‘ഈ പ്രായത്തിലെ കാശുണ്ടാക്കാൻ പറ്റൂ’, ശരീരം സൂക്ഷിക്കണമെന്ന് പറഞ്ഞത് മിഥുൻ തമാശയാക്കി; ഓടി നടന്നതുകൊണ്ടാണ് മിഥുന്റെ മുഖം കോടി പോയത്: ദിനേശ് പണിക്കർ

368

മലയാള സിനിമയിലെ നടനും നിർമ്മാതാവുമാണ് ദിനേശ് പണിക്കർ. വില്ലനായും സ്വഭാവ നടനായും തിളങ്ങി നിന്ന താരം ഒരിക്കൽ സാമ്പത്തിക പ്രതിസന്ധി മൂലം സിനിമയിൽ നിന്ന് നീണ്ട ഇടവേള എടുത്തിരുന്നു. നിരവധി ഹിറ്റ് സിനിമകൾ മലയാളികൾക്ക് സമ്മാനിച്ച നിർമ്മാതാവ് കൂടിയാണ്് ദിനേശ് പണിക്കർ. ഇന്ന് അദ്ദേഹം ഒരു അഭിനേതാവ് കൂടിയാണ്. അദ്ദേഹം നിർമ്മിച്ച പത്തോളം സിനിമകൾ വലിയ ഹിറ്റായിരുന്നു.

ഇപ്പോഴിതാ സിനിമാ-കലാ രംഗത്തെ ചില താരങ്ങൾ ആരോഗ്യം ശ്രദ്ധിക്കാതെ പണത്തിന് വേണ്ടി കഷ്ടപ്പെടുന്നത് അവർക്ക് പല രോഗങ്ങളാണ് ഉണ്ടാക്കുന്നതെന്ന് പറയുകയാണ് ദിനേശ് പണിക്കർ.

Advertisements

പരിപാടികളും ഷൂട്ടും കാരണം സെറ്റുകളിൽ നിന്ന് സെറ്റുകളിലേക്കും വേദികളിൽ നിന്ന് വേദികളിലേക്ക് ഓടുന്ന താരങ്ങൾ പലപ്പോഴും അവരുടെ ആരോഗ്യം ശ്രദ്ധിക്കാറില്ല. നടി സുബി സുരേഷിന്റെ മര ണ ശേഷമാണ് സിനിമ, സീരിയൽ താരങ്ങൾക്കിടയിൽ ജീവിതശൈലിയെ പറ്റിവലിയതോതിൽ ചർച്ച ചെയ്യപ്പെട്ടത്.

ALSO READ- നിനക്ക് എന്നെ ചൊറിയേണ്ട കാര്യമെന്താണ്? തക്കുടു എന്ന് വിളിച്ചവരെ പോയി ചൊറിയ്; ജുനൈസിനോട് വഴക്കിട്ട് സെറീന; പിന്തുണച്ച് നാദിറയും റെനീഷയും

പലരും ആരോഗ്യത്തിന് പ്രാധാന്യം നൽകേണ്ടതിന്റെ ആവശ്യകതയെപ്പറ്റി സുബിയുടെ മര ണ ത്തിന്റെ പശ്ചാത്തലത്തിൽ സംസാരിച്ചിരുന്നു. സിനിമാതാരങ്ങൾ ഷൂട്ടിംഗ് തിരക്കുകൾ മൂലം ആരോഗ്യം ശ്രദ്ധിക്കാത്തത് വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നാണ് ദിനേശ് പണിക്കർ പറയുന്നത്. സുബിക്ക് സംഭവിച്ചതും ഇദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

സുബി സുരേഷ് ഭക്ഷണകാര്യത്തിലും മരുന്നിന്റെ കാര്യത്തിലും ഒക്കെ മോശം രീതിയായിരുന്നു പിന്തുടർന്നത്. ശരീരത്തിന് കൊടുക്കേണ്ട ബഹുമാനം കൊടുത്തില്ലെന്ന് മാത്രമല്ല വേണ്ട വിധത്തിൽ ശ്രദ്ധിക്കുകയും ചെയ്തില്ല. ഇതേ പ്രകൃതമാണ് മിഥുൻ രമേശും പിന്തുടരുന്നതെന്ന് പറയുകയാണ് ദിനേശ് പണിക്കർ.

ALSO READ- ആദ്യമായി അഭിനയിച്ച സിനിമയുടെ റിലീസ്; കുഞ്ഞതിഥിയുടെ വരവ്; പിന്നാലെ സഞ്ജു-ലക്ഷ്മിയുടെ കുടുംബത്തിലേക്ക് വീണ്ടും സന്തോഷം; ആഘോഷമാക്കി പ്രേക്ഷകരും

താനും മിഥുനും ഊട്ടിയിൽ എഡി ഗ്രൂപ്പിന്റെ ബിസിനസ് മീറ്റിൽ അതിഥികളായി എത്തിയിരുന്നു. പണത്തിന് പുറകെ ഓടാതെ ആരോഗ്യം സംരക്ഷിക്കേണ്ടതിനെ കുറിച്ച് വേദിയിൽ താൻ സംസാരിച്ചു. ഈ പ്രായത്തിൽ ഓടിനടക്കുന്നതും കാശുണ്ടാക്കുന്നതും നല്ല കാര്യം തന്നെയാണെങ്കിലും ശരീരം കൂടി നന്നായി നോക്കണം എന്നാണ് പറഞ്ഞത്. അത് കഴിഞ്ഞ് മിഥുന്റെ ഊഴമായപ്പോൾ വേദിയിൽ കയറി അദ്ദേഹം സംസാരിച്ചിരുന്നു.

ദിനേശേട്ടന് അതൊക്കെ ധൈര്യമായി പറയാം. പക്ഷേ നമുക്കൊന്നും സാധിക്കുന്നില്ല. ഈ പ്രായത്തിലെ കാശുണ്ടാക്കാൻ പറ്റൂ എന്നൊക്കെയാണ് മിഥുനും പറഞ്ഞത്. അന്ന് എല്ലാവരും തമാശ മട്ടിൽ ആ സംഭവത്തെ എടുത്തു. അതിനുശേഷം മൂന്നോ നാലോ ദിവസം കഴിഞ്ഞാണ് മിഥുൻ രമേശിന്റെ മുഖം കോടിപ്പോയത് എന്നാണ് തനിക്ക് തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു.

Courtesy: Public Domain

അന്ന് ഈ അസുഖം വരാനുള്ള കാരണം അദ്ദേഹം അടുപ്പിച്ച് ഷോകൾ ചെയ്തത് തന്നെയാണ്. ഊട്ടിയിൽ നിന്ന് എറണാകുളത്തേക്ക് ഒരുമിച്ചായിരുന്നു പോയത്. വന്ന ഉടനെ അദ്ദേഹം മറ്റൊരു ഷോയ്ക്ക് വേണ്ടി പോയി. അടുത്ത ദിവസം മറ്റൊരു ഷൂട്ട് ഉണ്ടായിരുന്നു. അത് കഴിഞ്ഞ് യാത്ര ചെയ്ത് തിരുവനന്തപുരത്ത് വന്ന് അവിടെ പടത്തിന്റെ വർക്കിൽ ജോയിൻ ചെയ്തു. ഓട്ടത്തോടെ ഓട്ടമായിരുന്നു എന്നും ദിനേശ് പണിക്കർ പറഞ്ഞു.

Courtesy: Public Domain

അതിന്റെ സ്‌ട്രെയിൻ ബോഡിക്ക് താങ്ങാൻ പറ്റാത്ത നിലയിൽ ഒരുപക്ഷേ എത്തിയിരിക്കാം ആരോഗ്യപ്രശ്‌നങ്ങൾ അവഗണിച്ചത് തിരക്കഥാകൃത്തും സംവിധായകനുമായ ലോഹിതദാസിന്റെ മരണത്തിന് പോലും കാരണമായിട്ടുണ്ടെന്നും ദിനേശ് പണിക്കർ വെളിപ്പെടുത്തി.

Advertisement