അഭിനയിക്കുന്ന സിനിമകളുടെ എണ്ണം കുറച്ച് താൻ സ്വകാര്യതയിലേയ്ക്ക് ഒതുങ്ങുമെന്ന് മോഹൻലാൽ

15

താൻ സിനിമ സംവിധാനം ചെയ്യണമെന്ന് ആഗ്രഹിച്ചിട്ടില്ലെന്നും കാര്യങ്ങൾ എവിടെയോ നിശ്ചയിക്കപ്പെട്ട പോലെ സംഭാവിച്ചതാണെന്നും താരരാജാവ് മാഹൻലാൽ.

സംവിധായകനാകുന്നത് ആശ്ചര്യകരമായ ആനന്ദമാണെന്നും മോഹൻലാൽ പറഞ്ഞു. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് മോഹൻലാൽ സംവിധാനം ചെയ്യാൻ പോകുന്ന ബറോസിനെ കുറിച്ച് സംസാരിച്ചത്.

Advertisements

അഭിനയിക്കുന്ന സിനിമകളുടെ എണ്ണം കുറച്ച് സ്വകാര്യതയിലേയ്ക്ക് ഒതുങ്ങണമെന്നും മോഹൻലാൽ പറഞ്ഞു.
ഈ ഓട്ടത്തിനിടയിൽ എനിക്ക് നഷ്ടമായ പല കാര്യങ്ങളുണ്ട്.

നല്ല യാത്രകൾ, കുടുംബനിമിഷങ്ങൾ, നല്ല പുസ്തകങ്ങളുടെ വായന, വെറുതേയിരിക്കൽ ഇതെല്ലാം. അവ തിരിച്ചുപിടിക്കണം.

എനിക്കുവേണ്ടികൂടി ഇനി ഞാൻ കുറച്ച് ജീവിക്കട്ടെ. ആയുസ്സിന്റെ പാതിയിലധികം കഴിഞ്ഞുപോയി. അതിനുവേണ്ടി അഭിനയിക്കുന്ന സിനിമകളുടെ എണ്ണം കുറച്ചിട്ടുണ്ട്.

സ്വകാര്യനിമിഷങ്ങൾ ഞാനിപ്പോൾ നന്നായി ആസ്വദിക്കുന്നു.’ മോഹൻലാൽ പറയുന്നു. ബറോസ് കുട്ടികളെ രസിപ്പിക്കുന്ന സിനിമയാകുമെന്നും ഒന്നേമുക്കാൽ മണിക്കൂർ മാത്രമേ സിനിമയുടെ ദൈർഘ്യം ഉണ്ടാകൂ എന്നും മോഹൻലാൽ പറഞ്ഞു.

സിനിമയിൽ വിദേശ താരങ്ങളായിരിക്കും ഭൂരിഭാഗവും. ഇതിന്റെ ഭാഗമായി ചർച്ചകൾ നടത്തിയെന്നും മോഹൻലാൽ പറഞ്ഞു. മോഹൻലാൽ സംവിധായകനാകുന്ന ആദ്യ സിനിമയായ ബറോസ് ഒക്ടോബറിൽ ചിത്രീകരണം തുടങ്ങും.

40 വർഷം മുൻപ് മോഹൻലാൽ എന്ന നടനെ ‘മഞ്ഞിൽ വിരിഞ്ഞ പൂക്കളി’ലൂടെ കൈ പിടിച്ചു കൊണ്ടുവന്ന നവോദയ ജിജോ തന്നെ മോഹൻലാലിനെ സംവിധായകനുമാക്കുന്നു.

മോഹൻലാൽ തന്നെയാണ് ബറോസിന്റെ വേഷത്തിലുമെത്തുന്നത്. രാജ്യത്തെ മിക്ക ഭാഷകളിലും സിനിമ ഡബ് ചെയ്യും. ഗോവയിലും പോർച്ചുഗൽ പോലുള്ള വിദേശ ലൊക്കേഷനുകളിലും ഷൂട്ടിങ്ങുണ്ടാവും.

Advertisement