പഴയതിലും മെച്ചെപ്പെട്ട് വരുന്നു, തന്റെ ആരോഗ്യ വിവരം ആരാധകരെ അറിയിച്ച് മിഥുന്‍, പ്രാര്‍ത്ഥനകള്‍ക്ക് നന്ദിയെന്ന് താരം

199

അഭിനേതാവായി മലയാള സിനിമയിലേക്ക് എത്തി ഇപ്പോള്‍ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട മിനിസ്‌ക്രീന്‍ അവതാരകനുമാറിയ താരമാണ് മിഥുന്‍ രമേശ്. ദുബായിയില്‍ റേഡിയോ ജോക്കിയായും തിളങ്ങുന്ന മിഥുന്റെ കുടുംബവും മലയാളികള്‍ക്ക് സുപരിചിതയാണ്.

സോഷ്യല്‍മീഡിയയില്‍ സജീവമാണ് മിഥുനും കുടുംബവും. മകള്‍ തന്‍വിയും ഭാര്യ ലക്ഷ്മി മേനോനും സോഷ്യല്‍ മീഡിയകളിലൂടെ പങ്കുവെയ്ക്കുന്ന വീഡിയോകള്‍ വളരെ പെട്ടെന്ന് വൈറലായി മാറാറുണ്ട്. പല വിഷയങ്ങളിലും ലക്ഷ്മി തന്റെ നിലപാടും ശക്തമായി തുറന്നുപറഞ്ഞിട്ടുണ്ട്.

Advertisements

ബെല്‍സ് പാള്‍സി എന്ന രോഗം ബാധിച്ച് താന്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്ന് അടുത്തിടെ താരം തുറന്നുപറഞ്ഞിരുന്നു. മുഖത്തിന് താത്കാലികമായ കോടല്‍ ഉണ്ടാക്കുന്ന രോഗമാണിത്. കോവിഡ് രോഗം ബാധിച്ചവരിലാണ് പലപ്പോഴും ഈ രോഗം കാണുന്നതെന്ന് നേരത്തെ ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. ഈ രോഗമാണ് താരത്തെയും ബാധിച്ചിരിക്കുന്നത്.

Also Read; മഹാരാജാസാണ് എന്നെ ഞാനാക്കിയത്, അന്ന് പോക്കറ്റില്‍ നൂറിന്റെ നോട്ടുമായി വരുന്ന ആരുമില്ലായിരുന്നു, ഒരു സിഗരറ്റ് പത്തുപേര്‍ വരെ വലിച്ചിട്ടുണ്ട്, ഓര്‍മ്മകള്‍ പങ്കുവെച്ച് മമ്മൂട്ടി

തനിക്ക് ചിരിക്കുമ്പോള്‍ മുഖത്തിന്റെ ഒരു ഭാഗം അനക്കാന്‍ കഴിയുന്നില്ലെന്നും കണ്ണ് താനേ അടഞ്ഞുപോകുകയാണെന്നും മറ്റേ കണ്ണ് ഫോഴ്സ് ചെയ്താല്‍ മാത്രമേ അടക്കാന്‍ കഴിയുന്നുള്ളൂവെന്നും മിഥുന്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച വീഡിയോയിലൂടെ പറഞ്ഞിരുന്നു.

നിലവിലുള്ള തന്റെ ആരോഗ്യസ്ഥിതി എന്താണെന്ന് സോഷ്യല്‍മീഡിയയിലൂടെ ആരാധകരെ അറിയിക്കുകയാണ് താരം ഇപ്പോള്‍. താന്‍ ഇപ്പോള്‍ പഴയ ആരോഗ്യം വീണ്ടെടുത്ത് കൊണ്ടിരിക്കുകയാണെന്ന് മിഥുന്‍ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെ അറിയിച്ചു.

Also Read: ചിലപ്പോഴൊക്കെ കോമാളിത്തരം കാണിക്കും, പക്ഷേ അതിശയിപ്പിക്കുന്ന നടനാണ്, അമിതാഭ് ബച്ചനേക്കാള്‍ മുന്നിലാണ്, മോഹന്‍ലാലിനെ കുറിച്ച് അംബിക പിള്ള പറയുന്നു

തന്റെ സ്ഥിതി ഇപ്പോള്‍ പഴയതിനും മെച്ചെപ്പെട്ട് വന്നിട്ടുണ്ട്. തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും ആശംസകള്‍ അറിയിക്കുകയും ചെയ്ത എല്ലാവര്‍ക്കും നന്ദിയെന്നും മിഥുന്‍ അറിയിച്ചു. മുമ്പ് മലയാള സീരിയല്‍ താരം മനോജിനും ഈ അസുഖം വന്നിരുന്നു.

Advertisement