ചെറിയ വേഷങ്ങള്‍ക്ക് വേണ്ടി വലിയ അഡ്ജസ്റ്റ്‌മെന്റുകള്‍; സിനിമാ സീരിയില്‍ ഓഡിഷനെതിരെ അവതാരക

57

സിനിമാ -സീരിയില്‍ ഓഡിഷനെതിരെ അവതാരകയും മോഡലുമായ ലിനി. ആദ്യമൊക്കെ ഓഡിഷനു പോകുന്നത് സ്ഥിരമായിരുന്നു. എന്നാല്‍ ഇതിലെ ചതിക്കുഴികള്‍ മനസിലായതോടെ ഓഡിഷനുകളില്‍ പങ്കെടുക്കാറില്ലെന്നു താരം പറയുന്നു. പലര്‍ക്കും അഡ്ജസ്റ്റ്‌മെന്റുകളാണ് വേണ്ടത്.

Advertisements

നല്ല കഥാപാത്രമാണ് പക്ഷെ, സംവിധായകനും നിര്‍മാതാവിനും വേണ്ടി അഡ്ജസ്റ്റ് ചെയ്യണം എന്നൊക്കെയാണ് ആവശ്യം. പലരും തന്നോട് നേരിട്ട് ചോദിച്ചിട്ടുണ്ടെന്നും അതിനെല്ലാം നോ പറഞ്ഞിട്ടുണ്ടെന്നും ലിനി പറഞ്ഞു.

ഓഡിഷന്‍ പ്ലാന്‍ ചെയ്യുന്നവരെ കുറ്റംപറഞ്ഞിട്ട് കാര്യമില്ലെന്നും ചെറിയ വേഷങ്ങള്‍ക്ക് വേണ്ടി വലിയ അഡ്ജസ്റ്റ്‌മെന്റുകള്‍ക്ക് തയ്യാറായി നൂറ് കണക്കിന് പേര്‍ എത്തുന്നുണ്ടെന്നും ലിനി പറയുന്നു. അതുകൊണ്ട് തന്നെ ഓഡിഷന്‍ തട്ടിപ്പ് തുടര്‍ന്ന് കൊണ്ടിരിക്കുമെന്നും താരം കൂട്ടിച്ചേര്‍ത്തു.

പലരും പേരിന് ഷൂട്ടിംഗ് ആരംഭിക്കും എന്നിട്ട് കാര്യം കണ്ട ശേഷം സാമ്ബത്തിക പ്രശ്‌നമെന്ന് പറഞ്ഞ് നിര്‍ത്തിവയ്ക്കും. അതിനാല്‍ താന്‍ ആംഗറിങ്ങിനും മോഡലിംഗിനുമാണ് ആദ്യപരിഗണന നല്‍കുന്നതെന്ന് ലിനി പറയുന്നു.

Advertisement