ഒരു പാവം മോഹന്‍ലാലിനെ വേറെ ലെവലിലേക്ക് കൊണ്ടുപോയ ചിത്രം, പല ഡയലോഗുകളും ആളുകള്‍ ഇന്നും പറഞ്ഞ് നടക്കുന്നു, തന്റെ ഇഷ്ട സിനിമയെ കുറിച്ച് മോഹന്‍ലാല്‍ പറയുന്നു

114

മലയാള സിനിമയിലെ താരരാാജാവാണ് മോഹന്‍ലാല്‍. വര്‍ഷങ്ങളായി മലയാള സിനിമയെ അടക്കി ഭരിക്കുന്ന മോഹന്‍ലാല്‍ ഇതിനോടകം നൂറുകണക്കിന് ചിത്രങ്ങളിലാണ് നായകനായി അഭിനയിച്ചത്. പ്രേക്ഷകര്‍ക്ക് സ്വന്തം വീട്ടിലെ അംഗത്തിനെ പോലെയാണ് ഇന്ന് താരം.

Advertisements

ഒത്തിരി ആരാധകരാണ് മോഹന്‍ലാലിനുള്ളത്. ഇന്നും മലയാള സിനിമയിലെ നിറസാന്നിധ്യമാണ് ലാലേട്ടന്‍. ഇപ്പോഴിതാ രാജാവിന്റെ മകന്‍ എന്ന ചിത്രത്തിലെ വിന്‍സന്റ് ഗോമസ് എന്ന ഹിറ്റ് കഥാപാത്രത്തെ കുറിച്ച് സംസാരിക്കുകയാണ് മോഹന്‍ലാല്‍.

Also Read:ഇത് നില ബേബി തന്നെ ; പേളിയുടെ രണ്ടാമത്തെ കുഞ്ഞിന്റെ പേര് പുറത്തുവിട്ടു, ഒപ്പം ഫോട്ടോയും

മലയാളികള്‍ അന്നുവരെ കണ്ടിട്ടില്ലാത്ത വില്ലന്‍ പരിവേഷമുള്ള നായക കഥാപാത്രമായിരുന്നു വിന്‍സന്റ് ഗോമസ്. വളരെ രസകരമാണ് രാജാവിന്റെ മകന്‍ സിനിമയുടെ സ്‌ക്രിപ്റ്റും സംഭാഷണങ്ങളുമെല്ലാമെന്നും പവര്‍ഫുള്ളായാണ് സീന്‍ എഴുതി വെച്ചിരിക്കുന്നതെന്നും മോഹന്‍ലാല്‍ പറയുന്നു.

ഇത്തരം സീനുകള്‍ ചെയ്തതോടെ വിന്‍സന്റ് ഗോമസ് എന്ന കഥാപാത്രം അപ് ലിഫ്റ്റ് ചെയ്യപ്പെട്ടുവെന്നും ആ കഥാപാത്രത്തിന് തുടക്കവും ഒടുക്കവുമുണ്ടായിരുന്നുവെന്നും ഏറ്റവും മനോഹരമായി അവതരിപ്പിക്കുക എന്നതായിരുന്നു തന്റെ കടമയെന്നും മോഹന്‍ലാല്‍ പറയുന്നു.

Also Read:കൈകാലുകള്‍ ചലിപ്പിച്ചു, എന്നെ തിരിച്ചറിഞ്ഞു, നകുലിന്റെ തിരിച്ചുവരവ് വിദൂരമല്ല, പ്രതീക്ഷയോടെ അഹാന പറയുന്നു

എല്ലാം നന്നായപ്പോള്‍ രാജാവിന്റെ മകന്‍ സിനിമയും നന്നായി. ഒരു പാവം മോഹന്‍ലാലില്‍ നിന്നും തന്നെ വേറെ ലെവലിലേക്ക് കൊണ്ടുപോയ ചിത്രം കൂടിയായിരുന്നു അതെന്നും ചിത്രത്തിലെ വിന്‍സന്റ് ഗോമസിന്റെ മൈ ഫോണ്‍ നമ്പര്‍ ഈസ് എന്ന് പറയുന്ന ഒരു ഡയലോഗ് ആളുകള്‍ ഇന്നും ഓര്‍ക്കുന്നുവെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.

ആ സീന്‍ എടുക്കുമ്പോള്‍ തങ്ങള്‍ ആരും തന്നെ ഒരിക്കല്‍ പോലും കരുതിയില്ല, പിന്‍കാലത്ത് എല്ലാവരും ഓര്‍ക്കുന്ന ഒരു സീനായിരിക്കും അതെന്നും ചിത്രത്തിലെ പല ഡയലോഗുകളും ആളുകള്‍ ഇന്നും പറഞ്ഞുനടക്കുന്നുണ്ടെന്നും അതെല്ലാം ചിത്രത്തിന്റെ സ്‌ക്രിപ്റ്റിങ്ങിന്റെ ഗുണം തന്നെയാണെന്നും മോഹന്‍ലാല്‍ പറയുന്നു.

Advertisement