മലയാളികളുടെ പ്രിയപ്പെട്ട നടനാണ് മോഹന്‍ലാല്‍. വര്‍ഷങ്ങളായി സിനിമയില്‍ സജീവമായിരിക്കുന്ന മോഹന്‍ലാല്‍ മലയാള സിനിമയിലെ താരരാജാവ് തന്നെയാണ്. ഇന്നും നായക വേഷത്തില്‍ തിളങ്ങുന്ന മോഹന്‍ലാലിന് ലക്ഷക്കണക്കിന് ആരാധകരാണുള്ളത്.
മോഹന്‍ലാലിന്റെ കുടുംബവും മലയാളികള്‍ക്ക് സുപരിചിതമാണ്. ഭാര്യ സുചിത്രയും, മക്കളായ പ്രണവും വിസ്മയയും മലയാളികള്‍ക്ക് സ്വന്തം വീട്ടിലെ കുട്ടികളെ പോലെയാണ്. അച്ഛന്റെ പാത പിന്തുടര്‍ന്ന് പ്രണവ് മോഹന്‍ലാലും സിനിമയിലെത്തിയിരുന്നു.
Also Read:ബിഗ് ബോസ് കാണാറില്ല, ഷോ ആസ്വദിക്കാന്‍ കഴിയുന്നില്ല, അരോചകമായി തോന്നുന്നുവെന്ന് അഖില്‍ മാരാര്‍
വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രണവിന്റെ അവസാനമായി തിയ്യേറ്ററിലെത്തിയ ചിത്രം. അടുത്തിടെയായിരുന്നു ചിത്രത്തിന്റെ റിലീസ്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഇപ്പോള്‍ തിയ്യേറ്ററില്‍ നിറഞ്ഞോടിക്കൊണ്ടിരിക്കുകയാണ്.
ഇപ്പോഴിതാ ഈ സിനിമ കണ്ടശേഷം മോഹന്‍ലാല്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്. സിനിമ കണ്ടപ്പോള്‍ തന്റെ പഴയകാലത്തേക്ക് പോയതുപോലെ തോന്നിയെന്ന് താരം കുറിച്ചു. തന്റെ പ്രൈവറ്റ് തിയ്യേറ്ററില്‍ നിന്നും സിനിമ കാണുന്ന ഫോട്ടോയും താരം പങ്കുവെച്ചിട്ടുണ്ട്.
കടന്നുപോയ കാലത്തിലേക്ക് ജീവിത സായാഹ്നത്തില്‍ തിരിഞ്ഞുനോക്കാത്തവര്‍ ഉണ്ടാവുമോ, എത്ര ചെറുതായാലും ശരി, നേട്ടങ്ങള്‍ക്ക് നടുവില്‍ നിന്ന് അങ്ങനെ തിരിഞ്ഞുനോക്കുമ്പോള്‍ ദൂരെ ഏറിയോ കുറഞ്ഞോ യാതനകളുടെ അധ്യായങ്ങള്‍ കാണാം എന്നും മോഹന്‍ലാല്‍ കുറിച്ചു.