അഭിനേതാവായി മലയാള സിനിമയിലേക്ക് എത്തി ഇപ്പോൾ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട മിനിസ്‌ക്രീൻ അവതാരകനുമാറിയ താരമാ ണ് മിഥുൻ രമേശ്. ദുബായിയിൽ റേഡിയോ ജോക്കിയായും തിളങ്ങുന്ന മിഥുന്റെ കുടുംബവും മലയാളികൾക്ക് സുപരിചിതയാണ്. മകളും ഭാര്യയും സോഷ്യൽ മീഡിയകളിലൂടെ പങ്കുവെയ്ക്കുന്ന വീഡിയോകൾ വളരെ പെട്ടെന്ന് വൈറലായി മാറാറുണ്ട്.
ഇതിനിടെ, കഴിഞ്ഞ മാസം ആദ്യമാണ് താൻ ബെൽസ് പാൾസി രോഗബാധിതനായെന്ന് മിഥുൻ അറിയിച്ചത്. മുഖം ഒരു വശത്തേക്ക് താൽക്കാലികമായി കോടുന്ന അസുഖമാണിത്. തിരുവനന്തപുരം അനന്തപുരം ആശുപത്രിയിൽ ചികിത്സയിലായിരുന്നു താരം.
ഇപ്പോഴിതാ, അസുഖം ബേധമായി വീണ്ടും വേദികളിൽ സജീവമാവുകയാണ് മിഥുൻ. നാളുകൾക്ക് ശേഷമാണ് ഒരു സ്റ്റേജ് ഷോയിൽ അവതാരകനായി മിഥുൻ എത്തിയിരിക്കുന്നത്. അദ്ദേഹം തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുന്നത്.
കരിക്കകം ശ്രി ചാമുണ്ഢി ദേവി ക്ഷേത്രത്തിലെ പരിപാടിയിൽ ആണ് മിഥുൻ അവതാരകനായി എത്തിയത്. കലാഭവൻ പ്രജോദും സംഘവും അവതരിപ്പിച്ച മെഗാ എന്റർടെയ്ന്റ് ടാലന്റ് ഷോയിലാണ് മിഥുനെത്തിയത്. ‘കരിക്കകത്തമ്മയുടെ നടയിൽ പുനരാരംഭം. സ്‌നേഹത്തിനും അനുഗ്രഹങ്ങൾക്കും ഒരുപാടു നന്ദി’, എന്നാണ് പരിപാടിയുടെ ചിത്രങ്ങൾ പങ്കുവച്ച് മിഥുൻ കുറിച്ചിരിക്കുന്നത്.താരത്തിന് അഭിനന്ദനവും ആശംസകളും കൈയ്യടികളുമായി മിരവധി ആരാധകരാണ് രംഗത്തെത്തിയിരിക്കുന്നത്.
താൻ, അസുഖത്തിന്റെ ചെറിയ ലക്ഷണങ്ങൾ കണ്ടപ്പോൾ മൈൻഡ് ചെയ്തില്ല. അങ്ങനെ ആരും ഇനി ചെയ്യരുത്. അസുഖം വന്നാൽ 24 മണിക്കൂറിനുള്ളിൽ മരുന്ന് കഴിച്ചിരിക്കണം. അല്ലാത്തപക്ഷം കുറച്ച് പേർക്കെങ്കിലും പഴയ അവസ്ഥയിലേക്ക് മുഖം കൊണ്ടുവരാൻ പറ്റാതെയാകും. ഒരു രണ്ട്, മൂന്ന് ശതമാനം കൂടി ശരിയാകാനുണ്ട്. ആ അസുഖത്തെ കുറിച്ച് ചിന്തിക്കരുതെന്നാണ് ഡോക്ടർമാർ പറഞ്ഞിരിക്കുന്നത്. അസുഖം പിടിപെട്ടയുടൻ ചികിത്സിച്ചാൽ നൂറ് ശതമാനവും ബെൽസ് പാൾസി മാറും.’
‘ കോമഡി ഉത്സവത്തിന്റെ ഷൂട്ടിങ് നടക്കുന്ന സമയത്ത് കണ്ണിന് ചെറിയ പ്രശ്‌നങ്ങൾ എനിക്ക് തോന്നുന്നുണ്ടായിരുന്നു. കണ്ണ് അടയാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. അന്ന് കണ്ണടയ്ക്കാൻ പറ്റുന്നില്ലായിരുന്നു. മാത്രമല്ല നാല്, അഞ്ച് ദിവസമായി ഉറക്കവും ഉണ്ടായിരുന്നില്ല. യാത്രകൾ മുഴുവൻ കാറിലായിരുന്നു. അതുകൊണ്ട് കൂടിയായിരിക്കും ഈ അസുഖം വന്നതെന്നാണ് ഡോക്ടർമാർ പറയുന്നത്’- എന്ന് മിഥുൻ മുൻപ് രോഗത്തെ കുറിച്ച് വിവരിക്കവെ വിശദീകരിക്കുന്നു.