ചോദ്യങ്ങള്‍ മോശമാണെന്ന് പറയുന്നില്ല, പക്ഷേ നിങ്ങള്‍ക്ക് എന്ത് ഉത്തരം നല്‍കണമെന്ന് ഞാന്‍ തീരുമാനിക്കും, അതെന്റെ അവകാശം, കലിപ്പില്‍ മോഹന്‍ലാല്‍

88

മലയാള സിനിമയിലെ താരരാജാവാണ് മോഹന്‍ലാല്‍. ഇതിനോടകം നിരവധി സിനിമകളില്‍ നായകനായി എത്തിയ താരം മിക്ക സിനിമകളും വമ്പന്‍ ഹിറ്റാക്കിയിരുന്നു. എന്നാല്‍ അടുത്തിടെ പുറത്തിറങ്ങിയ താരത്തിന്റെ പല ചിത്രങ്ങളും ആരാധകരെ ആശങ്കയിലാഴ്ത്തിയിരുന്നു.

Advertisements

എന്നാല്‍ നേരിലൂടെ വമ്പന്‍ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് മോഹന്‍ലാല്‍. ആഗോള തലത്തില്‍ വമ്പന്‍ റിലീസുമായിട്ടാണ് ഇനി മോഹന്‍ലാലിന്റെ വരവ്. മലൈക്കോട്ടൈ വാലിബനാണ് തിയ്യേറ്ററിലെത്താനിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം.

Also Read:ആറാംമാസം മുതല്‍ നോക്കി വളര്‍ത്തി, പഠിപ്പിച്ചു, സൗകര്യങ്ങളെല്ലാം ചെയ്തു കൊടുത്തു, വളര്‍ത്തുമകളുടെ ക്രൂരമര്‍ദനത്തില്‍ ഷക്കീല പറയുന്നു

ലിജോ ജോസ് പെല്ലിശ്ശേരി മോഹന്‍ലാല്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രം പ്രേക്ഷകര്‍ക്ക് വലിയ പ്രതീക്ഷകളാണ് നല്‍കുന്നത്. ചിത്രം യൂറോപ്പില്‍ 35ല്‍ പരം രാജ്യങ്ങളില്‍ എത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

പലപ്പോഴും പല അഭിമുഖങ്ങളിലും ചോദിക്കുന്ന ചോദ്യം അദ്ദേഹത്തിന്റെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ടാണ്. ഇപ്പോഴിതാ അതേക്കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം. ആളുകള്‍ക്ക് എന്ത് ചോദ്യവും ചോദിക്കാനുള്ള അവകാശമുണ്ടെന്ന് മോഹന്‍ലാല്‍ പറയുന്നു.

Also Read:ഫോട്ടോകളൊന്നുമില്ല, ഭാഗ്യ സുരേഷിന്റെ വിവാഹ റിസപ്ഷന് പോയില്ലേയെന്ന് ആരാധകര്‍, കാരണം വെളിപ്പെടുത്തി നവ്യ നായര്‍

എന്നാല്‍ ആ ചോദ്യങ്ങള്‍ക്ക് എന്ത് ഉത്തരമാണ് പറയേണ്ടതെന്നുള്ളത് തന്റെ തീരുമാനമാണെന്നും പലപ്പോഴും തന്റെ വ്യക്തി ജീവിതത്തില്‍ താന്‍ പോലും അറിയാത്ത കാര്യങ്ങളെ കുറിച്ചായിരിക്കും ചോദ്യമെന്നും ആ ചോദ്യങ്ങളൊന്നും മോശമാണെന്ന് താന്‍ പറയുന്നില്ലെന്നും പക്ഷേ എന്ത് ഉത്തരമാണ് നല്‍കേണ്ടതെന്ന് താന്‍ തീരുമാനിക്കുമെന്നും മോഹന്‍ലാല്‍ പറയുന്നു.

Advertisement