പ്രണവ് പെട്ടുപോയതാണ്: മോഹന്‍ലാലിന്റെ വെളിപ്പെടുത്തല്‍

5

തന്നെ പോലെ മകന്‍ പ്രണവും സിനിമയില്‍ പെട്ടു പോയതാണെന്ന് മോഹന്‍ലാല്‍. അഭിനയിക്കാന്‍ ഒട്ടും താത്പര്യമില്ലായിരുന്നുവെന്നും പെട്ടുപോയി എന്നാണ് ആദ്യം പറഞ്ഞതെന്നും മോഹന്‍ലാല്‍ പറയുന്നു.

വനിത മാസികയ്ക്കു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

Advertisements

”പ്രണവിന് അഭിനയിക്കാന്‍ അത്ര താത്പര്യമില്ലായിരുന്നു. പെട്ടുപോയി എന്നാണ് ആദ്യം പറഞ്ഞിരുന്നത്. സാവധാനം സിനിമയിലേക്ക് വരികയാണ്, ഇനി ഇഷ്ടപ്പെട്ടു തുടങ്ങണം.

ഞാനും അങ്ങനെ തന്നെ ആയിരുന്നു. പിന്നീട് ഇഷ്ടപ്പെടുകയായിരുന്നു” മോഹന്‍ലാല്‍ പറയുന്നു.

പ്രണവിന്റെയൊക്കെ തലമുറയ്ക്ക് ഏറെ സാധ്യതകളുണ്ടെന്നും അവർക്ക് സിനിമ കഴിഞ്ഞാൽ മറ്റെവിടേക്കെങ്കിലും ഒക്കെ യാത്ര ചെയ്യാനാകുമെന്നും മോഹൻലാൽ പറയുന്നു.

ഇപ്പോള്‍ പ്രിയദര്‍ശന്റെ ‘മരക്കാര്‍’ സിനിമയുടെ തിരക്കുകളിലേക്ക് പ്രവേശിച്ചിരിക്കുകയാണ് മോഹന്‍ലാല്‍. സിനിമയില്‍ മോഹന്‍ലാലിന്റെ ചെറുപ്പക്കാലം അവതരിപ്പിക്കുന്നത് പ്രണവാണ്.

അഭിനയിക്കാന്‍ ഒട്ടും താത്പര്യമില്ലായിരുന്നുവെന്നും പെട്ടുപോയതാണെന്നുമാണ് പ്രണവ് ആദ്യം പറഞ്ഞതെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കി.

‘പ്രണവിന് അഭിനയിക്കാന്‍ അത്ര താത്പര്യമില്ലായിരുന്നു. പെട്ടുപോയി എന്നാണ് ആദ്യം പറഞ്ഞിരുന്നത്. സാവധാനം സിനിമയിലേക്ക് വരികയാണ്, ഇനി ഇഷ്ടപ്പെട്ടു തുടങ്ങണം.

ഞാനും സിനിമയില്‍ പെടുകയായിരുന്നു. ആദ്യമെല്ലാം അഭിനയിക്കാന്‍ എനിക്കും ഇഷ്ടമില്ലായിരുന്നു, പിന്നെ ആ ഒഴുക്കില്‍ പെട്ടുപോയി,’ മോഹന്‍ലാല്‍ പറഞ്ഞു.

കൂടുതല്‍ യാത്ര ചെയ്യാന്‍ മകന്റെ പ്രായത്തില്‍ താനും ആഗ്രഹിച്ചിരുന്നെങ്കിലും പല കാരണങ്ങള്‍ കൊണ്ട് കഴിയാതെ പോയെന്നും പ്രണവിന്റെ യാത്രകള്‍ കാണുമ്പോള്‍ തനിക്കും സന്തോഷം തോന്നാറുണ്ടെന്നും മോഹന്‍ലാല്‍ പറയുന്നു.

Advertisement