മലയാളികളുടെ സ്വന്തം ലാലേട്ടന് ചാര്‍ത്തികൊടുത്തൊരു പേരുണ്ട് ‘എ കംപ്ലീറ്റ് ആക്ടര്‍’. അഭിനയം കൊണ്ട് വിസ്മയിപ്പിച്ച് ഏവരുടെയും ഹൃദയത്തിലിടം പിടിക്കാന്‍ ലാലേട്ടനല്ലാതെ ആര്‍ക്കും സാധിക്കില്ല.
Advertisements
എന്നാല്‍ ലാലേട്ടന്റെ മനസ്സില്‍ ഒരു കംപ്ലീറ്റ് ആക്ടറുണ്ട്. ജഗതി ശ്രീകുമാറാണ് ലാലേട്ടന്റെ മനസ്സിലെ കംപ്ലീറ്റ് ആക്ടര്‍.
നിരവധി ചിത്രങ്ങളില്‍ ലാല്‍-ജഗതി കോംപിനേഷനുകള്‍ നമ്മളെ വിസ്മയിപ്പിച്ചിട്ടുണ്ട്. കിലുക്കം, യോദ്ധ പോലുള്ള ചിത്രങ്ങള്‍ മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടതാണ്.
മനസ്സില്‍ ചേര്‍ത്തു വയ്ക്കാവുന്ന നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച ലാല്‍- ജഗതി കോംപിനേഷന്റെ തിരിച്ചുവരവിന് കാത്തിരിക്കുകയാണ് എല്ലാവരും.
Advertisement