അല്‍ഫോണ്‍സ് പുത്രന്‍ ചിത്രത്തില്‍ മോഹന്‍ലാല്‍ നായകന്‍, പ്രഖ്യാപനം പുതുവര്‍ഷ ദിനത്തില്‍

23

പുതുവര്‍ഷ ദിനത്തില്‍ മോഹന്‍ലാല്‍ ആരാധകര്‍ക്ക് സന്തോഷകരമായ ഒരു സമ്മാനം അണിയറയിലൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്.

പ്രേമം ഫെയിം അല്‍ഫോണ്‍സ് പുത്രന്‍ മോഹന്‍ലാലിനെ നായകനാക്കി തന്റെ അടുത്ത ചിത്രം അന്ന് പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

Advertisements

റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതോടെ വളരെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. അതേസമയം, പ്രിയദര്‍ശന്റെ ബിഗ് ബജറ്റ് ചരിത്രസിനിമ മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹത്തില്‍ അഭിനയിക്കുന്ന തിരക്കിലാണ് മോഹന്‍ലാല്‍.

നൂറു കോടി രൂപയ്ക്കു മുകളില്‍ മുതല്‍ മുടക്കി ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍.

കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ബാനറില്‍ ഡോക്ടര്‍ സി ജെ റോയ്, മൂണ്‍ഷോട്ട് എന്റെര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിള എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

തിരുവാണ് ഈ ചിത്രത്തിന് വേണ്ടി കാമറ ചലിപ്പിക്കുന്നത്. 2020 ല്‍ മലയാളത്തിന് പുറമെ, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളില്‍ റിലീസിന് എത്തിക്കാന്‍ പ്ലാന്‍ ചെയ്യുന്ന ഈ ചിത്രത്തില്‍ മോഹന്‍ലാലിന് ഒപ്പം പ്രണവ് മോഹന്‍ലാല്‍, മധു, മഞ്ജു വാര്യര്‍, നെടുമുടി വേണു, മുകേഷ്, സിദ്ദിഖ്, രഞ്ജി പണിക്കര്‍ , കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, തമിഴ് നടന്മാരായ അര്‍ജുന്‍, പ്രഭു, ഹിന്ദി നടന്‍ ആയ സുനില്‍ ഷെട്ടി, പൂജ കുമാര്‍ എന്നിവരും അഭിനയിക്കുന്നുണ്ട്.

Advertisement