ഒരു ഘട്ടം കഴിഞ്ഞാല്‍ ചിലപ്പോള്‍ പൂര്‍ണ്ണമായും ആത്മീയതയിലേക്ക് പോകും, നഷ്ടങ്ങള്‍ സഹിക്കാവുന്നതിലുമപ്പുറം, മോഹന്‍ലാല്‍ പറയുന്നു

357

മലയാളത്തിലെ എക്കാലത്തെയും മികച്ച നടന്മാരുടെ ലിസ്റ്റ് എടുത്താല്‍ അതില്‍ ഇപ്പോഴത്തെ തലമുറക്ക് ചേര്‍ത്ത് നിര്‍ത്താനുള്ള പേരായിരിക്കും സാക്ഷാല്‍ മോഹന്‍ലാല്‍. മലയാള സിനിമയിലെ താരരാജാവ് തന്നെയാണ് എക്കാലവും ലാലേട്ടന്‍.

Advertisements

ഇതിനോടകം നൂറുകണക്കിന് ചിത്രങ്ങളിലാണ് താരം അഭിനയിച്ചത്. നേര് എന്ന ചിത്രമാണ് മോഹന്‍ലാലിന്റെ തിയ്യേറ്ററിലെത്താനിരിക്കുന്ന ചിത്രം. ജീത്തുജോസഫ് ചിത്രം ലാലേട്ടന്റെ ശക്തമായ തിരിച്ചുവരവിന് കാരണമാകുമെന്നാണ് ആരാധകരൊന്നടങ്കം പ്രതീക്ഷിക്കുന്നത്.

Also Read: മൂന്നേകാല്‍ കോടി രൂപ പറ്റിച്ചിട്ട് ഗുണ്ടകളെ വിട്ട് ഭീഷണിപ്പെടുത്തി, ആദ്യ ഭാര്യയും മക്കളും പാവങ്ങള്‍, ബാബുരാജിനെ കുറിച്ചുള്ള വീഡിയോ വൈറല്‍

ഇപ്പോഴിതാ തന്റെ വ്യക്തി ജീവിതത്തെ കുറിച്ച് ലാലേട്ടന്‍ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. താന്‍ നാലരപതിറ്റാണ്ടായി സിനിമയുടെ ഭാഗമാണെന്നും തന്റെ ജീവിതത്തിലേക്ക് സിനിമയെത്തുകയായിരുന്നുവെന്നും താന്‍ അതിനുവേണ്ടി അലഞ്ഞിട്ടില്ലെന്നും കഴിഞ്ഞ 43 വര്‍ഷങ്ങളായി മറ്റുള്ളവരുടെ സമയത്തിനനുസരിച്ചാണ് താന്‍ ജീവിച്ചതെന്നും തന്റേതായ ഒരു സമയം തനിക്കുണ്ടായിരുന്നില്ലെന്നും താരം പറയുന്നു.

ഒരു സിനിമയില്‍ നിന്നും മറ്റൊന്നിലേക്കുള്ള കൂടുമാറ്റമായിരുന്നു. അതുകൊണ്ടുതന്നെ തനിക്ക് ഒരു ജീവിതമുണ്ടായിരുന്നില്ലെന്നും ഈ തിരക്കിട്ട ഓട്ടത്തിനിടയില്‍ തനിക്ക് ഒത്തിരി നഷ്ടങ്ങളുണ്ടായിട്ടുണ്ടെന്നും നല്ല യാത്രകളും കുടുംബ നിമിഷങ്ങളുമെല്ലാം നഷ്ടമായെന്നും ഇനി തനിക്ക് വേണ്ടി കുറച്ച് ജീവിക്കണമെന്നും മോഹന്‍ലാല്‍ പറയുന്നു.

Also Read: ബിന്നി ജീവിതത്തിലേക്ക് കടന്നുവന്നത് കടുത്ത നിരാശയിലൂടെ ജീവിതം പോകുമ്പോള്‍, വര്‍ഷങ്ങളോളം പ്രണയം സ്വകാര്യമായി വെച്ചതിന് കാരണം ഇതായിരുന്നു, ഒടുവില്‍ വെളിപ്പെടുത്തലുമായി നൂബിന്‍

ചെറുപ്പം മുതലേ ആത്മീയതയോട് താത്പര്യമുണ്ട്. ജീവിതത്തിന്റെ ഒരു ഘട്ടം കഴിഞ്ഞാല്‍ ചിലപ്പോള്‍ പൂര്‍ണ്ണമായും ആത്മീയതയിലേക്ക് പോകുമെന്നും തന്റെ അനുഭവങ്ങളാണ് തന്നെ മാതാ അമൃതാനന്ദമയിലേക്ക് അടുപ്പിക്കുന്നതെന്നും മോഹന്‍ലാല്‍ പറഞ്ഞു.

Advertisement