കറ കളഞ്ഞ കലാകാരനാണ്, അദ്ദേഹം എത്ര നല്ല മനുഷ്യനാണെന്ന് എനിക്കറിയാം, ആര്‍എല്‍വി രാമകൃഷ്ണനെ ആദ്യമായി കണ്ടപ്പോഴുള്ള അനുഭവം തുറന്നുപറഞ്ഞ് മിയ

103

പ്രശസ്ത നര്‍ത്തകനും കലാഭവന്‍ മണിയുടെ സഹോദരനുമായ ആര്‍എല്‍വി രാമകൃഷ്ണനെതിരെ സത്യഭാമ നടത്തിയ ജാതി അധിക്ഷേപത്തില്‍ കേരളമൊന്നാകെ പ്രതിഷേധം അലയടിക്കുന്നു. സംഭവത്തില്‍ സത്യഭാമ ഇതുവരെ മാപ്പ് പറഞ്ഞിട്ടില്ല.

Advertisements

എന്നാല്‍ സോഷ്യല്‍മീഡിയയില്‍ ഉള്‍പ്പെടെ വിഷയം വലിയ ചര്‍ച്ചയായതോടെ നിരവധി പേരാണ് സത്യഭാമയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചും രാമകൃഷ്ണനെ പിന്തുണച്ചുകൊണ്ടും രംഗത്തെത്തിയത്. ഇതില്‍ സെലിബ്രിറ്റികളും സാംസ്‌കാരിക രംഗത്തെ പ്രമുഖരുമെല്ലാം ഉള്‍പ്പെടുന്നു.

Also Read:പറ്റിയ ഒരാളെ കണ്ടാല്‍ ഉറപ്പായും രണ്ടാംവിവാഹമുണ്ടാവും, വിവാഹമെന്ന സിസ്റ്റത്തിന് എതിരല്ല ഞാന്‍, മനസ്സുതുറന്ന് അഞ്ജു ജോസഫ്

ഇപ്പോഴിതാ സംഭവത്തില്‍ പ്രതികരിച്ച് എത്തിയിരിക്കുകയാണ് നടി മിയയും. ആര്‍എല്‍വി രാമകൃഷ്ണന്‍ സാറിനെതിരെ ഒരാള്‍ വളരെ അതിശയിപ്പിക്കുന്ന രീതിയില്‍ സംസാരിക്കുന്ന വീഡിയോ കണ്ടുവെന്നും ഈ സന്ദര്‍ഭത്തില്‍ സാറിനെ കുറിച്ച് തനിക്കുണ്ടായ ഒരു അനുഭവം ഷെയര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്നും മിയ പറഞ്ഞു.

വര്‍ഷങ്ങള്‍ക്ക് മുമ്പ് കോട്ടയം പാലായില്‍ വെച്ച് ജില്ല കലോത്സവം നടക്കുകയായിരുന്നു. പ്ലസ് വണ്ണില്‍ പഠിക്കുന്ന താന്‍ മോഹിനിയാട്ട മത്സരത്തിനുണ്ടായിരുന്നുവെന്നും സ്്‌റ്റേജില്‍ കയറി നൃത്തം ചെയ്യുന്നതിനിടെ പാട്ട് നിന്നുപോയെന്നും എന്നാലും താന്‍ അത് കളിച്ച് കംപ്ലീറ്റാക്കിയെന്നും പിന്നെയും തനിക്ക് കളിക്കാന്‍ അവസരം കിട്ടിയിരുന്നുവെന്നും മിയ പറയുന്നു.

Also Read;കേരളത്തെ ഇളക്കിമറിച്ച് വിജയ്, കാണാനെത്തിയത് ആയിരക്കണക്കിന് മലയാളി ആരാധകര്‍, വീഡിയോ പങ്കുവെച്ച് താരം

പാട്ടുനിന്നുപോയാല്‍ ഒരു അവസരം കൂടി നല്‍കണമെന്ന നിയമമുള്ളതുകൊണ്ടായിരുന്നു തനിക്ക് അവസരം കിട്ടിയത്. അതിനിടെ താന്‍ റെസ്റ്റ് എടുക്കാന്‍ പോയപ്പോള്‍ രാമകൃഷ്ണന്‍ സാര്‍ ഒരു കുട്ടിയെ റെഡിയാക്കി കൊണ്ടിരിക്കുന്നത് കണ്ടുവെന്നും എന്തുപറ്റിയെന്ന് സാര്‍ തന്നോട് ചോദിച്ചുവെന്നും മിയ പറയുന്നു.

അപ്പോള്‍ തനിക്ക് സാര്‍ ഒരു ഓറഞ്ച് തന്നു, റെസ്റ്റ് എടുക്കാന്‍ പറഞ്ഞു. സമാധാനം ആയിട്ട് ടെന്‍ഷനില്ലാതെ കളിച്ചാല്‍ മതിയെന്ന് പറഞ്ഞുവെന്നും തനിക്ക് എല്ലാ സപ്പോര്‍ട്ടും തന്ന സാറാണ് തന്നെ സ്‌റ്റേജിലേക്ക് കയറ്റിവിട്ടതെന്നും സാറിനെ അന്നായിരുന്നു താന്‍ സാറിനെ ആദ്യമായി കാണുന്നതെന്നും പേരുപോലും അറിയില്ലായിരുന്നുവെന്നും തനിക്ക് മത്സരത്തില്‍ ഒന്നാം സ്ഥാനം കിട്ടിയിരുന്നുവെന്നും മിയ പറയുന്നു.

ശരിക്കും പറഞ്ഞാല്‍ തനിക്ക് വേണ്ടി അന്ന് അത്രയും കാര്യങ്ങള്‍ ചെയ്ത്ുതരേണ്ട ആവശ്യം സാറിനില്ലായിരുന്നു. അദ്ദേഹത്തിന്റെ സ്റ്റുഡന്റിന്റെ ഓപ്പോസിറ്റ് മത്സരിക്കുന്ന ആളായിരുന്നു താന്‍ എന്നിരുന്നിട്ട് കൂടി അദ്ദേഹം തന്നെ ഒത്തിരി സഹായിച്ചുവെന്നും തനിക്ക് എന്നും നല്ല മനുഷ്യനാണ് അദ്ദേഹമെന്നും കറ കളഞ്ഞ കലാകാരാനാണെന്നും മിയ പറയുന്നു.

Advertisement