മലയാളത്തിലെ താരരാജവിനോപ്പം തെലുഗ് സൂപ്പർ സ്റ്റാർ അല്ലു അർജുൻ അഭിനയിക്കാൻ ഒരുങ്ങുന്നു. ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചഭിനയിക്കാൻ പോകുന്നത്.
അല്ലു അർജുൻ ആദ്യമായാണ് മലയാളികളുടെ ലാലേട്ടനുമായി ഒരു സിനിമ ചെയ്യാൻ പോകുന്നത്. അല്ലു മലയാളത്തിൽ അഭിനയിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്.
ചിത്രത്തിനെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ അണിയറ പ്രവർത്തകർ ഉടൻ തന്നെ പുറത്തുവിടുന്നതായിരിക്കും.
അതേ സമയം ലൂസിഫർ എന്ന മെഗാ ഹിറ്റ് ചിത്രത്തിന് ശേഷം മോഹൻലാൽ നായകനാവുന്ന ചിത്രമായ ഇട്ടിമാണി മെയ്ഡ് ഇൻ ചൈന ആരംഭിച്ചി.
തൃശൂർ പശ്ചാത്തലത്തിലാണ് ചിത്രം എത്തുന്നത്. 32 വർഷങ്ങൾക്കു ശേഷം മോഹൻലാൽ തൃശൂർ ഭാഷ സംസാരിക്കുന്ന ചിത്രമാണിത്.
ചട്ടയും മുണ്ടും ധരിച്ച് ചുണ്ടിൽ ലിപ്സ്റ്റിക്കുമിട്ട് മാർഗം കളിക്ക് ചുവടുവക്കുന്ന മോഹൻലാലിന്റെ ചിത്രങ്ങൾ വൈറലായിരുന്നു.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ഇട്ടിമാണി മെയ്ഡ് ഇൻ ചൈന.
നിരവധി സൂപ്പർ ഹിറ്റ് സിനിമകളുടെ ചീഫ് അസോസിയേറ്റ് സംവിധായകനായിരുന്ന ജിബി മാളയും ജോജുവും ചേർന്ന് സംവിധാനം ചെയ്യുന്ന ഈ സിനിമ കുടുംബ പ്രേക്ഷകരെ ലക്ഷ്യം വച്ചാണ് നിർമിക്കപ്പെടുന്നത്.