1998-ല്‍ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഹരികൃഷ്ണന്‍സ്. ഇരട്ടക്ലൈമാസിന്റെ പേരില്‍ ഈ ചിത്രം വിവാദമായിരുന്നു.

പ്രണവം ആര്‍ട്‌സിന്റെ ബാനറില്‍ സുചിത്ര മോഹന്‍ലാല്‍ നിര്‍മ്മിച്ച ഈ ചിത്രം പ്രണവം മൂവീസ് വിതരണം ചെയ്തിരിക്കുന്നു. കഥ, തിരക്കഥ എന്നിവയെല്ലാം നിര്‍വ്വഹിച്ചത് ഫാസില്‍ ആണ്.

വക്കീലന്‍മാരായ രണ്ട് കഥാപാത്രങ്ങളെയായിരുന്നു ആ ചിത്രത്തില്‍ മോഹന്‍ലാലും മമ്മൂട്ടിയും അവതരിപ്പിച്ചത്. ‘അഡ്വ ഹരികൃഷ്ന്‍സാ’യിട്ടായിരുന്നു ചിത്രത്തില്‍ അറിയപ്പെട്ടത്. ജൂളി ചൗള ‘മീര’യായും എത്തി.

Advertisement