ഒരു തരത്തിലും അഡ്ജസ്റ്റ് ചെയ്യാൻ പറ്റിയില്ല; ഒടുവിൽ നോ പറയേണ്ടി വന്നു; വല്ലാത്ത നഷ്ടബോധമാണ് അത്: മിയ ജോർജിന്റെ വെളിപ്പെടുത്തൽ

138

മിനി സ്‌ക്രീനിലൂടെ എത്തി പിന്നീട് സിനിമയിൽ നായികയായി മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടി ആണ് മിയ ജോർജ്. നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ വേഷമിട്ടിട്ടുള്ള മിയ ഇപ്പോൾ മലയാളത്തിലെ ഭാഗ്യനായികമാരിൽ ഒരാളെന്ന് വിശേഷിപ്പിക്കാവുന്ന നടിയാണ്.

ഏഷ്യാനെറ്റിലെ അൽഫോൺസാമ്മ സീരിയലിൽ മാതാവായി അഭിനയിച്ച് കൊണ്ടായിരുന്നു മിയ ജോർജ് അഭിനയ രംഗത്തേക്ക് എത്തിയത്. അന്ന് പത്താം ക്ലാസിൽ പഠിക്കുന്ന ഒരു കൊച്ചുകുട്ടി ആയിരുന്നു മിയ. സ്‌കൂളിൽ നടന്ന ഓഡീഷൻ വഴിയാണ് മിയയെ സീരിയലിലേക്ക് തെരഞ്ഞെടുത്തത്. അഭിനയത്തെ കുറിച്ച് വലിയ ധാരണയൊന്നും മിയക്ക് അന്നുണ്ടായിരുന്നില്ല.

Advertisements

മിയയുടെ യഥാർഥ പേര് ജിമി എന്നാണ്. സിനിമയിലേക്ക് എത്തിയപ്പോഴാണ് മിയയെന്ന് താരം പേര് മാറ്റിയത്. ഡോക്ടർ ലവ്, ഈ അടുത്ത കാലത്ത്, നവാഗതർക്ക് സ്വാഗതം, തിരുവമ്പാടി തമ്പാൻ തുടങ്ങിയ സിനിമകളിൽു സഹനടിയായി താരം അഭിനയിച്ചതിന് ശേഷമാണ് നായികാസ്ഥാനത്തേക്ക് എത്തിയത്.

ALSO READ- മുഖത്തിന്റെ ഒരു ഭാഗത്ത് കോടല്‍, കണ്ണുകള്‍ അടഞ്ഞുപോകുന്നു, നടന്‍ മിഥുന്‍ രമേശ് ആശുപത്രിയില്‍, രോഗത്തെ കുറിച്ച് വെളിപ്പെടുത്തി താരം

പിന്നീട് ബിജു മേനോൻ നായകനായ ചേട്ടായീസ് എന്ന സിനിമയിലൂടെ നായികയായി. ശേഷം റെഡ് വൈൻ, മെമ്മറീസ്, വിശുദ്ധൻ, മിസ്റ്റർ ഫ്രോഡ്, അനാർക്കലി, പാവാട, ബോബി, പട്ടാഭിരാമൻ, ബ്രദേഴ്‌സ് ഡേ, ഡ്രൈവിങ് ലൈസൻസ് തുടങ്ങി നിരവധി സിനിമകളിലെ അഭിനയം താരത്തിന്റെ കരിയർ ഗ്രാഫുയർത്തി.

തമിഴിൽ അമര കാവ്യം, ഇൻട്രു നേട്ര് നാളൈ, വെട്രിവേൽ, ഒരു നാൾ കൂത്ത്, റം, യെമൻ എന്നീ സിനിമകളിലും തെലുങ്കിൽ ഉംഗരാല രാംബാബു എന്ന സിനിമയിലും മിയ അഭിനയിച്ചിട്ടുണ്ട്. 2020ൽ വിവാഹശേഷം കുറച്ചുനാൾ ബ്രേക്കെടുത്ത താരം ഇപ്പോൾ ചാനൽ ഷഓയിൽ ജഡ്ജസായി എത്തിയിരിക്കുകയാണ്. കൂടാതെ സിനിമയിലും സജീവമാവുകയാണ് മിയ ഇപ്പോൾ. പ്രണയ വിലാസം ആണ് മിയയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.

ഇപ്പോഴിതാ ഈ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതിനിടെ തനിക്ക് സംഭവിച്ച വലിയ നഷ്ടത്തെ കുറിച്ച് സംസാരിക്കുകയാണ് മിയ.

ALSO READ- എന്നെ അപൂര്‍വ്വമായ ഒരു രോഗം ബാധിച്ചു, വെളിപ്പെടുത്തലുമായി അനുഷ്‌ക ഷെട്ടി, സിനിമയില്‍ നിന്നും ഇടവേളയെടുത്തതിന് കാരണം ഇതാണോ എന്ന് ആരാധകര്‍

അന്ന് തനിക്ക് ഉപേക്ഷിക്കേണ്ടി വന്ന സിനിമയാണ് മമ്മൂട്ടിയുടെ മുന്നറിയിപ്പ് എന്നാണ് മിയ വെളിപ്പെടുത്തുന്നത്. ‘എനിക്ക് ഇപ്പോഴും നഷ്ടം തോന്നുന്ന സിനിമ മുന്നറിയിപ്പ് ആണ്. വേണു സർ സംവിധാനം ചെയ്ത്, രഞ്ജിത്ത് സർ നിമിച്ച മമ്മൂക്ക അഭിനയിക്കുന്ന സിനിമയിൽ വിളിച്ചിട്ട് എനിക്ക് പോകാൻ പറ്റിയില്ല. എനിക്ക് പകരം ആണ് അപർണ ആ സിനിമ ചെയ്തത്. വളരെ വിഷമത്തോടെ നോ പറയേണ്ടി വന്ന സിനിമയാണ് അത്. ഇപ്പോഴും അതോർത്ത് വിഷമം ഉണ്ട്.’- എന്നാണ് മിയ വെളിപ്പെടുത്തിയിരിക്കുന്നത്.

അന്ന് തന്നെ മുന്നറിയിപ്പ് എന്ന സിനിമയ്ക്ക് വേണ്ടി എന്നെ വിളിച്ചത് രഞ്ജിത്ത് സർ തന്നെയായിരുന്നു. എന്നാൽ അതിന്റെ തൊട്ടു തലേ ദിവസം ആണ് മറ്റൊരു സിനിമയുമായി കരാറ് ചെയ്തു പോയത്. ഒരു തരത്തിലും ഡേറ്റ് അഡ്ജസ്റ്റ് ചെയ്യാൻ പറ്റിയിരുന്നില്ല. ക്ലാഷ് ആവും എന്ന് ഉറപ്പുള്ളത് കാരണം സങ്കടത്തോടെ വേണ്ട എന്ന് വയ്ക്കുകയായിരുന്നു. ഇപ്പോൾ ആലോചിക്കുമ്പോഴും അത് എനിക്ക് വലിയൊരു നഷ്ടം ബോധം തന്നെയാണെന്നാണ് മിയ ജോർജ് മനസ് തുറന്നത്.

കൂടാതെ, താൻ കണ്ണടയും സാരിയും ഒക്കെ ഉടുത്ത് വന്നത് കാരണം പ്രണയ വിലാസിന്റെ ട്രെയിലർ കണ്ട് ഞാൻ ടീച്ചറായിട്ടാണ് അഭിനയിക്കുന്നത് എന്ന് പലരും കരുതിയിരുന്നെന്നും മിയ പറയുന്നു. ടൈപ് കാസ്റ്റ് ചെയ്യപ്പെടുക എന്നത് നടിമാർക്ക് മാത്രമല്ല, നടന്മാർക്കും വലിയ പ്രതിസന്ധി തന്നെയാണെന്നും ഇമേജ് ബ്രേക്ക് ചെയ്യുക എന്നത് വലിയ പ്രയാസമുള്ള കാര്യം തന്നെയാണ് എന്നും മിയ പറയുന്നുണ്ട്. ഒരു തരത്തിലും ടൈപ് കാസ്റ്റ് ചെയ്യപ്പെട്ടേക്കാം എന്ന് തോന്നുന്ന സിനിമകൾ എടുക്കില്ല. അതുകൊണ്ട് തന്നെ കരിയറിൽ ചെറിയ ഗ്യാപ് വരാറുണ്ടെന്നാണ് താരത്തിന്റെ വെളിപ്പെടുത്തൽ.

Advertisement