നടന്‍ പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൂസിഫര്‍. മോഹന്‍ലാല്‍ നായകനായ ഈ ചിത്രം പ്രഖ്യാപിച്ചത് മുതല്‍ ആരാധകര്‍ അക്ഷമയോടെ കാത്തിരിക്കുകയാണ്.
അതിനിടെ ചിത്രത്തിന്റെ കഥയേയും സീനുകളെയുമൊക്കെ സംബന്ധിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന പ്രചരണങ്ങള്‍ക്കെതിരെ രംഗത്തുവരികയാണ് സിനിമയുടെ അണിയറക്കാര്‍.
ഒരിക്കലും ശമിക്കാത്ത കള്ളപ്രചരണങ്ങള്‍ നിര്‍ത്തൂ, എന്നാവശ്യപ്പെട്ട് മോഹന്‍ലാല്‍ തന്നെ രംഗത്തു വന്നിരിക്കുകയാണ് ഇപ്പോള്‍. ഫേസ്ബുക്ക് പേജിലൂടെയാണ് മോഹന്‍ലാലിന്റെ പ്രതികരണം.
ചിത്രത്തിന്റെ ഇന്‍ട്രോ സീന്‍ എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു സ്‌ക്രീന്‍ ഷോട്ടും പോസ്റ്റിനൊപ്പം ഷെയര്‍ ചെയ്തിട്ടുണ്ട് മോഹന്‍ലാല്‍.
മുരളി ഗോപിയുടെ പോസ്റ്റ് ഷെയര്‍ ചെയ്താണ് ലാല്‍ കള്ളപ്രചരണങ്ങള്‍ അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടത്.
പൃഥിരാജും തിരക്കഥാകൃത്തായ മുരളി ഗോപിയുമെല്ലാം #StopLuciferRumours എന്ന ഹാഷ് ടാഗോടെ വ്യാജ പ്രചരണത്തിനെതിരെ രംഗത്തുണ്ട്. വലിയ മുതല്‍ മുടക്കില്‍ ഒരുക്കിയ ‘ലൂസിഫര്‍’ ആറുമാസത്തോളം നീണ്ട ചിത്രീകരണത്തിനു ശേഷമാണ് തിയേറ്ററുകളില്‍ എത്താന്‍ ഒരുങ്ങുന്നത്.
ചിത്രത്തില്‍ സ്റ്റീഫന്‍ നെടുമ്ബുള്ളി എന്ന രാഷ്ട്രീയ നേതാവിന്റെ കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്.
ബോളിവുഡ് താരം വിവേക് ഓബ്‌റോയ്, ടൊവിനോ തോമസ്, മഞ്ജു വാര്യര്‍, മംമ്താ മോഹന്‍ദാസ്, സായ്കുമാര്‍, ഇന്ദ്രജിത്ത്, കലാഭവന്‍ ഷാജോണ്‍, സച്ചിന്‍ കടേക്കര്‍, ശിവജി ഗുരുവായൂര്‍, ജോണി വിജയ്, സുനില്‍ സുഖദ, ആദില്‍ ഇബ്രാഹിം, നന്ദു, ബാല, വി.കെ. പ്രകാശ്, അനീഷ് ജി. മേനോന്‍, ബാബുരാജ്, സാനിയ അയ്യപ്പന്‍, ഷോണ്‍ റോമി, മാലാ പാര്‍വതി, ശ്രേയാ രമേശ്, താരാ കല്യാണ്‍, കൈനകരി തങ്കരാജ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.