നല്ല സിനിമയ്ക്ക് പ്രേക്ഷകരുണ്ടാവുമെന്ന് നേര് തെളിയിക്കുന്നു, ഇനിയും ഇതുപോലുള്ള നല്ല സിനിമകളുണ്ടാവട്ടെ, നേരിന്റെ വിജയത്തില്‍ പ്രതികരിച്ച് മോഹന്‍ലാല്‍

128

മലയാള സിനിമയിലെ താരരാജാവ് മോഹന്‍ലാല്‍ നായകനായി എത്തിയ നേര് എന്ന ചിത്രം അടുത്തിടെയായിരുന്നു തിയ്യേറ്ററുകളിലെത്തിയത്. പ്രേക്ഷകരുടെ ഇഷ്ടം നേടിയാണ് ചിത്രത്തിന്റെ ആദ്യ ഷോകള്‍ പൂര്‍ത്തിയായിരിക്കുന്നത്. കോര്‍ട്ട് റൂം ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രമാണിത്.

Advertisements

ചിത്രത്തില്‍ കഥാപാത്രത്തിനും കഥയ്ക്കും വേണ്ട മികച്ച അഭിനയമാണ് മോഹന്‍ലാല്‍ കാഴ്ചവെച്ചിരിക്കുന്നത്. താരത്തിന്റെ സ്വഭാവമില്ലാത്ത കഥാപാത്രമായി മാറിയ മോഹന്‍ലാലിന് കൈയ്യടിക്കുകയാണ് ആരാധകരും.

Also Read:ആ ഭാഗം ഷൂട്ട് ചെയ്തതിന് പിന്നാലെ ശാന്തിച്ചേച്ചിയെ കെട്ടിപ്പിടിച്ച് നിന്നു, സാറ എന്നെ പിന്തുടരുന്നുണ്ടായിരുന്നു, അനശ്വര രാജന്‍ പറയുന്നു

മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. തങ്ങള്‍ കാണാന്‍ ആഗ്രഹിച്ച ‘ലാലേട്ടന്‍’ തിരിച്ചെത്തി എന്നാണ് ആരാധകര്‍ പറയുന്നത്. ജിത്തു ജോസഫ് ഒരുക്കിയ ചിത്രത്തിന് മികച്ച പ്രേക്ഷക പിന്തുണ ലഭിച്ചുകൊണ്ടിരിക്കുകയാണ്. ജിത്തു ജോസഫ് മോഹന്‍ലാല്‍ കോമ്പോ വീണ്ടും പ്രേക്ഷകരെ അമ്പരപ്പിച്ചുവെന്ന് തന്നെ പറയാം.

ഇപ്പോഴിതാ നേരിന്റെ വിജയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് മോഹന്‍ലാല്‍. നല്ല സിനിമകള്‍ക്ക് എന്നും പ്രേക്ഷകരുണ്ടാവുമെന്ന് ഒരിക്കല്‍ കൂടി തെളിയിച്ച സിനിമയാണ് നേരെന്നും സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും മോഹന്‍ലാല്‍ പറയുന്നു.

Also Read:ഏഴുവര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് സംഭവിച്ചതെന്ത്, ജോമോന്‍ ആനിനോട് വിവാഹമോചനം ആവശ്യപ്പെട്ടത് എന്തുകൊണ്ട്, വീണ്ടും ചര്‍ച്ചയായി ജോമോന്‍ ആന്‍ ഡിവോഴ്‌സ്

നേരില്‍ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നന്ദി. ഇനിയും ഇത്തരത്തിലുള്ള നല്ല സിനിമകള്‍ ഉണ്ടാവട്ടെയെന്നും നമുക്കെല്ലാം വീണ്ടും കാണാന്‍ അവസരമുണ്ടാവട്ടെയെന്നും എല്ലാവര്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറയുന്നുവെന്നും മോഹന്‍ലാല്‍ പറഞ്ഞു.

Advertisement