24 വര്‍ഷങ്ങള്‍ക്ക് മുമ്പിറങ്ങിയ മിന്നാരത്തിന്റെ ട്രെയ്‌ലര്‍ എങ്ങനെയാവും; കാണണോ?

85

ഇരുപത്തിനാല് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ മിന്നാരം എന്ന ചിത്രം പുറത്തിറങ്ങുന്നത്.

Advertisements

ശോഭനയായിരുന്നു ചിത്രത്തിലെ നായിക. ജഗതിയും മണിയന്‍ പിള്ളയും മറ്റുള്ളവരും മത്സരിച്ചഭിനയിച്ച ചിത്രമായിരുന്നു മിന്നാരം.

ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചത് സംവിധായകനായ പ്രിയദര്‍ശന്‍ തന്നെയായിരുന്നു. ഇന്നത്തെ തമിഴ് സൂപ്പര്‍ഹിറ്റ് സംവിധായകനായ കെ.വി ആനന്ദ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. ചിത്രം ബോക്‌സ്ഓഫീസില്‍ വന്‍വിജയം ആണ് നേടിയത്.

പ്രേക്ഷകര്‍ ഇരു കൈയ്യും നീട്ടി ഏറ്റുവാങ്ങിയ ചിത്രത്തിന്റെ ഫാന്‍മേഡ് ട്രെയ്‌ലര്‍ പുറത്തിറക്കിയിരിക്കുകയാണ്. അരുണ്‍ എഡിറ്റ്‌സ് ആ്ണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറക്കിയത്.

Advertisement