ചില സിനിമകള്‍ ഒന്നാം ദിവസം പൊട്ടിപ്പോകുന്നത് പോലെ ആ തിരക്കഥയും പടവും പൊട്ടിപ്പോയി, ജയസൂര്യയെ വീണ്ടും രൂക്ഷമായി വിമര്‍ശിച്ച് കൃഷിമന്ത്രി

47

മലയാള സിനിമയിലെ പ്രമുഖ നടന്മാരില്‍ ഒരാളാണ് ജയസൂര്യ. ഒത്തിരി ആരാധകരാണ് താരത്തിനുള്ളത്. ഒരു സിനിമാനടന്‍ എന്നതിലുപരിയായി പൊതുകാര്യങ്ങളിലെല്ലാം തന്റെ അഭിപ്രായം യാതൊരു പേടിയുമില്ലാതെ വിളിച്ചുപറയുന്ന ആളാണ് ജയസൂര്യ.

Advertisements

കുറച്ച് കാലം മുമ്പ് കളമശ്ശേരിയില്‍ നടന്ന കാര്‍ഷികോത്സവത്തില്‍ സംസാരിക്കുന്നതിനിടെ കൃഷിക്കാര്‍ അനുഭവിക്കുന്നത് ചെറിയ പ്രശ്‌നമല്ലെന്നും നെല്ല് സംഭരിച്ചിട്ട് സപ്ലൈകോ പണം അനുവദിക്കുന്നില്ലെന്നും ജയസൂര്യ പറഞ്ഞിരുന്നു.

Also Read:ഞാന്‍ കമ്മിറ്റഡാണ്, പുറത്തൊരാള്‍ക്ക് വാക്ക് കൊടുത്തിട്ടാണ് വന്നത്, നാഴികയ്ക്ക് നാല്‍പ്പത് വട്ടം ഇക്കാര്യം അവനോട് പറഞ്ഞിട്ടുണ്ട്, ഗബ്രിയെ കുറിച്ച് ജാസ്മിന്‍ പറയുന്നു, നല്ലപിള്ള ചമയുകയാണോ എന്ന് പ്രേക്ഷകര്‍

മലയാള സിനിമാനടനും കര്‍ഷകനുമായ കൃഷ്ണപ്രസാദിന്റെ വാക്കുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ജയസൂര്യയുടെ പരാമര്‍ശം. വേദിയില്‍ മന്ത്രി പി രാജീവും കൃഷിമന്ത്രി പി പ്രസാദും ഉണ്ടായിരുന്നു. ജയസൂര്യയുടെ വാക്കുകള്‍ മന്ത്രിമാരെ ചൊടിപ്പിച്ചിരുന്നു.

അതേ വേദിയില്‍ വെച്ച് മന്ത്രിമാര്‍ ജയസൂര്യയെ വിമര്‍ശിച്ചുകൊണ്ട് മറുപടി നല്‍കുകയും ചെയ്തിരുന്നു. സംഭവം നടന്ന് മാസങ്ങള്‍ പിന്നിട്ടിട്ടും കൃഷി മന്ത്രി പി പ്രസാദ് ഇഡി വിഷയത്തെ മുന്‍നിര്‍ത്തി ജയസൂര്യയെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്.

Also Read:ബിഗ് ബോസില്‍ അവന്‍ പോകുന്നതില്‍ എനിക്ക് ഒട്ടും താത്പര്യമില്ല, ചിലര്‍ അങ്ങനെയാണ് പറഞ്ഞാലൊന്നും പഠിക്കൂല, കിട്ടിയാലേ പഠിക്കൂ, ഡിജെ സിബിന്റെ ബിഗ് ബോസ് എന്‍ട്രിയെ കുറിച്ച് ആര്യ പറയുന്നു

നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് ഇല്ലാത്ത കഥകളാണ് പ്രചരിച്ചുകൊണ്ടിരിക്കുന്നത്. കാര്‍ഷിക പ്രതിസന്ധി ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് അവതരണാനുമതിയില്ലെന്നും ഒന്നാം ദിവസം ചില സിനിമകള്‍ പൊട്ടിപ്പോകുന്നത് പോലെ ആ തിരക്കഥയും പടവും പൊട്ടിപ്പോയെന്നും മന്ത്രി പറഞ്ഞു.

കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും പൈസ യഥാസമയം കിട്ടാത്ത സാഹചര്യത്തിലാണ് പ്രശ്‌നം പരിഹരിക്കാന്‍ ബാങ്കുകളുമായി പിആര്‍എസ് സംവിധാനം നടപ്പിലാക്കിയത്. അതിന് പിന്നാലെ നിരവധി പേര്‍ പല പല കഥകളും ഉണ്ടാക്കിയെന്നും അതിലൊരു കഥയാണ് നടന്‍ ജയസൂര്യ ഇറക്കിയതെന്നും മുഴുവന്‍ പണവും മാസങ്ങള്‍ക്ക് മുമ്പേ തന്നെ വാങ്ങിയ ആളുടെ പേരുപറഞ്ഞായിരുന്നു സിനിമാതാരം പുതിയ തിരക്കഥ മെനഞ്ഞതെന്നും കൃഷിമന്ത്രി പറഞ്ഞു.

Advertisement