മലയാളികളുടെ താരരാജാവാണ് മോഹന്‍ലാല്‍. നിരവധിചിത്രങ്ങളിലൂടെ പ്രേക്ഷകരെ അമ്പരപ്പിച്ച താരത്തിന്റെ പുതിയ ചിത്രങ്ങളുടെ അപ്ഡേറ്റുകള്‍ക്കായി ആകാംക്ഷയോടെ കാത്തിരിക്കുന്നവരാണ് ആരാധകര്‍.
ഒരുപിടി ചിത്രങ്ങളാണ് താരത്തിന്റേതായി അണിയറയില്‍ ാെരുങ്ങുന്നത്. എല്ലാം ഒന്നിനൊന്ന് വ്യത്യസ്തമായത്. മലൈക്കോട്ടെ വാലിബന്‍, ഋഷഭ, എമ്പുരാന്‍ തുടങ്ങിയവ ഉദാഹരണങ്ങള്‍ മാത്രം.
ഇപ്പോഴിതാ നേര് സിനിമയുടെ പ്രമോഷന്റെ ഭാഗമായി മോഹന്‍ലാലും ജീത്തു ജോസഫും സംസാരിച്ച കാര്യങ്ങളാണ് ചര്‍ച്ചയാകുന്നത്. സാമൂഹിക വിഷയങ്ങളില്‍ പ്രതികരിക്കുകയായിരുന്നു ഇരുവരും.
താന്‍ സ്ത്രീധനം വാങ്ങി വിവാഹം കഴിച്ചയാളല്ല താനെന്നും തന്റെ മകള്‍ വിവാഹം കഴിക്കുമ്പോഴും അങ്ങനെ ഒരു കാര്യം ഉണ്ടാകില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു. ഒരുപാട് സിനിമകളില്‍ സ്ത്രീധനത്തിനെതിരെ സംസാരിച്ച തന്റെ ഉള്ളില്‍ എപ്പോഴും ഇത്തരം കാര്യങ്ങളെപ്പറ്റി സംഘര്‍ഷം ഉണ്ടാകാറുണ്ടെന്നും സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും ശരിയല്ലെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.
തന്റെ പുതിയചിത്രം ‘നേര്’ എന്ന സിനിമ സമൂഹത്തിലെ ഇത്തരം കുറ്റകൃത്യങ്ങള്‍ക്കെതിരെ ആണെന്നും മോഹന്‍ലാല്‍ പറഞ്ഞു. ഒരു പെണ്‍കുട്ടിയുടെ അച്ഛന്‍ എന്ന നിലയില്‍ സ്ത്രീധനം എന്ന സമ്പ്രദായത്തെക്കുറിച്ച് എന്താണ് അഭിപ്രായം എന്ന ചോദ്യത്തിനായിരുന്നു താരത്തിന്റെ മറുപടി.
”ഞാന്‍ സ്ത്രീധനം വാങ്ങിയല്ല കല്യാണം കഴിച്ചത്. എന്റെ മകള്‍ക്ക് കല്യാണം കഴിക്കാനും അങ്ങനെ ഒന്നും ഉണ്ടാകില്ല. അത് ശരിയല്ല എന്നുതന്നെയാണ് എന്റെ അഭിപ്രായം.”മോഹന്‍ലാല്‍ പറഞ്ഞു. ഒരു നടന്‍ എന്ന നിലയില്‍ ഇത്തരം കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ ഭയങ്കര സങ്കടം തോന്നും. ഒരു കുട്ടിയെ തട്ടിക്കൊണ്ടുപോയി എന്ന വാര്‍ത്ത കേള്‍ക്കുമ്പോള്‍, അവനെ എങ്ങനെയെങ്കിലും പിടിച്ചോ എന്നാണു നമുക്ക് കേള്‍ക്കേണ്ടത്.
സമൂഹത്തിലുണ്ടാകുന്ന ഇത്തരം കുറ്റകൃത്യങ്ങളോട് നമുക്ക് ഒരുതരത്തിലുമുള്ള താല്‍പര്യമില്ലെന്നും അങ്ങനെ സമൂഹത്തില്‍ ഉണ്ടാകുന്ന ഒരു കുറ്റകൃത്യത്തെ പിടിച്ചു നിര്‍ത്തുന്ന ഒരു സിനിമ കൂടിയാണ് നേര് എന്നും അദ്ദേഹം വ്യക്തമാക്കി.
ഇപ്പോഴുള്ള പെണ്‍കുട്ടികള്‍ മാനസികമായി കരുത്തരാണെന്നും ചില പെണ്‍കുട്ടികള്‍ വൈകാരികമായി പെട്ടുപോകുന്നതാണെന്നുമാണ് ജീത്തു ജോസഫ് അഭിപ്രായപ്പെട്ടത്. ഇപ്പോള്‍ കാര്യങ്ങള്‍ പഴയതുപോലെ അല്ല. ഇപ്പോള്‍ പെണ്‍കുട്ടികളും സ്‌ട്രോങ് ആണ്. എനിക്ക് രണ്ടു പെണ്‍കുട്ടികളാണെന്നും സ്ത്രീധനം ചോദിക്കുന്നവനെ ഞാന്‍ കെട്ടില്ല എന്ന് അവര്‍ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പക്ഷേ ചില പെണ്‍കുട്ടികള്‍ ഇമോഷനലി പെട്ടുപോയിക്കാണും. പക്ഷേ സമൂഹത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്നും ജീത്തു ജോസഫ് പറഞ്ഞു.