വില്ലനും നായകനുമല്ല, തിരക്കഥയാണ് താരം! മോണ്‍സ്റ്റര്‍ ഇതുവരെ മലയാളത്തില്‍ അവതരിപ്പിക്കാത്ത പ്രമേയം: മോഹന്‍ലാല്‍

100

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് മോഹന്‍ലാല്‍. അഭിനയം മാത്രമല്ല സംവിധാനത്തിലും താരം പരീക്ഷണത്തിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ, അടുത്തതായി പുറത്തിറങ്ങാന്‍ പോകുന്ന മോണ്‍സ്റ്റര്‍ ചിത്രത്തിനായി ലാലേട്ടന്റെ ആരാധകര്‍ കാത്തിരിക്കുകയാണ്. അതിനിടെ മോണ്‍സ്റ്ററിലെ ആദ്യഗാനം പുറത്തെത്തി. ഗൂം ഗൂം എന്ന് തുടങ്ങുന്ന പാട്ടാണ് റിലീസ് ചെയ്തത്.

പിന്നാലെ ആരാധകരെ ആവേശത്തിലാക്കി മോഹന്‍ലാല്‍ ചിത്രം ‘മോണ്‍സ്റ്റര്‍’ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചിരുന്നു. ‘ബുക്ക് മൈ ഷോ’യിലൂടെ പ്രേക്ഷകര്‍ക്ക് മോണ്‍സ്റ്റര്‍ ടിക്കറ്റുകള്‍ ഇപ്പോള്‍ തന്നെ കരസ്ഥമാക്കാവുന്നതാണ്. ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ച വിവരം പങ്കുവച്ചു കൊണ്ടുള്ള പോസ്റ്റര്‍ സിനിമാ പ്രവര്‍ത്തകര്‍ പങ്കുവെച്ചിട്ടുണ്ട്. ഒക്ടോബര്‍ 21നാണ് ചിത്രം തിയറ്ററുകളില്‍ എത്തുുക. യു\എ സര്‍ട്ടിഫിക്കറ്റാണ് മോണ്‍സ്റ്ററിന് ലഭിച്ചിരിക്കുന്നത്.

Advertisements

ഇപ്പോള്‍ ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് മോഹന്‍ലാല്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. മോണ്‍സ്റ്ററിലെ നായകനും വില്ലനും തിരക്കഥ തന്നെയാണെന്ന് താരം പറയുന്നു. ഒരുപാട് പ്രത്യേകതകളുള്ള സിനിമയാണ് മോണ്‍സ്റ്റര്‍, മലയാളത്തില്‍ ആദ്യമായിട്ടിരിക്കും ഇത്ര ധൈര്യപൂര്‍വം ഇങ്ങനെയൊരു പ്രമേയം അവതരിപ്പിക്കുന്നത് ന്നെും താരം തുറന്നു പറയുന്നു.

ALSO READ- വലിയ തറവാട്ടിലാണ് ജനിച്ചത്, അതിന്റെ പ്രിവില്യേജ് ഉണ്ടായിരുന്നു; പ്രേമിച്ച പെണ്‍കുട്ടിയുമായി സെക്സ് ചെയ്യാനോ ഉമ്മ വയ്ക്കാനോ കഴിഞ്ഞില്ല, നീ ആണല്ലേ എന്ന് അവള്‍ ചോദിച്ചതോടെ കുറ്റബോധമായി: റിയ ഐഷ

ഒരുപാട് സര്‍പ്രൈസ് എലമെന്റുകളുണ്ട്. ഏറെ പ്രത്യേകതകളുള്ള ചിത്രമാണ് മോണ്‍സ്റ്റര്‍. പ്രമേയമാണ് ഇതിലെ പ്രത്യേകത. ഒരുപക്ഷേ മലയാളത്തില്‍ ആദ്യമായിട്ടായിരിക്കും ഇങ്ങനെ ഒരു പ്രമേയം ഇത്ര ധൈര്യപൂര്‍വം അവതരിപ്പിച്ചിരിക്കുന്നത്. തിരക്കഥ തന്നെയാണ് താരം.- ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ മോഹന്‍ലാല്‍ പറയുന്നു.

ഹീറോ, വില്ലന്‍ കോണ്‍സെപ്റ്റൊക്കെ ഒക്കെ ഈ സിനിമയിലുണ്ടോന്ന് ചോദിച്ചാല്‍ തിരക്കഥ തന്നെയാണ് നായകന്‍ എന്നും തിരക്കഥ തന്നെയാണ് വില്ലനെന്നും മോഹന്‍ലാല്‍ പറയുന്നു. ആ സിനിമയെ പറ്റി ഇത്രയേ പറയാനുള്ളൂ. വളരെ അപൂര്‍വമാണ് ഇത്തരം സിനിമകളില്‍ ഒരു ആക്ടറെന്ന നിലയില്‍ അഭിനയിക്കാന്‍ സാധിക്കുന്നത്. ഈ സിനിമയില്‍ അഭിനയിച്ചതില്‍ വളരെയധികം ഹാപ്പിയാണ് ഞാനെന്നും മോഹന്‍ലാല്‍ പറഞ്ഞു.

ALSO READ- വിളിച്ച് ചതിച്ചതിങ്ങനെ; ഇപ്പോഴും പറഞ്ഞില്ലെങ്കില്‍ അത് എന്റെ മനസിനു തന്നെ വിഷമം ആകും; വഞ്ചി ക്കപ്പെട്ടത് പറഞ്ഞ് ബിനു അടിമാലി

മലയാള സിനിമാ ചരിത്രത്തിലെ തന്നെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രമായ പുലിമുരുകന്‍ സംവിധാനം ചെയ്ത വൈശാഖും മോഹന്‍ലാലും വീണ്ടും ഒരുമിക്കുന്ന ചിത്രമാണ് മോണ്‍സ്റ്റര്‍. അതുകൊണ്ടു തന്നെ ആരാധകരും ആവേശത്തിലാണ്. പുലിമുരുകന്റെ തിരക്കഥാകൃത്ത് ഉദയകൃഷ്ണ തന്നെയാണ് മോണ്‍സ്റ്ററിന്റെയും രചന നിര്‍വഹിച്ചിരിക്കുന്നത്. സിദ്ദിഖ്, ലക്ഷ്മി മഞ്ചു, ഹണി റോസ്, സുദേവ് നായര്‍, ഗണേഷ് കുമാര്‍, ലെന തുടങ്ങിയവരും മോണ്‍സ്റ്ററില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ലക്കി സിംഗ് എന്ന കഥാപാത്രത്തെയാണ് താരരാജാവ് അവതരിപ്പിക്കുന്നത്.

സതീഷ് കുറുപ്പ് ആണ് മോണ്‍സ്റ്ററിന്റെ ഛായാഗ്രാഹണം. എഡിറ്റിങ് ഷമീര്‍ മുഹമ്മദ്, സംഗീതം ദീപക് ദേവ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍, സംഘട്ടനം സ്റ്റണ്ട് സില്‍വ, വസ്ത്രാലങ്കാരം സുജിത്ത് സുധാകരന്‍, സ്റ്റില്‍സ് ബെന്നറ്റ് എം. വര്‍ഗീസ്, പ്രൊമോ സ്റ്റില്‍സ് അനീഷ് ഉപാസന, പബ്ലിസിറ്റി ഡിസൈന്‍സ് ആനന്ദ് രാജേന്ദ്രന്‍.

Advertisement