മമ്മൂട്ടിക്കയുടെ ഏറ്റവും മികച്ച ചിത്രം, കാതല്‍ സിനിമ കണ്ടുവെന്ന് മോഹന്‍ലാല്‍, മമ്മൂട്ടിയുടെ പ്രകടനത്തെ വാഴ്ത്തി താരം

124

അടുത്തകാലത്തായി പ്രമേയ വൈവിധ്യങ്ങള്‍ കൊണ്ട് സിനിമയെ ഞെട്ടിക്കുകയാണ് മമ്മൂട്ടിയും മമ്മൂട്ടി കമ്പനി എന്ന പ്രൊഡക്ഷന്‍ ഹൗസും. ഇത്തരത്തില്‍ സമീപകാലത്ത് ഇറങ്ങിയ വ്യത്യസ്തമായ പ്രമേയങ്ങള്‍ കൊണ്ട് സമ്പന്നമായ ചിത്രമൊരുക്കിയ അതേ രീതി തന്നെയാണ് കാതല്‍ എന്ന സിനിമയേയും മമ്മൂട്ടിയും ജിയോ ബേബിയും സമീപിച്ചിരിക്കുന്നത്

Advertisements

ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ സിനിമ പോലെ തന്നെ പ്രമേയം കാതലായ സ്ലോ പേയ്സ്ഡ് ആയ സിനിമയാണ് കാതല്‍. ഈ വര്‍ഷത്തെ മികച്ചൊരു ചലച്ചിത്രമാണ് കാതല്‍ എന്നാണ് സിനിമ കണ്ട ഓരോരുത്തരുടേും പ്രതികരണം.

Also Read:ഇത്തവണ ബിഗ് ബോസില്‍ ഇവരൊക്കെയോ; റിപ്പോര്‍ട്ട് പുറത്ത് !

തൊട്ടാല്‍ പൊള്ളുന്ന ഒരു വിഷയത്തെ മെഗാസ്റ്റാര്‍ താരപദവികള്‍ അഴിച്ചുവച്ച് മുഖ്യകഥാപാത്രമായി തന്നെ വന്ന് പറയാന്‍ മമ്മൂട്ടി കാണിച്ച ധൈര്യത്തെ അഭിനന്ദിക്കുകയായിരുന്നു ആരാധകരെല്ലാം. ചിത്രത്തില്‍ ജ്യോതികയായിരുന്നു നായികയായി എത്തിയത്.

ഇപ്പോഴിതാ കാതല്‍ സിനിമ കണ്ടതിനെ കുറിച്ച് സംസാരിക്കുകയാണ് ഒരു അഭിമുഖത്തില്‍ മോഹന്‍ലാല്‍. തനിക്ക് വളരെ ഇഷ്ടപ്പെട്ട സിനിമയാണ് കാതലെന്നും ചിത്രം താന്‍ കണ്ടിരുന്നുവെന്നും മമ്മൂട്ടിക്ക ഏറ്റവും മനോഹരമായി അഭിനയിച്ച ചിത്രമായിരുന്നുവെന്നും മോഹന്‍ലാല്‍ പറയുന്നു.

Also Read:ചേച്ചിയുടെ വിവാഹത്തിന് താരമായി സുരേഷ് ഗോപിയുടെ ഇളയ മകള്‍ ഭാവ്‌നി

മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രമായ മലൈക്കോട്ടൈ വാലിബന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തിലായിരുന്നു മോഹന്‍ലാല്‍ കാതല്‍ സിനിമയെ കുറിച്ച് സംസാരിച്ചത്. ഫാന്‍ ഫൈറ്റുകളുണ്ടാവാറുണ്ടെങ്കിലും മമ്മൂട്ടിയും മോഹന്‍ലാലും ഇന്നും ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ തന്നെയാണ്.

Advertisement