എനിക്ക് കഥ ഭയങ്കര ഇഷ്ടമായി; നമുക്കിത് ചെയ്യാം എന്ന് പറഞ്ഞപ്പോള്‍ ‘അത് ശരിയാവില്ല സാറേ’ എന്നാണ് ആന്റണി പറഞ്ഞത്: മോഹന്‍ലാല്‍

291

മലയാളികളുടെ താരരാജാവാണ് മോഹന്‍ലാല്‍. നിരവധിചിത്രങ്ങളിലൂടെ പ്രേക്ഷകരെ അമ്പരപ്പിച്ച താരത്തിന്റെ പുതിയ ചിത്രങ്ങളുടെ അപ്ഡേറ്റുകള്‍ക്കായി ആകാംക്ഷയോടെ കാത്തിരിക്കുന്നവരാണ് ആരാധകര്‍.

ഒരുപിടി ചിത്രങ്ങളാണ് താരത്തിന്റേതായി അണിയറയില്‍ ാെരുങ്ങുന്നത്. എല്ലാം ഒന്നിനൊന്ന് വ്യത്യസ്തമായത്. മലൈക്കോട്ടെ വാലിബന്‍, ഋഷഭ, എമ്പുരാന്‍ തുടങ്ങിയവ ഉദാഹരണങ്ങള്‍ മാത്രം.

Advertisements

ഇതിനിടെ താരം പുതിയൊരു ചിത്രം കൂടി പ്രഖ്യാപിച്ചിരുന്നു. മോഹന്‍ലാലിന്റെ പുതിയ ചിത്രം ‘റമ്പാന്‍’ ആണ്. ജോഷി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് ഇതെന്നാണ് സൂചനകള്‍.

അതേസമയം, ഇപ്പോഴിതാ തന്റെ സിനിമാജീവിതത്തില്‍ തനിക്ക് ഒരു സിനിമയും ചെയ്യാന്‍ പറ്റാതെ പോയതില്‍ പ്രയാസം തോന്നിയിട്ടില്ലായെന്ന് പറയുകയാണ് മോഹന്‍ലാല്‍. നമ്മള്‍ ചെയ്യുന്നതെല്ലാം ശരിയാണെന്ന് പറയാന്‍ കഴിയില്ലെന്നും മോശമാകുന്ന സിനിമകളും നല്ല സിനിമകളും ഒരുപോലെ സംഭവിക്കുന്നതാണെന്നും മോഹന്‍ലാല്‍ പറയുകയാണ്. പുതിയ ചിത്രം നേരിന്റെ ഭാഗമായി മൂവി വേള്‍ഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു മോഹന്‍ലാല്‍.

ALSO READ-’40 വയസായിട്ടും രണ്ട് പേര്‍ക്കും ആരെയും കിട്ടിയില്ലെങ്കില്‍ നമുക്ക് കല്യാണം കഴിക്കാം’; അന്ന് ജെറിന്‍ പറഞ്ഞതിങ്ങനെ, എന്നാല്‍ സംഭവിച്ചത് മറിച്ചായിരുന്നു: മഞ്ജരി

നമുക്കൊരു സിനിമ വേണ്ടെങ്കില്‍ വേണ്ട എന്ന് തന്നെ പറയാമല്ലോയെന്നാണ് താരം പറയുന്നത്. ‘എപ്പോഴും ഞങ്ങള്‍ ഞങ്ങളുടെ സിനിമ തന്നെയാണ് കൂടുതലും ചെയ്യാറുള്ളത്. നമ്മുടെ സൗകര്യത്തിന് നമ്മുടെ ഇഷ്ടത്തിന് സിനിമകള്‍ ചെയ്യാന്‍ കഴിയുന്നത് കൊണ്ടാണത്. ആ സിനിമയ്ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ തന്നെ നമ്മള്‍ സഹിച്ചാല്‍ മതി.’

‘ചില സമയങ്ങളില്‍ മറ്റുള്ളവരുടെ സൗകര്യത്തിന് നില്‍ക്കാനുള്ള ബുദ്ധിമുട്ട് നമുക്കുണ്ടാകും. കഥ കേട്ട് ഇഷ്ടപെട്ടില്ല എന്ന് പറഞ്ഞാല്‍ അവര്‍ക്ക് വിഷമമാവും. അത് ചെയ്തില്ലെങ്കില്‍ അവര്‍ക്ക് പ്രയാസം തോന്നും. അങ്ങനെ ഒരുപാട് കാര്യങ്ങളുണ്ട്’- മോഹന്‍ലാല്‍ വ്യക്തമാക്കി.

ഒരു സിനിമയെ കുറിച്ച്, അയ്യോ ഇത് ചെയ്യാന്‍ പറ്റിയില്ലല്ലോ എന്ന് ഇത് വരെ തോന്നിയിട്ടില്ല. അങ്ങനെ ചിന്തിച്ചിട്ടും കാര്യമില്ല. നാളെ നേര് എന്ന സിനിമ ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നാല്‍ പറ്റില്ലല്ലോ. അത് ഒരാള്‍ എഴുതി ആ സിനിമ സംഭവിക്കുകയാണ്. താന്‍ അതില്‍ വിശ്വസിക്കുന്ന ഒരാളാണെന്നും അദ്ദേഹം വ്യക്തമാക്കി.

തന്റെ എല്ലാ സിനിമയും വളരെ വിജയം നേടിയതൊന്നുമല്ല. മോശമാകുന്ന സിനിമകളും അങ്ങനെ സംഭവിച്ച സിനിമകള്‍ തന്നെയാണ്. അങ്ങനെ സംഭവിക്കണമെന്നും താന്‍ അതില്‍ ഉള്‍പ്പെടണമെന്നുമായിരിക്കും. നമ്മള്‍ ചെയ്യുന്നത് എല്ലാം ശരിയാണെന്ന് പറയാന്‍ പറ്റില്ലല്ലോയെന്നും താരം പറഞ്ഞു.

ALSO READ- റോജയിലെ ഇരുപതുകാരി ഇന്ന് 23കാരിയുടേയും 21കാരിയുടേയും അമ്മ! കരിയറിനേക്കാള്‍ വലുതാണ് മക്കള്‍ എന്ന് മധുബാല

‘ഇപ്പോള്‍ ആന്റണിക്ക് ഒരുപാട് ഇഷ്ട്ടമായ ഒരു കഥ എന്റെ അടുത്ത് വന്ന് പറയുമ്പോള്‍ എനിക്ക് ഇഷ്ടമല്ല എന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്. അല്ലെങ്കില്‍ എനിക്ക് ഭയങ്കര ഇഷ്ടമായ ഒരു കഥ ആന്റണിയോട് നമുക്കിത് ചെയ്യാം എന്ന് പറഞ്ഞപ്പോള്‍ ‘അത് ശരിയാവില്ല സാറേ’ എന്ന് ആന്റണി പറഞ്ഞിട്ടുണ്ടെന്നും മോഹന്‍ലാല്‍ വ്യക്തമാകക്ി.

അതുകൊണ്ട, തങ്ങള്‍ പറയുന്നത് ഏറ്റവും വലിയ വാക്യമാണ് എന്നല്ല അര്‍ത്ഥം. നമ്മള്‍ നല്ല ഹിറ്റ് സിനിമകള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നു. സിനിമ ഇന്‍ഡസ്ട്രിയുടെ ചക്രം തിരിയണമെങ്കില്‍ അത്തരം സിനിമകള്‍ ഉണ്ടാവണം. നല്ല സിനിമകളും ഹിറ്റ് സിനിമകളും പ്രേക്ഷകര്‍ക്ക് ഇഷ്ടപെടുന്ന സിനിമകളും എല്ലാം ഉണ്ടാവണം. അതിനുള്ള ശ്രമങ്ങള്‍ തുടരുന്നു. അത്രയേ ഉള്ളൂവെന്നാണ് മോഹന്‍ലാല്‍ വിശദീകരിച്ചത്.

Advertisement