ലോകമെമ്പാടും നിന്നും നാനൂറു കോടിയില്‍ അധികം കളക്ഷന്‍ നേടി സ്റ്റൈല്മന്നന് രജനികാന്ത് നായകനായ 2.0 എന്ന ചിത്രം തകര്‍പ്പന്‍ വിജയം നേടി കുതിക്കുകയാണ്. ബോളവുഡിനെ വെല്ലുന്ന തരത്തില്‍ ത്രീഡിയില്‍ ഒരുക്കിയ ദൃശ്യ വിസ്മയം എന്നാണ് ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും വലിയ ചിത്രത്തെ പ്രേക്ഷകര്‍ വിശേഷിപ്പിക്കുന്നത്.
തലൈവര്‍ രജനികാന്ത് നായകനും ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ അക്ഷയ് കുമാര്‍ വില്ലനുമായെത്തിയ ഈ ചിത്രം കേരളത്തിലും ഗംഭീര വിജയമാണ് നേടുന്നത്. ടോമിച്ചന് മുളകുപാടം ആണ് കേരളത്തിലെ എക്കാലത്തെയും വലിയ റിലീസ് ആയി ഈ ചിത്രം എത്തിച്ചത്. ഇപ്പോഴിതാ 2.0 തിയേറ്ററില്‍ ഫാമിലി ആയി പോയി കണ്ടിരിക്കുകയാണ് മലയാള സിനിമയുടെ താര ചക്രവര്‍ത്തിയായ മോഹന്‍ലാല്‍.
മോഹന്‍ലാലിന് ഒപ്പം മകനും യുവ താരവുമായ പ്രണവ് മോഹന്‍ലാലും ഭാര്യ സുചിത്രയും ഏറ്റവുമടുത്ത സുഹൃത്തുക്കളില്‍ ഒരാളായ സനില്‍ കുമാറും ഉണ്ടായിരുന്നു. മോഹന്‍ലാല്‍ കുടുംബവുമൊരുമിച്ചു ഈ ചിത്രം കാണുന്ന ഫോട്ടോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി കഴിഞ്ഞു. തന്റെ ഉടമസ്ഥതയില്‍ ഉള്ള ഹരിപ്പാടുള്ള മോഹന്‍ലാല്‍ സിനിപ്ലെക്സില്‍ നിന്നാണ് മോഹന്‍ലാല്‍ ഈ ചിത്രം കണ്ടതെന്നാണ് സൂചന.
ചിത്രം അദ്ദേഹത്തിന് ഒരുപാട് ഇഷ്ട്ടപെട്ടതായും സിനിമയിലെ ത്രസിപ്പിക്കുന്ന രംഗങ്ങള്‍ കണ്ട് അദ്ദേഹം എവുന്നേറ്റ് നിന്ന് കൈയ്യടിച്ചതായും മോഹന്ലാലിനോടടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ഇപ്പോള്‍ താര സംഘടനയായ ‘അമ്മ ദുബായില്‍ ഒരുക്കുന്ന ഒന്നാണ് നമ്മള് എന്ന സ്റ്റേജ് ഷോ റിഹേഴ്സലിന്റെ തിരക്കില്‍ ആണ് അദ്ദേഹം.
മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചു കോടി രൂപയുടെ സഹായം നല്കാന് ആണ് ഏഷ്യാനെറ്റുമായി ചേര്‍ന്ന് ‘അമ്മ ഈ പ്രോഗ്രാം നടത്തുന്നത്. ഡിസംബര്‍ ഏഴിന് ആണ് ഈ സ്റ്റേജ് ഷോ നടക്കുന്നത്. ഇതിനായി മോഹന്‍ലാല്‍ നൃത്ത പരീശിലനം നടത്തുന്ന വീഡിയോ ഇതിനോടകം തന്നെ വൈറലാണ്.