ഒറ്റ ഫ്രെയ്മില്‍ സൂപ്പര്‍ താരങ്ങള്‍; മോഹന്‍ലാല്‍ ധനുഷ് ചിത്രം ഏറ്റെടുത്ത് ആരാധകര്‍

92

ആരാധകർ ഏറെയുള്ള താരങ്ങളാണ് മോഹൻലാലും, ധനുഷും. ഇവർ ഇതുവരെ സിനിമയിൽ ഒന്നിച്ചെത്തിയില്ലെങ്കിലും ഇവർ അടുത്ത സുഹൃത്തുക്കൾ ആണ്. ഇപ്പോഴിതാ ഈ സൂപ്പർ താരങ്ങൾ ഒറ്റ ഫ്രെയ്മിൽ എത്തിയിരിക്കുകയാണ്.

Advertisements

നിമിഷന്നേരം കൊണ്ടാണ് ചിത്രം വൈറൽ ആയത്. ദുബൈയിൽ നിന്ന് പകർത്തപ്പെട്ട ചിത്രമാണ് ആരാധകരും ഏറ്റെടുത്തിരിക്കുന്നത്.

ഇതിൽ ചുവപ്പ് നിറത്തിലുള്ള ഫുൾ സ്ലീവ് ഷർട്ടും കറുത്ത നിറത്തിലുള്ള തൊപ്പിയും ഗ്ലാസുമൊക്കെ ധരിച്ച് കാഷ്വൽ ലുക്കിലാണ് മോഹൻലാൽ ഉള്ളത്. വെളുത്ത നിറത്തിലുള്ള ഫുൾ സ്ലീവ് ഷർട്ടും ഡെനിം പാൻറ്‌സുമാണ് ധനുഷിൻറെ വേഷം.

ആരാണ് ഈ ചിത്രം എടുത്തത് എന്നത് വ്യക്തമല്ല. എന്തായാലും ചിത്രത്തിൽ ഇവർ പരസ്പരം കണ്ട സന്തോഷം ഇവരുടെ മുഖത്തെ ചിരിയിൽ കാണാം. മലയാള, തമിഴ് പ്രേക്ഷകർക്കിടയിൽ ചിത്രം നിമിഷന്നേരം കൊണ്ട് എത്തി. ഇപ്പോൾ ദുബൈയിൽ ആണ് മോഹൻലാൽ , നാളെ നാട്ടിൽ എത്തും.

അതേസമയം ലാലിന്റെ നിരവധി ചിത്രമാണ് റിലീസ് ചെയ്യാനുള്ളത്. മലൈക്കോട്ടൈ വാലിബൻ, നേര്, ബറോസ്,റാം, എമ്പുരാൻ, റമ്പാൻ ഇതെല്ലാം താരത്തിന്റെ റിലീസിന് ഒരുങ്ങുന്ന ചിത്രങ്ങളാണ്.

അതേസമയം അരുൺ മാതേശ്വരൻ സംവിധാനം ചെയ്യുന്ന പിരീഡ് ആക്ഷൻ അഡ്വഞ്ചർ ചിത്രം ക്യാപ്റ്റൻ മില്ലർ ആണ് ധനുഷിൻറെ അടുത്ത റിലീസ്.

also read
അവരോട് ഒരു ബഹുമാനവും തോന്നാറില്ല, മമ്മൂട്ടിയും മോഹന്‍ലാലും റിയല്‍ ലൈഫില്‍ അടിയാണോ എന്നാണ് അവര്‍ക്കറിയേണ്ടത്, ജഗദീഷ് പറയുന്നു

Advertisement