ബിഗ് ബോസിലെ മത്സരാര്‍ത്ഥിയായ അനിയന്‍ മിഥുന്‍ ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയില്‍ നിറയുന്നത്. അനുഭവകഥ പറയുന്നതിനിടെ ഇന്ത്യന്‍ ആര്‍മിയെ ബന്ധപ്പെടുത്തി പ്രണയ കഥ പറഞ്ഞാണ് മിഥുന്‍ ഇപ്പോള്‍ വിവാദത്തില്‍പ്പെട്ടിരിക്കുന്നത്.
മിഥുന് എതിരെ സോഷ്യല്‍മീഡിയയില്‍ വലിയ രോഷമാണ് ഉയരുന്നത്. ഈ അവസരത്തില്‍ പ്രമുഖ നടനും അവതാരകനുമായ മിഥുന്‍ രമേശ് പങ്കുവെച്ച പോസ്റ്റ് സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.
മിഥുന്റെ അനിയാണ് അനിയന്‍ മിഥുന്‍ എന്ന് പലരും തെറ്റിദ്ധരിച്ചിരുന്നു. ഇതില്‍ വ്യക്തത വരുത്തിക്കൊണ്ടായിരുന്നു മിഥുന്റെ പോസ്റ്റ്. അനിയന്‍ മിഥുന്‍ തന്റെ അനിയനല്ലെന്നും തന്റെ അനിയന്റെ പേര് നിഥിന്‍ രമേശന്‍ എന്നാണെന്നും മിഥുന്‍ പറയുന്നു.
ഫേസ്ബുക്കില്‍ തന്റെ അനിയന്റെയും അമ്മയുടെയും ഒപ്പം നില്‍ക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു മിഥുന്‍ ഇങ്ങനെ കുറിച്ചത്. പോസ്റ്റ് വൈറലായതോടെ നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്.
ചിലര്‍ മിഥുനെ പരിഹസിച്ച് കമന്റ് ചെയ്തു. അനിയന്‍ മിഥുന്‍ എന്നാണ് അല്ലാതെ മിഥുന്റെ അനിയനാണ് എന്നല്ലെന്ന് ഒരാള്‍ കുറിച്ചു.അതേസമയം മിഥുന്‍ കമന്റുകള്‍ക്കൊന്നും മറുപടി നല്‍കിയിട്ടില്ല.