തന്റെ ‘ഇച്ചാക്ക’യുടെ മാസ്മരിക പ്രകടനം കാണാന്‍ പേരന്‍പ് ആദ്യ ദിവസം തന്നെ കാണുമെന്ന് ലാലേട്ടന്‍

31

മലയാലളത്തിന്റെ മെഗാതാരങ്ങലായ മമ്മൂട്ടിയും മോഹന്‍ലാലും തമ്മിലുള്ള സൗഹൃദം മറ്റു ഭാഷകളിലെ സൂപ്പര്‍ താരങ്ങള്‍ക്ക് പോലും അത്ഭുതമുളവാക്കുന്നതാണ്. പ്രഥമദൃഷ്ട്യാ അകല്‍ച്ചയില്‍ ആണെങ്കിലും ഇവരുടെ ഫാന്‍സുകാര്‍ തമ്മിലുള്ള അന്തര്‍ധാര എപ്പോഴും സജീവവുമാണ്.

Advertisements

മലയാളത്തിലെ ഒരു നടി മമ്മൂട്ടിക്കെതിരെ സംസാരിച്ചപ്പോള്‍ മോഹന്‍ലാല്‍ ഫാന്‍സും, മോഹന്‍ലാലിനെതിരെ സംസാരിച്ചപ്പോള്‍ മമ്മൂട്ടി ഫാന്‍സും അവരെ തേച്ചൊട്ടിച്ചത് ആരും മറന്നു കാണില്ല.

ഇവര്‍ രണ്ടു പേരും മറ്റുള്ളവരുടെ സിനിമ കാണുകയും, ഇഷ്ടപെട്ടാല്‍ ഇഷ്ടപ്പെട്ടു എന്നും പോരായ്മകള്‍ ഉണ്ടെങ്കില്‍ അതും തുറന്നു പറയുന്ന നല്ല സുഹൃത്തുക്കളുമാണ്. ഇപ്പോള്‍ ഏറ്റവും കൂടുതല്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത് മമ്മൂട്ടിയുടെ പേരന്‍പ് എന്ന ചിത്രത്തെ കുറിച്ചുള്ള വാര്‍ത്തകളും വിശേഷങ്ങളുമൊക്കെയാണ്.

ഗോവന്‍ ഫിലിം ഫെസ്റ്റിവലില്‍ ചിത്രം കാണാനായി വലിയ തിരക്ക് അനുഭവപ്പെട്ടതും കണ്ടവരെല്ലാം തന്നെ ചിത്രത്തെയും മമ്മൂട്ടിയെയും പ്രശംസിച്ചു രംഗത്ത് വന്നതും വന്‍ വാര്‍ത്തയായി മാറിയിരുന്നു.

ഇപ്പോഴിതാ താരരാജാവ് മോഹന്‍ലാലും ചിത്രം കാണാന്‍ താല്‍പര്യം അറിയിച്ചു എന്ന വാര്‍ത്തകളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സിനിമ തിയ്യേറ്ററിലെത്തിയാല്‍ ആദ്യ ദിവസം തന്നെ പോയി കാണും എന്ന് മോഹന്‍ലാല്‍ പറഞ്ഞിരിക്കുന്നത്. മോഹന്‍ലാലിന്റെ സ്വന്തം ‘ഇച്ചാക്ക’യുടെ ഗംഭീര പ്രകടനം കാണാന്‍ മോഹന്‍ലാല്‍ എത്തുമെന്നുറപ്പാണ്.

Advertisement