കിടുക്കന്‍ സര്‍പ്രൈസ്, പത്തുതലയുള്ള രാവണനായി മോഹന്‍ലാല്‍: ബ്രഹ്മാണ്ഡ ചിത്രം അണിയറയില്‍ ഒരുങ്ങുന്നു

18

മലയാളത്തിന്റെ താരചക്രവര്‍ത്തി സൂപ്പര്‍താരം മോഹന്‍ലാല്‍ ഇതിഹാസ കഥയിലെ ലങ്കാധിപനായ രാക്ഷസരാജന്‍ രാവണനായി.

ചന്ദ്രഹാസം കൈയിലേന്തി ഉഗ്രരൂപി രാവണനായ ലാലിന്റെ ചിത്രം ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത് സംവിധായകനായ വിനയനാണ്.

Advertisements

ചിത്രകാരന്റെ ഭാവനയില്‍ വിരിഞ്ഞ സൃഷ്ടിയാണെന്ന് പറയുന്നുണ്ടെങ്കിലും അണിയറയില്‍ ബ്രഹ്മാണ്ഡചിത്രം ഒരുങ്ങുന്നുവെന്ന തരത്തിലുള്ള പ്രചരണങ്ങളും ശക്തമാണ്.

മോഹന്‍ലാലിനെ നായകനാക്കി താന്‍ ഒരു ചിത്രം ഒരുക്കുന്നുണ്ടെന്ന് അടുത്തിടെ വിനയന്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

എംടിയുടെ രണ്ടാമൂഴം സിനിമയാകുമെന്ന വാര്‍ത്ത വന്നപ്പോള്‍ തന്നെ ഭീമനായി മോഹന്‍ലാലിനെ അധികം വൈകാതെ ബിഗ് സ്‌ക്രീനില്‍ കാണാനാകുന്നതിന്റെ ആവേശത്തിലായിരുന്നു ആരാധകര്‍.

എന്നാല്‍ പിന്നീട് കഥാകൃത്തും സംവിധായകനും തമ്മിലുള്ള ആശയക്കുഴപ്പം ചിത്രത്തെ കോടതി നടപടികളിലേക്ക് എത്തിക്കുകയായിരുന്നു.

തുടര്‍ന്ന് നിര്‍മ്മാതാവ് ബിആര്‍ ഷെട്ടിയും ചിത്രത്തില്‍ നിന്ന് പിന്മാറുകയാണെന്ന് അറിയിച്ചതോടെ മോഹന്‍ലാല്‍ ആരാധകര്‍ ഏറെ നിരാശയിലായിരുന്നു.

എന്നാല്‍ രാവണന്‍ ചര്‍ച്ചയാവുന്നതോടു കൂടി രണ്ടാമൂഴം പകര്‍ന്ന ആവേശം തിരികെ എത്തുമെന്നുറപ്പാണ്. അതേസമയം, മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി പൃഥ്വിരാജ് ഒരുക്കിയ ലൂസിഫര്‍ വിജയക്കുതിപ്പ് തുടരുകയാണ്.

സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയ നേതാവായി ലാല്‍ മാജിക് ആവര്‍ത്തിക്കുമ്പോള്‍ മഞ്ജുവാര്യര്‍, ടൊവിനോ തോമസ്, വിവേക് ഒബ്റോയി, ഇന്ദ്രജിത്ത്, സായി കുമാര്‍, കലാഭവന്‍ ഷാജോണ്‍ എന്നിവര്‍ ശക്തമായ കഥാപാത്ര സാന്നിധ്യങ്ങളായി ഒപ്പമുണ്ട്.

Advertisement