നടനും പൊതുപ്രവര്‍ത്തകനുമായ കെബി ഗണേഷ് കുമാര്‍ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനാണ്. സാധാരണ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കാണാനും അതിന് പരിഹാരം കണ്ടെത്താനും ഗണേഷ് കുമാര്‍ നേരിട്ടിറങ്ങാറുണ്ട്.
സ്വന്തം മണ്ഡലത്തിലെ ഒരു യുവതിയനുഭവിക്കുന്ന വേദന സമൂഹത്തിന് മുന്നില്‍ തുറന്നുകാട്ടുകയാണ് ഗണേഷ് കുമാര്‍. ശസ്ത്രക്രിയയ്ക്ക് വിധേയയാതിന് ശേഷം വയര്‍ കൂട്ടിയോജിപ്പിക്കാന്‍ കഴിയാത്തതിന്റെ ദുരിതത്തില്‍ കഴിയുകയാണ് യുവതി.
ശരീരത്തില്‍ നിന്നും പഴുപ്പ് ഇപ്പോള്‍ പുറത്തേക്കൊഴുകുന്ന നിലയിലാണ് ഉളളത്. ഇത്തരം പ്രവൃത്തികള്‍ ചെയ്തുവെക്കുന്ന ഡോക്ടര്‍മാര്‍ക്ക് തല്ല് കിട്ടണമെന്നും അങ്ങനെ കിട്ടിയാല്‍ ഒരിക്കലും കുറ്റം പറയാന്‍ കഴിയില്ലെന്നും എംഎല്‍എ പറയുന്നു.
വളരെ ഗൗരവത്തോടെയാണ് ഗണേഷ് കുമാര്‍ ഈ വിഷയം നിയമസഭയില്‍ അവതരിപ്പിച്ചത്. ഡിസംബര്‍ 17നാണ് യുവതി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയ്ക്ക് വിധേയയാവുന്നത്. എന്നാല്‍ വയര്‍ ഇതുവരെ സ്റ്റിച്ച് ചെയ്തിട്ടില്ല.
ശസ്ത്രക്രിയയ്ക്ക് മുമ്പായി സര്‍ജറി മേധാവി യുവതിയില്‍ നിന്നും 2000 രൂപ വാങ്ങിയിട്ടുണ്ട്. ഇതിന് തെളിവുണ്ടെന്നും വിജിലന്‍സിന് ഇത് കൈമാറാന്‍ തയ്യാ റാണെന്നും ശ്രീകുമാര്‍ എന്നാണ് ഡോക്ടറുടെ പേരെന്നും ഗണേഷ് പറയുന്നു.
അതേസമയം, ഗണേഷ് കുമാറിന്റെ വാക്കുകള്‍ ചിലര്‍ വിവാദങ്ങളിലേക്ക് എത്തിച്ചു. ചില ഡോക്ടര്‍മാര് തല്ലുകൊള്ളേണ്ടവരാണെന്ന പ്രസ്താവന പിന്‍വലിക്കണമെന്ന് ലിസി ഹോസ്പിറ്റലിലെ ഡോക്ടര്‍ ജോസ് ചാക്കോ പറഞ്ഞു. ആരോഗ്യപ്രവര്‍ത്തകരെ ജനങ്ങള്‍ ആക്രമിക്കുന്ന രീതിയാണെങ്കില്‍ എന്തിനാണ് കോടതിയും നിയമവും എന്ന് അദ്ദേഹം ചോദിക്കുന്നത്. ഇതേപ്പറ്റിയുള്ള ചര്‍ച്ചകള്‍ തുടരുകയാണ്.