മലയാളത്തിന്റെ നടനവിസ്മയമാണ് മോഹന്‍ലാല്‍. ആദ്യ ചിത്രത്തില്‍ വില്ലനായി എത്തിയ താരം പിന്നീട് മലയാള സിനിമാലോകത്തിന്റെ സൂപ്പര്‍താരമായി. മൂന്ന് പതിറ്റാണ്ടോളമായി സിനിമയില്‍ തിളങ്ങി നില്ക്കുന്ന താരം വിവിധ സംവിധായകര്‍ക്കൊപ്പം നിരവധി ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട്.
താന്‍ ചെയ്യുന്ന കഥാപാത്രങ്ങളോട് 100 ശതമാനവും നീതി പുലര്‍ത്തുന്ന നടനാണ് മോഹന്‍ലാല്‍. ഒരോ പ്രൊജക്ടിനും വേണ്ടിയുള്ള അദ്ദേഹത്തിന്റെ ഹാര്‍ഡ് വര്‍ക്കും ഡെഡിക്കേഷനും സംവിധായകരും നിര്‍മ്മാതാക്കളും അത്ഭുതത്തോടെ പറഞ്ഞിട്ടുണ്ട്.
Also Read: 50 കോടി ക്ലബ്ബില്‍ കയറി മമ്മൂട്ടിയുടെ കണ്ണൂര്‍ സ്ക്വാഡ്, അഭിനന്ദനങ്ങളുമായി ദുല്‍ഖര്‍ സല്മാന്
ഇന്ന് ലക്ഷക്കണക്കിന് ആരാധകരാണ് മലയാള സിനിമയിലെ താരരാജാവിനുള്ളത്. ഇപ്പോഴിതാ കേരളപ്പിറവി ദിനത്തോട് അനുബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന കേരളീയം 2023 പരിപാടിക്ക് ആശംസകള്‍ നേര്‍ന്ന് എത്തിയിരിക്കുകയാണ് മോഹന്‍ലാല്‍.
ലോകത്ത് എവിടെ ചെന്നാലും വിദ്യാഭ്യാസത്തിന്റെയും ആരോഗ്യത്തിന്റെയും പേരിലാണ് കേരളത്തെ അറിയുക. അത് മലയാളികള്‍ക്ക് മാത്രം അവകാശപ്പെട്ടതാണെന്നും താന്‍ കേരളത്തില്‍ ജനിച്ചതിലും ഒരു മലയാളിയായതിലും ഒത്തിരി അഭിമാനിക്കുന്നുവെന്നും താന്‍ പ്രവര്‍ത്തിക്കുന്നത് മലയാള സിനിമയിലാണെന്നതിലും അഭിമാനിക്കുന്നുവെന്നും മോഹന്‍ലാല്‍ പറഞ്ഞു.
Also Read: ബാലചേട്ടനില്‍ നിന്ന് എനിക്ക് ഒന്നും വേണ്ട, എനിക്കതില്‍ താല്പര്യമില്ല; അഭിരാമി സുരേഷ്
ലോകത്ത് എവിടെയും നിര്‍ണ്ണായക സ്ഥാനങ്ങളില്‍ മലയാളികള്‍ ഉണ്ടാവുമെന്നും മോഹന്‍ലാല്‍ പറഞ്ഞു. അതേസമയം, മോഹന്‍ലാലിന്റെ വാക്കുകള്‍ക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണാറായി വിജയനും രംഗത്തെത്തിയിട്ടുണ്ട്. സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം നന്ദി അറിയിച്ചത്.
കേരളത്തിന്റെ സാംസ്കാരിക തനിമയെയും ഇതിനോടകം കൈവരിച്ച സാമൂഹിക പുരോഗതിയെയും അടയാളപ്പെടുത്തിക്കൊണ്ടുള്ള കേരളീയത്തിന് അകമഴിഞ്ഞ പിന്തുണ നല്കിയ മലയാളികളുടെ എക്കാലത്തെയും പ്രിയ നടന് മോഹന്‍ലാലിന് അഭിവാദ്യങ്ങള്‍ എന്നായിരുന്നു മുഖ്യമന്ത്രി സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച പോസ്റ്റിലൂടെ പറഞ്ഞത്.