ഈ ചിത്രങ്ങൾ എനിക്ക് പോസ്റ്റ് ചെയ്യാൻ കുറച്ചധികം സമയം കാത്തിരിക്കേണ്ടി വന്നു ; മിന്നൽ മുരളിയിൽ നിന്നും എനിക്ക് കിട്ടിയ ഏറ്റവും വിലമതിപ്പുളള ഒന്നാണിത് : ടോവിനോ തോമസ്

81

കേരളത്തിൽ മാത്രമല്ല മിന്നൽ മുരളി രാജ്യത്താകമാനം ശ്രദ്ധിക്കപ്പെട്ടിരിയ്ക്കുകയാണ്. കുട്ടികളുടെ പുതിയ സൂപ്പർ ഹീറോയായി മാറിയിരിക്കുകയാണ് മിന്നൽ മുരളി. റിലീസിന് മുന്നേയുള്ള പ്രതീക്ഷകൾക്കൊത്ത് തന്നെ ചിത്രത്തിന് ഉയരാൻ സാധിച്ചു എന്ന് പറയാം.

സിനിമ ഇറങ്ങി കഴിഞ്ഞപ്പോൾ നായകനെക്കാളധികം ശ്രദ്ധ നേടിയത് വില്ലനായിരുന്നു. ഷിബുവായുള്ള ഗുരു സോമസുന്ദരത്തിന്റെ പ്രകടനം പ്രതീക്ഷകൾക്കുമപ്പുറമായിരുന്നു.

Advertisements

ALSO READ

ആർടും ലൈറ്റിംഗും സിദ്ധാർത്ഥ്, കല്യാണിയുടെ ക്ലിക്കും! അതീവ സന്തോഷത്തോടെ ചിരിച്ച് നിൽക്കുന്ന ലിസിയുടെ ചിത്രം വൈറൽ

 

View this post on Instagram

 

A post shared by Tovino⚡️Thomas (@tovinothomas)

സിനിമയിൽ സൂപ്പർ ഹീറോയും സൂപ്പർ വില്ലനുമൊക്കെയാണെങ്കിലും മിന്നൽ മുരളിയിലൂടെ തനിക്ക് കിട്ടിയ ഏറ്റവും വിലമതിപ്പുള്ള ബന്ധമാണ് ഗുരു സോമസുന്ദരത്തിന്റേതെന്ന് പറയുകയാണ് നടൻ ടൊവിനോ തോമസ്. ഗുരു സോമസുന്ദരവുമായുള്ള ചിത്രങ്ങൾ ഫേസ്ബുക്കിൽ പങ്കുവെച്ചുകൊണ്ടായിരുന്നു ഇരുവരും തമ്മിലുള്ള ബന്ധത്തെ പറ്റി ടൊവിനോ എഴുതിയത്.

‘ചില കാരണങ്ങളാൽ ഈ ചിത്രങ്ങൾ എനിക്ക് പോസ്റ്റ് ചെയ്യാൻ കുറച്ചധികം സമയം കാത്തിരിക്കേണ്ടി വന്നു. ഏറ്റവും പ്രിയപ്പെട്ട വ്യക്തികളിലൊരാൾ, ജീവിതത്തെയും സിനിമയെ പറ്റിയും അദ്ദേഹത്തോട് ഒരുപാട് സംസാരിച്ചു. ജെയ്സണും ഷിബുവുമായി അഭിനയിക്കാൻ ഞങ്ങൾക്ക് പരസ്പരം കണക്ഷനും കെമിസ്ട്രിയും വേണമായിരുന്നു. മിന്നൽ മുരളിയിൽ നിന്നും എനിക്ക് കിട്ടിയ ഏറ്റവും വിലമതിപ്പുളള ഒന്നാണ് അദ്ദേഹവുമായുള്ള ബന്ധം

രക്ഷിതാവിന്റെ സ്ഥാനത്തും ഗുരുവിന്റെ സ്ഥാനത്തും ഇങ്ങനെ ഒരു സുഹൃത്തിനെ കിട്ടിയതിൽ സന്തോഷമുണ്ട്. ഗുരു സോമസുന്ദരം സർ, ഞങ്ങളോടൊപ്പം ചേർന്ന ചരിത്രം രചിച്ചതിൽ ഒരുപാടി നന്ദി,’ എന്നും ടൊവിനോ കുറിച്ചു.

ALSO READ

എനിക്ക് അതിനോട് അങ്ങനെ അഭിനിവേശമൊന്നും തോന്നിയിട്ടില്ല: തുറന്നു പറഞ്ഞ് നടി സീനത്ത്

അഞ്ച് സുന്ദരികൾ എന്ന ആന്തോളജി സിനിമയിലൂടെയാണ് ഗുരു സോമസുന്ദരം മലയാളികൾക്ക് പരിചിതനായത്. തമിഴ്‌നാട്ടിലെ പ്രശസ്തമായ നാടകസംഘമായ കൂത്തുപ്പട്ടറൈയുടെ ഭാഗമായിട്ടായിരുന്നു അദ്ദേഹത്തിന്റെ കലാജീവിതം ആരംഭിച്ചത്.

2011 ൽ ത്യാഗരാജൻ കുമരരാജ സംവിധാനം ചെയ്ത ആരണ്യകാണ്ഡത്തിലൂടെയാണ് ഗുരു സോമസുന്ദരം സിനിമയിലേക്ക് എത്തിയത്. 2016 ൽ രാജു മുരുകൻ സംവിധാനം ചെയ്ത ജോക്കർ എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മിന്നൽ മുരളിയിലൂടെ ഗുരുവിന്റെ കഥാപാത്രം വീണ്ടും ശ്രദ്ധിയ്ക്കപ്പെടുകയാണ്.

Advertisement