മലയാളത്തിന്റെ യൂത്ത് ഐക്കണ്‍ പൃഥ്വിരാജ് സുകുമാരന്‍ ആദ്യമായി സംവിധാനം ചെയയ്യുന്ന ചിത്രമാണ് ലൂസിഫര്‍. താര ചക്രവര്‍ത്തി മോഹന്‍ലാല്‍ നായകനായ ചിത്രം ഈ വരുന്ന മാര്‍ച്ച് 28 നു റിലീസ് ചെയ്യാന്‍ പോവുകയാണ്.
ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചത് മുരളി ഗോപിയും നിര്‍മ്മിച്ചത് ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരും ആണ്.
വമ്പന്‍ ഹിറ്റായി മാറിയ ഇതിന്റെ ട്രൈലെര്‍ ഇപ്പോള്‍ തന്നെ പ്രേക്ഷകരെ ഏറെ ആവേശം കൊള്ളിച്ചു കഴിഞ്ഞു. ഇപ്പോഴിതാ ലൂസിഫറിനെ കുറിച്ച് മോഹന്‍ലാല്‍ മനസ്സ് തുറക്കുകയാണ്.
ഗള്‍ഫില്‍ വെച്ച് നടന്ന ഒരു പ്രസ് മീറ്റില്‍ ആണ് മോഹന്‍ലാല്‍ ലൂസിഫെറിലെ ചില കാര്യങ്ങള്‍ പറയുന്നത്. ലാലേട്ടന്റെ മുണ്ടു മടക്കി കുത്തലും മീശ പിരിയും എല്ലാം ആരാധകര്‍ക്ക് വേണ്ടിയാണോ ഉള്‍പ്പെടുത്തിയത് എന്ന ചോദ്യത്തിന് ആണ് അദ്ദേഹം ഉത്തരം പറയുന്നത്.
മോഹന്‍ലാല്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയക്കാരന്‍ ആയാണ് ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. ആ കഥാപാത്രത്തിന് ഉള്ളില്‍ ഒരു സങ്കടം ഉണ്ടെന്നും അത് സിനിമ കാണുമ്പോള്‍ ആണ് മനസ്സിലാക്കു എന്നും മോഹന്‍ലാല്‍ പറയുന്നു.
പിന്നെ രാവിലെ എണീറ്റ് ഷേവ് ഒക്കെ ചെയ്യാന്‍ മടി ഉള്ള ആളാണ് സ്റ്റീഫന്‍ എന്നും മീശ അയാളുടെ ഉള്ളിലുള്ള ഒരു വ്യക്തിത്വം കാണിക്കാനാണ് എന്നും മോഹന്‍ലാല്‍ പറയുന്നു.
അത്തരം കാര്യങ്ങള്‍ വളരെ മനോഹരമായാണ് മുരളി ഗോപിയും പൃഥ്വിരാജ് സുകുമാരനും ഈ ചിത്രത്തില്‍ ബ്ലെന്‍ഡ് ചെയ്തത് എന്നും മോഹന്‍ലാല്‍ പറയുന്നു.
ലൂസിഫര്‍ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയില്‍ തന്നെ ഒരുക്കിയ ഒരു ചിത്രമാണെന്നും പൃഥ്വിരാജ് എന്ന സംവിധായകന്‍ അത് മനോഹരമായി തന്നെ ഒരുക്കിയിട്ടുണ്ട് എന്നും മോഹന്‍ലാല്‍ പറഞ്ഞു.