മിഥുൻ മാനുവലിന്റെ അബ്രഹാം ഓസ്‌ലറിൽ അതിഥിയായി മെഗാതാരം മമ്മൂട്ടിയും! ജയറാമിനൊപ്പം മമ്മൂട്ടിയും എത്തുമ്പോൾ ആവേശത്തിൽ പ്രേക്ഷകർ

189

ഏറെ നാളുകൾക്ക് ശേഷം ജയറാം നായകനായി ഒരു ത്രില്ലർ ചിത്രം ഒരുങ്ങുകയാണ് മലയാളത്തിൽ. അഞ്ചാം പാതിര എന്ന കിടിലൻ ത്രില്ലർ ചിത്രത്തിന് ശേഷം മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന അബ്രഹാം ഓസ്‌ലറിലാണ് ജയറാം നായകനായി എത്തുന്നത്.

ഇപ്പോഴിതാ ചിത്രത്തെ സംബന്ധിച്ച് വളരെ ത്രില്ലടിപ്പിക്കുന്ന ഒരു വാർത്തയാണ് പുറത്തെത്തിയിരിക്കുന്നത്. ചിത്രത്തിൽ അതിഥി വേഷത്തിൽ മമ്മൂട്ടിയും എത്തുന്നുണ്ട് എന്നാണ് റിപ്പോർട്ട്. പതിനഞ്ച് മിനുറ്റ് നീളുന്ന അതിഥി കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുക.

Advertisements

ഈ സിനിമയിലെ നിർണായക കഥാപാത്രമാണ് മമ്മൂട്ടിയുടേതെന്നും പ്രേക്ഷകരെ ആവേശഭരിതരാക്കുമെന്നുമാണ് അണിയറ പ്രവർത്തകർ പറയുന്നത്. മമ്മൂട്ടിയും ജയറാമും മിഥുൻ മാനുവൽ ചിത്രത്തിന്റെ ഭാഗമാകുന്നത് ആദ്യമായാണ്. അർത്ഥം, ധ്രുവം, കനൽക്കാറ്റ്, ട്വൻറി 20 എന്നീ ചിത്രങ്ങളിലാണ് മമ്മൂട്ടിയും ജയറാമും ഇതിന് മുമ്പ് ഒന്നിച്ച് അഭിനയിച്ച ചിത്രങ്ങൾ. അബ്രഹാം ഓസ്‌ലറിൻറെ ചിത്രീകരണം കഴിഞ്ഞ ദിവസം തൃശ്ശൂരിൽ വെച്ച് ആരംഭിച്ചു.

ALSO READ- വീഡിയോ ഇടുമ്പോൾ എന്തോ ചീത്ത പരിപാടി പോലെയാണ് പലരും കണ്ടത്; തന്നെ ആരെങ്കിലും കെട്ടാൻ വരുമോ എന്നു പോലും ചോദിച്ചിരുന്നെന്ന് വ്‌ളോഗർ ഉണ്ണിമായ

സിനിമ ഒരു മെഡിക്കൽ ത്രില്ലർ ആയിരിക്കും. ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ അബ്രഹാം ഓസ്‌ലറെയാണ് ജയറാം അവതരിപ്പിക്കുന്നത്. മലയാള സിനിമയിൽ നിന്ന് അൽപ്പം അകന്ന് തമിഴിലും തെലുഗിലും സജീവമായ ജയറാം ശക്തമായ കഥാപാത്രത്തിലൂടെ തിരികെ എത്തുമെന്ന് തന്നെയാണ് സൂചന.

ഡിസിപി അബ്രഹാം ഓസ്‌ലർ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. നേരമ്പോക്കിന്റെ ബാനറിൽ ഇർഷാദ് എം ഹസ്സനൊപ്പം മിഥുൻ മാനുവൽ തോമസും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. ഒരു മരണത്തിന്റെ അന്വേഷണം ജില്ലാ പോലീസ് കമ്മീഷണർ അബ്രഹാം ഓസ്‌ലറിലൂടെ നടത്തുകയാണ് ചിത്രം. ക്രൈം ത്രില്ലറിന്റെ എല്ലാ ഉദ്വേഗവും നിലനിർത്തിയായിരിക്കും ചിത്രം മുന്നോട്ട് പോവുക.

ALSO READ-ഞാൻ പുറത്താകുമെന്ന് വെള്ളം കുടിച്ച കുപ്പി പൊട്ടിയപ്പോൾ തന്നെ തോന്നി; മടുത്തു പോയിരുന്നു; ബിഗ് ബോസിൽ നിന്നും എവിക്ടായതിനെ കുറിച്ച് ശ്രുതി ലക്ഷ്മി

അർജുൻ അശോകൻ, ജഗദീഷ്, സായ് കുമാർ, ദിലീഷ് പോത്തൻ, അനശ്വര രാജൻ, സെന്തിൽ കൃഷ്ണ, ആര്യ സലിം, അർജുൻ നന്ദകുമാർ, അസീം ജമാൽ എന്നിവർ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.

സംഗീതം-മിഥുൻ മുകുന്ദ്, ഛായാഗഹണം-തേനി ഈശ്വർ, എഡിറ്റിങ്-സൈജു ശ്രീധർ, കലാസംവിധാനം-ഗോകുൽദാസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ജോൺ മന്ത്രിക്കൽ. തൃശൂർ, കോയമ്പത്തൂർ, വയനാട് എന്നിവിടങ്ങളിലായി സിനിമയുടെ ചിത്രീകരണം പൂർത്തിയാകും.

Advertisement