ബാലതാരമായി സിനിമയിലെത്തി പിന്നീട് നായികയായും സഹനടിയായും ഒക്കെ തിളങ്ങിയ താരമാണ് മിത്ര കുര്യന്‍. ലേഡി സൂപ്പര്‍താരം നയന്‍താരയുടെ ബന്ധു കൂടിയായ മിത്ര കുര്യന്‍ ചെറിയ പ്രായത്തില്‍ തന്നെ സിനിമയില്‍ അഭിനയിച്ച് തുടങ്ങിയെങ്കിലും ബോഡിഗാര്‍ഡ് എന്ന ചിത്രത്തിലൂടെയാണ് ജനപ്രീതി നേടുന്നത്.
ദിലീപിന്റെയും നയന്‍താരയുടെയും കൂടെ ശക്തമായൊരു വേഷമാണ് മിത്ര ബോഡിഗാര്‍ഡില്‍ അവതരിപ്പിച്ചത്. ശേഷം ചെറുതും വലുതുമായി നിരവധി കഥാപാത്രങ്ങളിലൂടെ സിനിമയിലും ടെലിവിഷന്‍ പരിപാടികളിലും മിത്ര സജീവമായി തുടര്‍ന്നു. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവിലായിരുന്നു ഇരുവരുടെയും വിവാഹം.
വില്യം ഫ്രാന്‍സിസിനെയാണ് താരം വിവാഹം ചെയ്തത്. വിവാഹം കഴിഞ്ഞതോട് കൂടി അഭിനയ ജീവിതത്തില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു മിത്രാ കുര്യന്‍. സോഷ്യല്‍മീഡിയയില്‍ സജീവമായ താരം തന്റെയും കുടുംബത്തിന്റെയും ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്.
ഇപ്പോഴിതാ മിത്രയുടെ ഭര്‍ത്താവ് പങ്കുവെച്ച ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധനേടുന്നത്. റൊമാന്റിക്കായ ഒരു ചിത്രമായിരുന്നു വില്യം പങ്കുവെച്ചത്. ട്രെയിനില്‍ നിന്നും ചുംബിക്കുന്ന ചിത്രമായിരുന്നു ഇത്. നീ എന്നെ പ്രണയിക്കുന്നു, ഞാന്‍ എന്നും നിന്നെ വൈല്‍ഡ് ആയി സൂക്ഷിക്കും’ എന്ന ക്യാപ്ഷനോടെയായിരുന്നു ചിത്രം പങ്കുവെച്ചത്.
Also Read: പട്ടുപാവാടയണിഞ്ഞ് സുന്ദരിയായി കല്‍ക്കി, മകളെ ആദ്യമായി ആരാധകര്‍ക്ക് പരിചയപ്പെടുത്തി അഭിരാമി
ഹാഷ് ടോഗില്‍ തങ്ങള്‍ ഗോവയില്‍ അവധിയാഘോഷിക്കുകയാണെന്ന് വില്യം വ്യക്തമാക്കിയിട്ടുണ്ട്. പ്രമുഖ സിനിമാതാരമായ വിനയ് ഫോര്‍ട്ട് അടക്കമുള്ള സെലിബ്രിറ്റികള്‍ ചിത്രത്തിന് താഴെ കമന്റുകളുമായി എത്തിയിട്ടുണ്ട്.