രജനി ചിത്രം 2.0 യ്ക്ക് എട്ടിന്റെ പണി; ചിത്രത്തിന്റെ പ്രദര്‍ശനാനുമതി റദ്ദാക്കണമെന്ന് ആവശ്യം

31

ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം 2.0 വിവാദക്കുരുക്കില്‍. രജനികാന്ത് നായകനായി എത്തുന്ന എ ചിത്രത്തില്‍ വില്ലന്‍ ബോളിവുഡ് താരം അക്ഷയ്കുമാര്‍ ആണ്.

Advertisements

ചിത്രത്തിന് റിലീസിന് രണ്ടുനാള്‍ മാത്രം അവശേഷിക്കെയാണ് ചിത്രത്തിന്റെ പ്രദര്‍ശനാനുമതി റദ്ദാക്കണമെന്ന് ആവശ്യവുമായി മൊബൈല്‍ കമ്ബനികള്‍ രംഗത്ത് എത്തിയത്.

തെറ്റിദ്ധാരണ പടര്‍ത്തുന്നതും ശാസ്ത്രവിരുദ്ധവുമായ ആശയങ്ങള്‍ അവതരിപ്പിക്കുന്നുവെന്നാണ് വിമര്‍ശനം. 2.0യുടെ സംവിധായകന്‍ ശങ്കറിനെതിരെ രംഗത്ത്.

മൊബൈല്‍ ഫോണ്‍ ഉപയോഗവും അതുവഴിയുണ്ടാകുന്ന റേഡിയേഷനും പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും ദോഷകരമാണെന്ന് ചിത്രത്തില്‍ അവതരിപ്പിക്കുന്നെന്നാണ് സിഒഎഐ നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്.

ഇത്തരം തെറ്റായ സന്ദേശം സിനിമയിലൂടെ സമൂഹത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നതിനെതിരെ അസോസിയേഷന്‍ സെന്‍സര്‍ ബോര്‍ഡിനെ സമൂപിച്ചിട്ടുണ്ട്.

സിനിമയുടെ ട്രെയിലറിനും ടീസറിനും ഉള്‍പ്പെടെ നല്‍കിയിട്ടുള്ള സര്‍ട്ടിഫിക്കേഷന്‍ അടിയന്തരമായി റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ 2.0യുടെ സംവിധായകന്‍ ശങ്കറിനെതിരെ രംഗത്ത്.

ഇത് ചിത്രത്തിന് തിരിച്ചടിയാകുമോ എന്ന സംശയത്തിലാണ് ആരാധകര്‍.ആമിജാക്‌സനാണ് നായിക.

Advertisement